Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബലാത്സംഗക്കേസ്; നെയ്മര്‍ വീല്‍ചെയറില്‍ പോലീസ് സ്‌റ്റേഷനിലെത്തി

റിയോ ഡി ജനീറോ: ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ബ്രസീല്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം നെയ്മര്‍ ചോദ്യം ചെയ്യലിനായി പോലീസ് സ്‌റ്റേഷനിലെത്തി. ബലാത്സംഗക്കേസ് നല്‍കിയ യുവതിയുടെ വിവരങ്ങളും ദൃശ്യങ്ങളും അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചെന്ന കേസില്‍ മൊഴി നല്‍കാനായാണ് നെയ്മര്‍ ബ്രസീല്‍ പോലീസിന് മുന്നിലെത്തിയത്.

neymar

ഖത്തറിനെതിരെ കഴിഞ്ഞദിവസം നടന്ന മത്സരത്തിനിടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റിരുന്ന താരം വീല്‍ചെയറിലാണ് സ്റ്റേഷനിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റേഷന് മുന്നില്‍ നെയ്മറെ ഒരുസംഘം വിദ്യാര്‍ഥികള്‍ സ്വാഗതം ചെയ്തു. ചോദ്യം ചെയ്യലില്‍ താന്‍ നിരപരാധിയാണെന്ന് തെളിയിക്കാനാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് നെയ്മര്‍ പോലീസിന് നല്‍കിയ മൊഴി.

നെയ്മര്‍ ലൈംഗിക പീഡനം നടത്തിയെന്ന് ആരോപിച്ച യുവതി താനുമായി സംസാരിച്ചതിന്റെ വിവരങ്ങളും യുവതിയുടെ ചിത്രങ്ങളും ഉള്‍പ്പെടെയുള്ള വീഡിയോ നെയ്മര്‍ പുറത്തുവിടുകയായിരുന്നു. ലൈംഗികപീഡന പരാതി നല്‍കുന്ന സ്ത്രീകളുടെ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ പുറത്തുവിടുന്നത് ബ്രസീലില്‍ കുറ്റകരമാണ്. അഞ്ചുവര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണ് നെയ്മര്‍ ചെയ്തിരിക്കുന്നത്.

നേരത്തെ സാവോപോളോ പോലീസിനാണ് യുവതി നെയ്മര്‍ക്കെതിരെ പരാതി നല്‍കിയത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസില്‍ വിളിച്ചുവരുത്തി ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. എന്നാല്‍, ഇത് നെയ്മര്‍ നിഷേധിച്ചിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണിതെന്നാണ് നെയ്മറുടെ വാദം. കഴിഞ്ഞദിവസം യുവതി ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അറിയിച്ചിരുന്നു. കൂടാതെ നെയ്മര്‍ക്കെതിരെ പുതിയ വീഡിയോ പുറത്തുവിടുകയും ചെയ്തു.

Story first published: Friday, June 7, 2019, 17:11 [IST]
Other articles published on Jun 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+