Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മറിനെ പൂട്ടാന്‍ സുനിഗ, ബ്രസീലിന്റെ വല നിറക്കാന്‍ റോഡ്രിഗസ്, തീപാറും!

സാന്റിയാഗോ: ആദ്യകളിയില്‍ എടുത്തുപറയാന്‍ മാത്രമൊന്നും രണ്ടുടീമുകളും ചെയ്തിട്ടില്ല. പെറുവിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചെങ്കിലും അതിന് വേണ്ടി ബ്രീലിന് നന്നേ വിയര്‍ക്കേണ്ടി വന്നു. കൊളംബിയ ആകട്ടെ വെനസ്വേലയോട് അപ്രതീക്ഷിതമായി തോല്‍ക്കുകയും ചെയ്തു. ഏകപക്ഷീയമായ ഒരു ഗോളിനാണ് വെനസ്വേല കൊളംബിയയെ തോല്‍പിച്ചുവിട്ടത്.

ഒരു ഗോളടിച്ചും ഒരു ഗോളിന് വഴിയൊരുക്കിയും ക്യാപ്റ്റന്‍ നെയ്മര്‍ മിന്നല്‍ഫോമില്‍ കളിക്കുന്നതാണ് ബ്രസീലിന്റെ കരുത്ത്. എന്നാല്‍ ലോകകപ്പില്‍ നെയ്മറെ വീഴ്ത്തിയ സുനിഗ എതിര്‍നിരയിലുണ്ടാകുമെന്നത് ബ്രസീലിന് ചെറിയ തലവേദനയുമാണ്. ലോകകപ്പിലെ സൂപ്പര്‍ താരമായിരുന്ന ജയിംസ് റോഡ്രിഗസ് ഗോള്‍വേട്ടയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കൊളംബിയ.

ഫോമിലാണ് നെയ്മര്‍

ഫോമിലാണ് നെയ്മര്‍

ലോകകപ്പില്‍ സുനിഗയുടെ ഫൗളില്‍ വീണത് നെയ്മര്‍ മാത്രമല്ല ബ്രസീല്‍ ടീം ഒന്നാകെയാണ്. ജര്‍മനിക്കെതിരായ സെമിയില്‍ ബ്രസീല്‍ 1-7 ന് നാണം കെട്ടത് ഈ വീഴ്ചയെ തുടര്‍ന്നാണ്. പെറുവിനെതിരായ ആദ്യമത്സരത്തില്‍ മിന്നും ഫോമിലായിരുന്നു നെയ്മര്‍.

ഗോള്‍ഡന്‍ ബൂട്ടും റോഡ്രിഗസും

ഗോള്‍ഡന്‍ ബൂട്ടും റോഡ്രിഗസും

2014 ബ്രസീല്‍ ലോകകപ്പില്‍ ഏറ്റവും അധികം ഗോളുകള്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് നേടിയ ജയിംഗ് റോഡ്രിഗസിലാണ് കൊളംബിയന്‍ പ്രതീക്ഷകള്‍. റോഡ്രിഗസിന്റെ കരുത്തില്‍ കൊളംബിയ ലോകകപ്പ് ക്വാര്‍ട്ടര്‍ വരെ എത്തിയിരുന്നു.

ഇന്ന് ജയിച്ചേ പറ്റൂ

ഇന്ന് ജയിച്ചേ പറ്റൂ

ആദ്യകളിയില്‍ വെനസ്വേലയോട് തോറ്റ് കൊളംബിയ ഇന്ന് തോറ്റാല്‍ പുറത്താകും എന്ന സ്ഥിതിയിലാണ്. ആക്രമിച്ച് കളിക്കുന്ന ബ്രസീലിനെതിരെ അതേ നാണയത്തില്‍ തങ്ങള്‍ തിരിച്ചടിക്കും എന്നാണ് കൊളംബിയന്‍ കോച്ച് ജോസ് പെക്കര്‍മാന്‍ പറയുന്നത്.

മേധാവിത്വം ബ്രസീലിന്

മേധാവിത്വം ബ്രസീലിന്

കിരീട ഫേവറിറ്റുകളായ ബ്രസീലിന് കൊളംബിയയ്‌ക്കെതിരെ വ്യക്തമായ ആധിപത്യമുണ്ട്. 27 തവണ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ 17ലും ജയം ബ്രസീലിനൊപ്പമായിരുന്നു. എട്ടു മല്‍സരങ്ങള്‍ സമനിലയായി.

കളി അഞ്ച് മണിക്ക്

കളി അഞ്ച് മണിക്ക്

ഇന്ത്യന്‍ സമയം രാവിലെ അഞ്ച് മണിക്കാണ് ഈ കളി. രണ്ടരയ്ക്കുള്ള കളിയില്‍ പരാഗ്വെ ജമൈക്കയെ നേരിടും.

Story first published: Wednesday, June 17, 2015, 14:28 [IST]
Other articles published on Jun 17, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+