Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ റാങ്കിംഗില്‍ അര്‍ജന്റീനയെ പിന്തള്ളി ബ്രസീല്‍ ഒന്നാം സ്ഥാനത്ത്!

സൂറിച്: ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ദുചൂഡന്‍ തിരിച്ചുവന്നിരിക്കുന്നു എന്ന ഡയലോഗാണ് ബ്രസീലിയന്‍ മഞ്ഞപ്പടക്ക് ഏറ്റവും യോജിക്കുക ! അതേ, ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് ബ്രസീല്‍ തിരിച്ചെത്തിയിരിക്കുന്നു, ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം. 2010 ഫിഫ ലോകകപ്പില്‍ നിന്ന് ഹോളണ്ടിനോട് തോറ്റ് പുറത്തായതോടെയാണ് ബ്രസീലിന്റെ ഇരുണ്ട യുഗം ആരംഭിച്ചത്. പിന്നീട് സ്‌പെയിനായിരുന്നു ഫിഫ റാങ്കിംഗിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി നിലകൊണ്ടത്. തൊട്ടു പിറകിലായി ഹോളണ്ടും.

ഇടക്കാലത്ത് ജര്‍മനിയും ബെല്‍ജിയവും അര്‍ജന്റീനയും അലങ്കരിച്ച ഒന്നാം സ്ഥാനത്തേക്ക് ഫുട്‌ബോളിലെ രാജാക്കന്‍മാരായ ബ്രസീല്‍ തിരിച്ചെത്തുന്നത് വീണ്ടും വന്‍ശക്തികളായി മാറുന്നുവെന്ന സൂചനകള്‍ നല്‍കിക്കൊണ്ടാണ്. ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് 2018 റഷ്യ ലോകകപ്പിന് ബ്രസീല്‍ ടീക്കറ്റെടുത്തു കഴിഞ്ഞു.

brazilfootball

യോഗ്യതാ റൗണ്ട് കളിച്ച് ആദ്യം റഷ്യക്ക് ടിക്കറ്റെടുത്ത ടീമും ടിറ്റെയുടെ ബ്രസീല്‍ തന്നെ. അജയ്യരായിക്കൊണ്ടാണ് നെയ്മറും കുട്ടീഞ്ഞോയും ഫിര്‍മിനോയും അണിനിരക്കുന്ന ബ്രസീലിന്റെ മുന്നേറ്റം. ഉറുഗ്വെ, പരാഗ്വെ ടീമുകള്‍ക്കെതിരെ നേടിയ വിജയത്തോടെയാണ് ബ്രസീല്‍ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്.

ബദ്ധവൈരികളായ അര്‍ജന്റീനയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മഞ്ഞപ്പട അധീശത്വം സ്ഥാപിച്ചിരിക്കുന്നത്. യോഗ്യത റൗണ്ടില്‍ തുടരെ തിരിച്ചടിയേറ്റ അര്‍ജന്റീന റഷ്യയിലെ ലോകകപ്പിന് ഉണ്ടാകുമോ എന്നത് കണ്ടറിയേണ്ടതാണ്. യോഗ്യതാ റൗണ്ടില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ജയം അനിവാര്യമാണ് അര്‍ജന്റീനക്ക്.

ടോപ് 10 ഫിഫ റാങ്കിംഗ് ( സ്ഥാനം, രാജ്യം, ഇപ്പോഴത്തെ പോയിന്റ്, മുന്‍ പോയിന്റ്)

1- ബ്രസീല്‍ 1661 1534

2- അര്‍ജന്റീന 1603 1644

3- ജര്‍മനി 1464 1443

4- ചിലി 1403 1389

5- കൊളംബിയ 1348 1312

6- ഫ്രാന്‍സ് 1294 1318

7- ബെല്‍ജിയം 1281 1379

8- പോര്‍ച്ചുഗല്‍ 1259 1240

9- സ്വിറ്റ്‌സര്‍ലന്‍ഡ് 1212 1138

10- സ്‌പെയിന്‍ 1204 1162

Story first published: Thursday, April 6, 2017, 16:38 [IST]
Other articles published on Apr 6, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+