
എട്ട് വര്‍ഷത്തിന് ശേഷം സ്‌പെയിന്‍...
എട്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് സ്‌പെയിന്‍ അണ്ടര്‍ 17 ലോകകപ്പിലേക്ക് തിരിച്ചെത്തുന്നത് യൂറോപ്യന്‍ ചാമ്പ്യന്‍മാരായിക്കൊണ്ട്.

ബാഴ്‌സ-റയല്‍ സഖ്യം..
ബാഴ്‌സ, റയല്‍ മാഡ്രിഡ് ക്ലബ്ബുകളുടെ യൂത്ത് അക്കാദമി താരങ്ങള്‍ സ്‌പെയിനിനെ കരുത്തുറ്റതാക്കുന്നു. പത്ത് കളിക്കാരാണ് രണ്ട് ക്ലബ്ബുകളില്‍ നിന്നുമായി സ്പാനിഷ് നിരയിലുള്ളത്.

പൊസഷന്‍ ഗെയിമുമായി സ്‌പെയിന്‍..
കൂടുതല്‍ നേരം പന്ത് കൈവശം വെച്ച് തന്ത്രം മെനയുന്ന രീതിയാണ് സ്‌പെയ്‌നിന്റെത്. സ്‌പെയിന്‍ കോച്ച് സാന്റി ഡെനിയ പൊസഷന്‍ ഗെയിമിന്റെ വക്താവാണ്.

സ്‌പെയ്‌നിന്റെ താരം..
ആബെല്‍ റൂയിസാണ് സ്‌പെയ്‌നിന്റെ തുറുപ്പ് ചീട്ട്. യൂറോപ്യന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ പതിനാറ് ഗോളുകള്‍ നേടി ടോപ് സ്‌കോററായി. ബാഴ്‌സലോണയുടെ ലാമാസിയ അക്കാദമിയുടെ പ്രൊഡക്ട്.

ഇതിഹാസങ്ങള്‍...
ഇനിയെസ്റ്റ, ഇസ്‌കോ, ഡേവിഡ് സില്‍വ, ജെറാര്‍ഡ് പീക്വെ, ടോറസ് എന്നിങ്ങനെ പില്‍ക്കാലത്ത് സ്‌പെയ്‌നിന്റെ ഇതിഹാസ നിരയിലേക്ക് വളര്‍ന്നവരെല്ലാം കൗമാര ലോകകപ്പില്‍ തിളങ്ങിയവരാണ്.
നെയ്മര്‍, റൊണാള്ഡീഞ്ഞോ എന്നിങ്ങനെ ബ്രസീലിന്റെ സൂപ്പര്‍ താരങ്ങളും കൗമാര ലോകകപ്പ് കീഴടക്കിയവര്‍.

വിനിഷ്യസ് ഇല്ലാതെ ബ്രസീല്‍...
റയല്‍ മാഡ്രിഡ് സ്വന്തമാക്കിക്കഴിഞ്ഞ അത്ഭുത ബാലന്‍ വിനിഷ്യസ് ജൂനിയര്‍ ബ്രസീല്‍ നിരയില്‍ ഇല്ല. ബ്രസീല്‍ ക്ലബ്ബ് ഫ്‌ളെമംഗോ വിനിഷ്യസിനെ വിട്ടുകൊടുക്കാത്തതാണ് ബ്രസീലിന് തിരിച്ചടിയായത്.

ഫ്‌ളെമംഗോക്കെതിരെ പ്രതിഷേധം..
ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഫഌമെംഗോ ക്ലബ്ബിനെതിരെ വാര്‍ത്താ കുറിപ്പ് ഇറക്കി. സാവോപോളോ, വാസ്‌കോ ക്ലബ്ബുകള്‍ കളിക്കാരെ വിട്ടു നല്‍കി രാജ്യസ്‌നേഹം കാണിച്ചപ്പോള്‍ ഫഌമെംഗോ ചതിച്ചുവെന്ന് കോണ്‍ഫെഡറേഷന്‍ കുറ്റപ്പെടുത്തി.

മൂന്ന് തവണ ബ്രസീല്‍...
അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീല്‍ മൂന്ന് തവണ ചാമ്പ്യന്‍മാരായി. 1997, 1999, 2003 വര്‍ഷങ്ങളില്‍. രണ്ട് തവണ ഫൈനലില്‍ തോറ്റു. 1995ലും 2005ലും.

ബ്രസീലിന്റെ താരം...
വിനിഷ്യസ് ഇല്ലാത്ത സാഹചര്യത്തില്‍ ബ്രസീലിന്റെ തുറുപ്പ് ചീട്ട് മിഡ്ഫീല്‍ഡര്‍ അലന്‍ ഡി സൂസ ഗ്യുമറെസ്. വിനിഷ്യസിനെ കൊണ്ട് ഗോളടിപ്പിക്കുന്നതായിരുുന്നു അലന്റെ വിനോദം. അണ്ടര്‍ 17 ലാറ്റിനമേരിക്കന്‍ കപ്പില്‍ ബ്രസീല്‍ 5-0ന് ചിലിയെ തകര്‍ത്തപ്പോള്‍ അലന്‍ ഹാട്രിക്ക് നേടി.

സ്‌പെയിന്‍ സ്‌ക്വാഡ് :
ഗോള്‍ കീപ്പര്‍മാര്‍ : അല്‍വാരോ ഫെര്‍നാണ്ടസ്, മാര്‍ക് വിദാല്‍, അല്‍ഫോണ്‍സോ പാസ്റ്റര്‍
ഡിഫന്‍ഡര്‍മാര്‍ : മാത്യു യൂം, യുവാന്‍ മിറാന്‍ഡ, ഹ്യൂഗോ ഗ്യുലമോന്‍, വിക്ടര്‍ ചസ്റ്റ്, എറിക് ഗാര്‍സിയ, വിക്ടര്‍ പെറിയ.
മിഡ്ഫീല്‍ഡര്‍ :അന്റോണിയോ ബ്ലാങ്കോ, മുഹമ്മദ് മൗഹലിസ്, അല്‍വാരോ ഗാര്‍സിയ, കാര്‍ലോസ് ബെയ്റ്റിയ.
ഫോര്‍വേഡുകള്‍ : ഫെറാന്‍ ടോറസ്, അബെല്‍ റൂയിസ്, പെഡ്രോ റൂയിസ്, സെസാര്‍ ഗെല്‍ബെര്‍ട്, ഡിയഗോ പാംമ്പിന്‍, ജോസ് ലാറ, സെര്‍ജിയോ ഗോമസ്, നാചോ ഡയസ്

ബ്രസീല്‍ സ്‌ക്വാഡ്
ഗോള്‍ കീപ്പര്‍മാര്‍ - ഗബ്രിയേല്‍ ബ്രാസോ, ലുസാവോ, യൂറി സെന
മിഡ്ഫീല്‍ഡര്‍മാര്‍ - വിക്ടര്‍ യാന്‍, റോഡ്രിഗോ നെസ്റ്റര്‍, വിറ്റിഞ്ഞോ, അലന്‍, മാര്‍കോസ് അന്റോണിയോ, വിക്ടര്‍ ബോബ്‌സിന്‍
ഡിഫന്‍ഡര്‍മാര്‍ - വെസ്ലെ, വിറ്റാവോ, വെേെവഴ്‌സന്‍, ലുകാസ് ഹാള്‍ട്ടര്‍, ലുവാന്‍ കാന്‍ഡിഡോ
ഫോര്‍വേഡ്‌സ് - പൗളിഞ്ഞോ, ലിങ്കന്‍, യൂറി അല്‍ബര്‍ട്ടോ, ബ്രെന്നര്‍


Click it and Unblock the Notifications














