Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീന ബ്രസീല്‍ സൂപ്പര്‍ പോരാട്ടം നാളെ; സാധ്യത ഈ ടീമിനുതന്നെ, കാരണമുണ്ട്

അര്‍ജന്റീന ബ്രസീല്‍ സൂപ്പര്‍ പോരാട്ടം ആര് ജയിക്കും? | Oneindia Malayalam

റിയോ ഡി ജനീറോ: ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന അര്‍ജന്റീന ബ്രസീല്‍ സൂപ്പര്‍ പോരാട്ടം ബുധനാഴ്ച രാവിലെ. ഇന്ത്യന്‍ സമയം രാവിലെ 6ന് ബലെ ഹൊറിസോണ്ടെയിലാണ് മത്സരം. കോപ്പ അമേരിക്ക സെമി ഫൈനലില്‍ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ ആതിഥേയരായ ബ്രസീലിന് തന്നെയാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ സാധ്യത പ്രവചിക്കുന്നത്.

ലോകകപ്പ്: ഇതല്ല യഥാര്‍ഥ പാകിസ്താന്‍... സെമിയിലെത്തിയാല്‍ തനിനിറം കാണാം!! ഇന്ത്യക്കും മുന്നറിയിപ്പ്
കോപ്പ സെമി ഫൈനല്‍ എന്നതിലുപരി ചിരവൈരികളായ ബ്രസീലും അര്‍ജന്റീനയും കൊമ്പുകോര്‍ക്കുമ്പോള്‍ ഇരു രാജ്യങ്ങളുടേയും ആരാധകര്‍ക്ക് അത് മറക്കാനാകാത്ത അനുഭവമാകുമെന്ന് തീര്‍ച്ച. കോപ്പയില്‍ തുടര്‍ച്ചയായ രണ്ട് ഫൈനലുകളില്‍ തോറ്റ അര്‍ജന്റീന ഇക്കുറി ദുര്‍ബല ടീമുമായി എത്തുമ്പോള്‍ കിരീടധാരണത്തിന് ശേഷിയുള്ള മികച്ച ടീമുമായാണ് ബ്രസീലിന്റെ വരവ്.

ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലും അര്‍ജന്റീനയും

ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലും അര്‍ജന്റീനയും

ഗ്രൂപ്പ് ഘട്ടത്തിലും മികവു കാട്ടിയത് ബ്രസീലാണ്. പെറുവിനെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ബ്രസീല്‍ ബൊളീവിയയെ മൂന്നു ഗോളുകള്‍ക്കും തകര്‍ത്തിരുന്നു. വെനസ്വലയുമായി നടന്ന മത്സരം സമനിലയിലുമായി. ക്വാര്‍ട്ടറില്‍ പരാഗ്വെയെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ബ്രസീല്‍ മറികടന്നത്. അര്‍ജന്റീനയാകട്ടെ കൊളംബിയയോട് തോല്‍ക്കുകുയം പരാഗ്വെയോട് സമനില വഴങ്ങുകയും ചെയ്തു. ഖത്തറിനെ തോല്‍പ്പിച്ച് ക്വാട്ടറിലെത്തിയ ടീം വെനസ്വലയെ രണ്ട് ഗോളുകള്‍ക്ക് മറികടന്നത് മാത്രമാണ് ആശ്വാസം.

ബ്രസീല്‍ അര്‍ജന്റീന ടീം

ബ്രസീല്‍ അര്‍ജന്റീന ടീം

മെസ്സിയെ അധികം ആശ്രയിക്കാതെയാണ് ഇക്കുറി അര്‍ജന്റീനയെ പരിശീലകന്‍ ലയണല്‍ സ്‌കലോനി ഒരുക്കിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ മാത്രമാണ് മെസ്സിക്ക് നേടാനായതും. സെമിയില്‍ മെസ്സി, അഗ്യൂറോ, ഏഞ്ചല്‍ ഡി മരിയ തുടങ്ങിയവര്‍ക്കൊപ്പം യുവനിരയും മികവ് കാട്ടുമെന്നാണ് പ്രതീക്ഷ. സൂപ്പര്‍താരം നെയ്മര്‍ ഇല്ലാതെ കോപ്പയ്‌ക്കെത്തിയ ബ്രസീല്‍ ടിറ്റയ്ക്കു കീഴില്‍ കുടീന്യോ, ഫിര്‍മിനോ, വില്യന്‍, ഗബ്രിയേല്‍ ജീസസ്, എവര്‍ട്ടണ്‍ എന്നിവര്‍ ഒത്തൊരുമയോടെ കളിക്കുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തരെന്ന് കരുതപ്പെടുന്ന ബ്രസീല്‍ അര്‍ജന്റീനയെ അനായാസം മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍

ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍

ഇരു ടീമുകളും കഴിഞ്ഞ 10 വര്‍ഷത്തിനിടെ 11 തവണയാണ് ഏറ്റുമുട്ടിയത്. അഞ്ചുതവണ ബ്രസീലും നാലുതവണ അര്‍ജന്റീനയും ജയിച്ചപ്പോള്‍ രണ്ട് കളികള്‍ സമനിലയിലായി. സമീപകാലത്തെ പ്രകടനങ്ങള്‍ വിലയിരുത്തിയാല്‍ അര്‍ജന്റീനയ്ക്ക് ബ്രസീലിനെ മറികടക്കുക ബുദ്ധിമുട്ടാകും. ലോകകപ്പിന് മുന്‍പും അതിന് ശേഷവും പ്രതാപകാലത്തെ കളി പുറത്തെടുക്കാന്‍ മെസ്സിക്കും സംഘത്തിനും കഴിഞ്ഞിട്ടില്ല. മറുവശത്ത് ടിറ്റെ പരിശീലകനായശേഷം ബ്രസീല്‍ മികവുറ്റ കളിയാണ് കാഴ്ചവെക്കുന്നത്.

Story first published: Tuesday, July 2, 2019, 16:30 [IST]
Other articles published on Jul 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+