Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍-അര്‍ജന്റീന സൂപ്പര്‍ ക്ലാസികോ വെള്ളിയാഴ്ച, മെസിയെ തടയാന്‍ പ്ലാന്‍ തയ്യാറാക്കി മഞ്ഞപ്പട

ബെലോ ഹൊറിസോന്റെ: ബ്രസീല്‍-അര്‍ജന്റീന സൂപ്പര്‍ക്ലാസികോ പോരാട്ടം കാണാന്‍ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. നെയ്മറിന്റെ ബ്രസീലും മെസിയുടെ അര്‍ജന്റീനയും ലാറ്റിനമേരിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് കൊമ്പുകോര്‍ക്കുന്നത്. ബ്രസീലിലെ ബെലോ ഹൊറിസോന്റെയിലാണ് മത്സരം. നാല് തുടര്‍ ജയങ്ങളുമായി ബ്രസീല്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. അര്‍ജന്റീനയുടെ സ്ഥിതി വ്യത്യസ്തമാണ്.

പത്ത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നാല് ജയവും നാല് സമനിലയുമായി പതിനാറ് പോയിന്റുമായി അര്‍ജന്റീന ആറാം സ്ഥാനത്താണ്. ആദ്യ നാല് പേര്‍ക്കേ നേരിട്ട് യോഗ്യത ലഭിക്കൂ. അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ് യോഗ്യതയുണ്ടാകും. അര്‍ജന്റീന നിലവിലെ അവസ്ഥയില്‍ ലോകകപ്പ് യോഗ്യതാ മാര്‍ക്കിനെല്ലാം പുറത്താണ്.മെസിയിലാണ് സന്ദര്‍ശക നിരയുടെ പ്രതീക്ഷ.

brazilargentinasuperclassicooneindia

ഹോംഗ്രൗണ്ടില്‍ നടക്കുന്ന പോരിന് കോച്ച് ടിറ്റെയുടെ നേതൃത്വത്തില്‍ ബ്രസീല്‍ തയ്യാറെടുപ്പുകളിലാണ്. മെസി സൂപ്പര്‍ ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് അര്‍ജന്റീന ക്യാമ്പ്.

എന്നാല്‍, മഞ്ഞപ്പടയുടെ മിഡ്ഫീല്‍ഡര്‍ റെനാറ്റോ അഗസ്റ്റോ മെസിയെ തളയ്ക്കാനുള്ള വിദ്യയെല്ലാം തങ്ങള്‍ക്കറിയാമെന്ന് വെളിപ്പെടുത്തുന്നു.

അര്‍ജന്റൈന്‍ കളിക്കാര്‍ക്കിടയിലെ സ്ഥലം പരമാവധി കുറച്ചുകൊണ്ടുവന്നാല്‍ മെസിയുടെ പാസിംഗ് ഗെയിമും സ്വാഭാവിക നീക്കങ്ങളും തടയാനാകും. അതോടെ, അര്‍ജന്റീന വിഷമവൃത്തത്തിലാകുമെന്നാണ് അഗസ്റ്റോയുടെ നിരീക്ഷണം.

Story first published: Wednesday, November 9, 2016, 17:14 [IST]
Other articles published on Nov 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+