ലോകകപ്പ്: ഇതല്ല യഥാര്‍ഥ പാകിസ്താന്‍... സെമിയിലെത്തിയാല്‍ തനിനിറം കാണാം!! ഇന്ത്യക്കും മുന്നറിയിപ്പ്
ലണ്ടന്‍: മുന്‍ ചാംപ്യന്മാരും ക്രിക്കറ്റിലെ ഏറ്റവും അപ്രവചനീയരായ ടീമുമായ പാകിസ്താന്‍ ലോകകപ്പില്‍ സെമി ഫൈനലില്‍ കടക്കുമോയെന്ന കാര്യത്തില്‍ ഇനിയും ഉറപ്പില്ല. ഒരു മല്‍സരം മാത്രം ബാക്കിനില്‍ക്കെ ഒമ്പതു പോയിന്റോടെ പട്ടികയില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുകയാണ് അവര്‍. ബംഗ്ലാദേശിനെതിരായ അടുത്ത കളിയില്‍ ജയിക്കുന്നതിനൊപ്പം മറ്റു മല്‍സരഫലങ്ങള്‍ കൂടി ആശ്രയിച്ചാവും പാക് ടീമിന്റെ സെമി പ്രവേശനം.
ഒരു ഘട്ടത്തില്‍ ലോകകപ്പില്‍ നിന്നും നാണംകെട്ട് പുറത്താവലിന്റെ വക്കിലായിരുന്നു പാക് ടീം. എന്നാല്‍ തുടര്‍ച്ചയായി മൂന്നു കളികളില്‍ ജയിച്ച് അവര്‍ ശക്തമായി തിരിച്ചുവരികയായിരുന്നു. സെമിയിലെത്തുകയാണെങ്കില്‍ പുതിയൊരു പാക് ടീമിനെ തന്നെ കാണാന്‍ കഴിയുമെന്ന് മുന്‍ കോച്ചും പേസറുമായ വഖാര്‍ യൂനിസ് അഭിപ്രായപ്പെട്ടു.

കൂടുതല്‍ അപകടകാരികളാവും
സെമി ഫൈനലിലേക്കു യോഗ്യത നേടാന്‍ കഴിഞ്ഞാല്‍ പാകിസ്താന്‍ ടീം കൂടുതല്‍ അപകടകാരികളായി മാറുമെന്ന് വഖാര്‍ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിനെതിരായ അടുത്ത മല്‍സരത്തില്‍ വെറുമൊരു ജയമല്ല തങ്ങളുടെ നിലവാരം കൂടുതല്‍ ഉയര്‍ത്താന്‍ ടീം ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ഘട്ടത്തില്‍ ഭയം തോന്നുന്നു. ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണോ? ഒന്നുമറിയില്ല, എങ്കിലും സെമിയിലെത്തിയാല്‍ പാക് ടീം കൂടുതല്‍ അപകടകാരികളാവുമെന്നുറപ്പുണ്ട്. ഇതിനായി മറ്റു മല്‍സരഫലങ്ങള്‍ കൂടി അവര്‍ക്ക് അനുകൂലമാവണം. അതിനേക്കാള്‍ പ്രധാനം ബംഗ്ലാദേശിനെതിരായ മല്‍സരം ജയിക്കുകയെന്നതാണെന്നും വഖാര്‍ വിശദമാക്കി.

അതിനേക്കാള്‍ മികച്ച പ്രകടനം
ബംഗ്ലാദേശിനെ അവസാന മല്‍സരത്തില്‍ തോല്‍പ്പിക്കണമെങ്കില്‍ കൂടുതല്‍ മികച്ച പ്രകടനം തന്നെ പാക് ടീം പുറത്തെടുത്തേ തീരൂവെന്ന് വഖാര്‍ പറഞ്ഞു. അഫ്ഗാനിസ്താനെതിരായ കഴിഞ്ഞ മല്‍സരത്തിലെ പ്രകടനം കൊണ്ട് ബംഗ്ലാദേശിനെ മറികടക്കാന്‍ കഴിയില്ല.
ചാംപ്യന്മാര്‍ക്കു ചേര്‍ന്ന പ്രകടനമായിരുന്നില്ല അഫ്ഗാനെതിരേ പാക് ടീം നടത്തിയത്. എങ്കിലും ഇപ്പോഴും സെമി ഫൈനല്‍ പ്രതീക്ഷ പാക് ടീമിനുണ്ട്. പാകിസ്താനെ ഒരിക്കലും എഴുതിത്തള്ളാന്‍ സാധിക്കില്ലെന്നും വഖാര്‍ കൂട്ടിച്ചേര്‍ത്തു.

ഇമാദ് വസീം രക്ഷിച്ചു
അഫ്ഗാനെതിരായ കഴിഞ്ഞ മല്‍സരത്തിലെ നേരിയ ജയത്തിന് പാകിസ്താന്‍ കടപ്പെട്ടിരിക്കുന്നത് ഇമാദ് വസീമിനോടാണെന്ന് വഖാര്‍ പറഞ്ഞു. ഭാഗ്യം കൊണ്ടാണ് അഫ്ഗാനെതിരായ കളിയില്‍ തോല്‍വിയില്‍ നിന്നും രക്ഷപ്പെട്ടത്. ഇമാദ് വസീമിനു നന്ദി.
നിര്‍ഭാഗ്യവശാല്‍ ഇതു പാകിസ്താന്‍ ജയിക്കുന്ന സ്ഥിരം രീതിയാണ്. പാക് ടീമിനായി എല്ലാവരും ഒരേ പോലെ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നത് കാണാന്‍ കഴിയില്ലെന്നും വഖാര്‍ ചൂണ്ടിക്കാട്ടി. എങ്കിലും രാജ്യത്ത് പ്രതിഭകള്‍ക്കു ഒരു കുറവുമില്ലെന്നും ഇതിന്റെ തെളിവാണ് ഇമാദ് വസീമിനെപ്പോലുള്ള കളിക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications