Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ അമേരിക്ക: അലിസണ്‍ ഹീറോ, ഷൂട്ടൗട്ടില്‍ പരാഗ്വേ കടന്ന് ബ്രസീല്‍ സെമിയില്‍

Brazil beat 10-man Paraguay on penalties
brazil

പോര്‍ട്ടോ അലെഗ്രെ: മുന്‍ ചാംപ്യന്‍മാരും ആതിഥേയരുമായ ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്കു മുന്നേറി. ആവേശകരമായ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാഗ്വേയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് മഞ്ഞപ്പട മുട്ടുകുത്തിക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിതമായി പിരിഞ്ഞതോടെയാണ് കളി ഷൂട്ടൗട്ടിലെത്തിയത്.

ഷൂട്ടൗട്ടില്‍ പരാഗ്വേയുടെ ഒരു കിക്ക് വിഫലമാക്കിയ ഗോള്‍കീപ്പര്‍ അലിസണാണ് മഞ്ഞപ്പടയുടെ വിജയശില്‍പ്പി. ബ്രസീലിന്റെ ഒരു കിക്ക് റോബര്‍ട്ടോ ഫിര്‍മിനോ പാഴാക്കി. ഷൂട്ടൗട്ടില്‍ വില്ല്യന്‍, മാര്‍ക്വിഞ്ഞോസ്, ഫിലിപ്പെ കുട്ടീഞ്ഞോ, ഗബ്രിയേല്‍ ജെസ്യൂസ് എന്നിവരാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്. 2011, 15 കോപ്പയില്‍ പരാഗ്വേയോട് ഷൂട്ടൗട്ടില്‍ തോറ്റു പുറത്തായ മഞ്ഞപ്പട ഇത്തവണ അതിനു കണക്കുതീര്‍ക്കുകയായിരുന്നു.

അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള ക്വാര്‍ട്ടറിലെ വിജയിയാണ് സെമിയില്‍ ബ്രസീലിന്റെ എതിരാളികള്‍. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. പരാഗ്വേയുടെ കരുത്തുറ്റ പ്രതിരോധനിരയ്ക്കു മുന്നില്‍ ലക്ഷ്യം കാണാനാവാതെ ബ്രസീല്‍ വലയുകയായിരുന്നു. നിശ്ചിത സമയത്ത് ഗോള്‍ നേടാന്‍ ചില അവസരങ്ങള്‍ അവര്‍ക്കു ലഭിച്ചെങ്കിലും ഒന്നു പോലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

Story first published: Friday, June 28, 2019, 9:02 [IST]
Other articles published on Jun 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+