Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പയില്‍ കിരീടമുറപ്പിച്ച് ബ്രസീല്‍; പൊരുതാനുറച്ച് പെറുവും, അട്ടിമറിയുണ്ടാകുമോ?

റിയോ ഡി ജനീറോ: സ്വന്തം നാട്ടില്‍ നടക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബ്രസീല്‍ കിരീടമുറപ്പിച്ചമട്ടാണ്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി രാത്രി 1.30ന് മാരക്കാനയില്‍ ബ്രസീല്‍ പെറു ഫൈനല്‍ മത്സരം ഏകപക്ഷീയമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍, സെമിയില്‍ ചിലിയെ മൂന്നു ഗോളുകള്‍ക്ക് അട്ടിമറിച്ച പെറു ഫൈനലിലും മികവ് ആവര്‍ത്തിക്കാമെന്ന പ്രതീക്ഷ പുലര്‍ത്തുന്നു.

brazil peru

ഗ്രൂപ്പ് ഘട്ടത്തില്‍ പെറുവിനെതിരെ 5-0 എന്ന നിലയിലുള്ള വിജയം മാത്രം മതി എതിരാളികള്‍ക്കെതിരെ ബ്രസീലിന്റെ ആധിപത്യമറിയാന്‍. ടൂര്‍ണമെന്റില്‍ 10 ഗോളുകള്‍ നേടുകയും ഒറ്റ ഗോള്‍ പോലും വഴങ്ങാതിരിക്കുകയും ചെയ്ത ബ്രസീലിന് പെറുവിനെതിരായ മത്സരം ഔദ്യോഗികം മാത്രമായിരിക്കും. സ്വന്തം കാണികള്‍ക്കു മുന്നില്‍ അട്ടിമറിക്കപ്പെട്ടാല്‍ 2014 ലോകകപ്പ് സെമിയില്‍ ജര്‍മനിയോട് തോറ്റതിന് ശേഷമുള്ള ടീമിന്റെ വലിയ പരാജയം കൂടിയാകുമത്.

പരിശീലകന്‍ ടിറ്റെയ്ക്ക് കീഴില്‍ ഉജ്വല ഫോമിലാണ് ബ്രസീലിന്റെ കളി. മധ്യനിരയില്‍ കാസെമിറോ, ആര്‍തര്‍, കുടീന്യോ എന്നിവര്‍ കളം നിറഞ്ഞാല്‍ പെറു പ്രതിരോധം പാടുപെടും. ഗബ്രിയേല്‍ ജെസ്യൂസും റോബര്‍ട്ടോ ഫിര്‍മിനോയുമാകും ഗോളടിക്കാര്‍. നായകന്‍ ഡാനി ആല്‍വേസിന്റെ കീഴില്‍ തിയാഗോ സില്‍വയും മാര്‍ക്വീനോസും ഒരിക്കല്‍ക്കൂടി തിളങ്ങിയാല്‍ ബ്രസീലിന് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരാകാം.

അതേസമയം, ഗ്രൂപ്പ് ഘട്ടത്തില്‍ പതറിയ പെറു ഫോമില്‍ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ്. 15 തവണ ചാമ്പ്യന്മാരായ ഉറുഗ്വേയെ ഷൂട്ടൗട്ടില്‍ കീഴടക്കിയ പെറു സെമിയില്‍ ചിലിക്കെതിരെയും മികവ് ആവര്‍ത്തിച്ചു. നായകന്‍ പൗലോ ഗുറൈറോ, എഡിസണ്‍ ഫ്‌ലോറസ്, ഗോള്‍കീപ്പര്‍ പെഡ്രോ ഗാല്ലെസെ എന്നിവര്‍ തകര്‍പ്പന്‍ ഫോമിലാണ്. പ്രതിരോധത്തില്‍ കോട്ടകെട്ടി മിന്നലാക്രമണത്തിലൂടെ ജയം നേടാനാകും പെറുവിന്റെ ശ്രമം.

Story first published: Sunday, July 7, 2019, 12:07 [IST]
Other articles published on Jul 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+