Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീന കൂടെ നിന്നു, മെസ്സി ലോക ചാംപ്യന്‍!! ബ്രസീല്‍ ഇതു ചെയ്യൂ, നെയ്മര്‍ കപ്പടിക്കും

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫിഫയുടെ ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീല്‍ ഒന്നടങ്കം സൂപ്പര്‍ താരം നെയ്മര്‍ക്കു പിന്നില്‍ അണിനിരക്കൂയെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് സാന്റോസ് പരിശീലകന്‍. 2022ല്‍ ഖത്തര്‍ വേദിയായ അവസാന ലോകകപ്പില്‍ അര്‍ജന്റീന എങ്ങനെയാണ് ലയണല്‍ മെസ്സിക്കു പിന്നില്‍ നിന്നതെന്നും ഇതു അവരെ വിശ്വവിജയികളാക്കിയതായും സാന്റോസ് കോച്ച് പെഡ്രോ കെയ്ക്‌സീഞ്ഞ ചൂണ്ടിക്കാട്ടി.

30 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 2022ലെ ലോക കിരീടത്തില്‍ അജന്റീന മുത്തമിട്ടത്. അന്നു ആവേശകരമായ കലാശപ്പോരില്‍ ഫ്രാന്‍സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മെസ്സിയും സംഘവും തോല്‍പ്പിക്കുകയായിരുന്നു. അധിക സമയത്തിനൊടുവില്‍ ഇരുടീമുകളും 3-3നു തുല്യത പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലെത്തിയത്.

NEYMAR

നെയ്മറുടെ കൂടെ നില്‍ക്കൂ

വേള്‍ഡ് സോക്കര്‍ ടോക്കുമായി സംസാരിക്കവെയാണ് നെയ്മറെ ബ്രസീല്‍ പിന്തുണയ്ക്കണമെന്നു സാന്റോസ് കോച്ച് പെഡ്രോ കെയ്ക്‌സീഞ്ഞ ആവശ്യപ്പെട്ടിരിക്കുന്നത്. ലോകകപ്പ് നേടുന്നതിനായി 2022ല്‍ അര്‍ജന്റീന ഒന്നാകെ ലയണല്‍ മെസ്സിക്കൊപ്പം ഒന്നിച്ചുനിന്നു. എന്തുകൊണ്ട് നെയ്മറുടെ കാര്യത്തില്‍ ബ്രസീലിനും ഇതു തന്നെ ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം ചോദിക്കുന്നു.

ഈ വര്‍ഷം തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസിലേക്കു നെയ്മര്‍ മടങ്ങിയെത്തിയിരുന്നു. രണ്ടു വര്‍ഷത്തോഷം സൗദി അറേബ്യയില്‍ ചെലവഴിച്ച അദ്ദേഹത്തിനു അവിടെ വിവിധ ടൂര്‍ണമെന്റികളിലായി വെറും ഏഴു മല്‍സരങ്ങളില്‍ മാത്രമേ കളിക്കാനായുള്ളൂ. പരിക്കാണ് നെയ്മര്‍ക്കു വില്ലനായി മാറിയത്.

സാന്റോസിനൊപ്പം കരിയറില്‍ ശക്തമായൊരു രണ്ടാം വരവിനു തയ്യാറെടുക്കുകയാണ് അദ്ദേഹം. 33 കാരനായ നെയ്മറെ തിരിച്ചുകൊണ്ടു വരുന്നതിനായി തങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെന്നു സാന്റോസ് കോച്ച് പെഡ്രോ വ്യക്തമാക്കി.

ഞങ്ങള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. വളരെ നല്ല രീതയിലാണ് പരിക്കില്‍ നിന്നും നെയ്മര്‍ മോചിതനായിക്കൊണ്ടിരിക്കുന്നത്. അടുത്ത മല്‍സരത്തിനു മുമ്പ് ഞങ്ങളുടെ പക്കല്‍ കുറച്ചു സമയമേയുള്ളൂ.

NEYMAR

അദ്ദേഹം എങ്ങനെയാണ് ട്രെയിനിങ് സെന്ററില്‍ എത്തിച്ചേരുകയെന്നാണ് തങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നതെന്നും പെഡ്രോ വിശദമാക്കി. സാന്റോസില്‍ തിരിച്ചെത്തിയ ശേഷം അഞ്ചു മല്‍സരങ്ങളിലാണ് നെയ്മര്‍ കളിച്ചത്. ഒരു ഗോള്‍ നേടിയ അദ്ദേഹം ഒരു അസിസ്റ്റും നല്‍കിയിട്ടുണ്ട്.

അതേസമയം, നെയ്മര്‍ നേരത്തേ സൗദി ലീഗ് വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ അടുത്ത സുഹൃത്ത് കൂടിയായ ലയണല്‍ മെസ്സിക്കൊപ്പം അമേരിക്കന്‍ മേജര്‍ ലീഗിലേക്കു വന്നേക്കുമെന്നു അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇന്റര്‍ മയാമി ക്യാപ്റ്റന്‍ കൂടിയായ മെസ്സി തന്റെ പഴയ കൂട്ടുകാരനെ തിരികെ കൊണ്ടുവരാന്‍ നീക്കം നടത്തുന്നതായും അഭ്യൂഹങ്ങള്‍ പരന്നു. പക്ഷെ ഇവയെല്ലാം തെറ്റിച്ചാണ് സാന്റോസിലേക്കു നെയ്മര്‍ അപ്രതീക്ഷിത മടങ്ങിവരവ് നടത്തിയത്.

Story first published: Thursday, February 20, 2025, 16:25 [IST]
Other articles published on Feb 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+