ബാലണ്‍ ഡിയോര്‍: നെയ്മര്‍ ഇനി നാണംകെടാനില്ല!! സൂപ്പര്‍ താരത്തിന് സംഭവിച്ചത്... ഒറ്റ വോട്ട് പോലുമില്ല

മൊണാക്കോ: ഇതിഹാസങ്ങളായ ലയണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ആധിപത്യം അവസാനിപ്പിച്ച് ലോക ഫുട്‌ബോളിലെ പുതിയ രാജാവായി മാറുമെന്നു വിശേഷിപ്പിക്കപ്പെട്ട താരമായിരുന്നു ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍. എന്നാല്‍ ഇപ്പോള്‍ നെയ്മറുടെ ഇപ്പോഴത്തെ അവസ്ഥ ആരാധകര്‍ക്ക് അത്ര ആഹ്ലാദിക്കാന്‍ വക നല്‍കുന്നതല്ല.
പരിക്കും റഷ്യന്‍ ലോകകപ്പിലെ അമിതാഭിനയവുമെല്ലാം നെയ്മറുടെ സൂപ്പര്‍ താര പദവിക്കു തന്നെ ഇളക്കം തട്ടിച്ചുകഴിഞ്ഞു. കളിക്കളത്തിലെ അഭിനയത്തിന്റെ പേരില്‍ ലോകകപ്പില്‍ ഏറ്റവുമധികം പരിഹസിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്ത താരമാണ് അദ്ദേഹം. ഫിഫയുടെ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോഴും നെയ്മര്‍ക്കു കടുത്ത തിരിച്ചടിയാണ് നേരിട്ടത്. ലോക ഇലവനില്‍ നിന്നും തഴയപ്പെട്ട അദ്ദേഹം ടോപ്പ് ഫൈവില്‍ പോലും ഇല്ലായിരുന്നു.

ഒറ്റ വോട്ടും ലഭിച്ചില്ല
ദേശീയ ടീമുകളുടെ ക്യാപ്റ്റന്‍മാരും കോച്ചുമാരാണ് വോട്ടിങിലൂടെ ലോക ഫുട്‌ബോളറെ തിരഞ്ഞെടുത്തത്. മുന്‍ഗണന അനുസരിച്ച് 1, 2, 3 എന്നിങ്ങനെ ക്രമത്തില്‍ ഇവര്‍ക്കു തങ്ങള്‍ക്കു ഇഷ്ടമുള്ള താരങ്ങളെ തിരഞ്ഞെടുക്കാം. ഏറ്റവുമധികം വോട്ട് ലഭിച്ച് ക്രൊയേഷ്യയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ലൂക്കാ മോഡ്രിച്ചാണ് ഇത്തവണ പരമോന്നത പുരസ്‌കാരം സ്വന്തമനാക്കിയത്.
നെയ്മറിന് ഇത്തവണ ഒരു വോട്ട് പോലും ലഭിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഒരു ദേശീയ ടീമിന്റെ കോച്ചോ, ക്യാപ്റ്റനോ നെയ്മര്‍ക്കു വോട്ട് നല്‍കിയില്ല.

കഴിഞ്ഞ തവണ ടോപ്പ് ത്രീയില്‍
2017ലെ ബാലണ്‍ ഡിയോര്‍ പുരസ്‌കാര പട്ടികയില്‍ ആദ്യ മൂന്നില്‍ ഇടംപിടിച്ച താരമായിരുന്നു നെയ്മര്‍. അന്തിമ ലിസ്റ്റില്‍ മെസ്സിക്കും റൊണാള്‍ഡോയ്ക്കും കടുത്ത ഭീഷണിയുയര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 361 വോട്ടുകളാണ് അന്നു നെയ്മര്‍ക്കു ലഭിച്ചത്. 670 വോട്ടുകളുമായി മെസ്സി രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ 946 വോട്ടുകള്‍ നേടി റൊണാള്‍ഡോ കരിയറില്‍ അഞ്ചാം തവണയും ബാലണ്‍ ഡിയോര്‍ സ്വന്തമാക്കുകയായിരുന്നു.

പിഎസ്ജിയിലേക്കുള്ള കൂടുമാറ്റം
സ്പാനിഷ് ഗ്ലാമര്‍ ടീമായ ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിയിലേക്കു ചേക്കേറിയ ശേഷമാണ് നെയ്മറുടെ കരിയര്‍ ഗ്രാഫ് താഴേക്കു പതിക്കുന്നത്. മെസ്സിയുടെ നിഴലില്‍ നിന്നും പുറത്തു കടക്കുകയെന്ന ലക്ഷ്യത്തോടെണ് നെയ്മര്‍ ബാഴ്‌സ വിട്ടത്.
എന്നാല്‍ പിഎസ്എസ്ജിയില്‍ ഇടയ്ക്കു ചില മിന്നല്‍ പ്രകടനങ്ങള്‍ നടത്തിയതൊഴിച്ചാല്‍ ബാഴ്‌സയിലേതു പോലെ സ്ഥിരത നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണില്‍ പരിക്കുമൂലം മാസങ്ങളോളം താരത്തിന് പുറത്തിരിക്കേണ്ടി വരികയും ചെയ്തു. ഈ പരിക്ക് ഭേദമായ ശേഷമാണ് നെയ്മര്‍ ലോകകപ്പില്‍ ബ്രസീലിനായി കളിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications