For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കംപ്ലീറ്റ് പ്ലെയര്‍ താനെന്നു റൊണാള്‍ഡോ, സീക്കോയുടെ പ്രതികരണം ഇങ്ങനെ! വൈറല്‍

ഫുട്‌ബോള്‍ ലോകം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും കംപ്ലീറ്റായ പ്ലെയര്‍ താനാണെന്ന പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവകാശവാദത്തോടു പ്രതികരിച്ചിരിക്കുകയാണ് മുന്‍ ബ്രസീല്‍ ഇതിഹാസം സീക്കോ.

അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് എക്കാലത്തെയും മഹാനായ താരം താനാണെന്നു മുന്‍ ലോക ഫുട്‌ബോളര്‍ കൂടിയായ റോണോ അവകാശപ്പെട്ടത്. എന്നാല്‍ റോണോ പറഞ്ഞത് അത്ര മോശമായിട്ടുള്ള കാര്യമാണെന്നു തോന്നുന്നില്ലെന്നാണ് സീക്കോയുടെ അഭിപ്രായം.

RONALDO ZICO

പിന്തുണച്ച് സീക്കോ

റൊണാള്‍ഡോ പറഞ്ഞതില്‍ തെറ്റില്ല. അദ്ദേഹം അങ്ങനെ പറയുകയും വേണം. റൊണാള്‍ഡോ വെറുമൊരു ഗോള്‍ സ്‌കോറര്‍ മാത്രമാണെന്നാണ് ആളുകള്‍ പറയുന്നത്. അതു ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. ഏതൊരു ഫുട്‌ബോളര്‍ക്കും ഒരു റഫറന്‍സാണ് അദ്ദേഹം.

കാരണം മറ്റു ഫുട്‌ബോളര്‍മാരെ പോലെ ജനിച്ചപ്പോള്‍ തന്നെ പ്രതിഭാശാലി ആയിരുന്നില്ല അദ്ദേഹം. റൊണാള്‍ഡോ ബെസ്റ്റായി മാറിയത് ആത്മസമര്‍പ്പണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണെന്നും സീക്കോ വ്യക്കതമാക്കി.

റൊണാള്‍ഡോ 2000മോ, അതില്‍ കൂടുതലോ ഗോളുകള്‍ സ്‌കോര്‍ ചെയ്യുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. വളരെ അപൂര്‍വ്വമായി മാത്രമേ അദ്ദേഹത്തിനു പരിക്കുകളേല്‍ക്കാറുള്ളൂ, മാത്രമല്ല പരിശീലനം അദ്ദേഹം ഒരിക്കലും നിര്‍ത്താറുമില്ല. സ്വന്തം ജീവിതത്തെ ഫുട്‌ബോളിനായി സമര്‍പ്പിച്ചിരിക്കുകയാണ് റൊണാള്‍ഡോ. അതിനു തീര്‍ച്ചയായും കൈയടിയും ബഹുമാനവുമെല്ലാം അര്‍ഹിക്കുകയും ചെയ്യുന്നുവെന്നും സീക്കോ കൂട്ടിച്ചേര്‍ത്തു.

ഗോളടി തുടരുന്ന റോണോ

40ാം വയസ്സിലും ഏതൊരു യുവതാരത്തെയും വെല്ലുന്ന ഫിറ്റ്‌നസ് മിടുക്കും ഗോളടിമികവുമാണ് റൊണാള്‍ഡോയ്ക്കുള്ളത്. യൂറോപ്യന്‍ ഫുട്‌ബോളില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്കായി ഗോളുകള്‍ അടിച്ചുകൂട്ടിയ ശേഷം ഇപ്പോള്‍ സൗദിയിലും അദ്ദേഹം മാജിക്കല്‍ ഫോം തുടരുകയാണ്.

CRISTIANO RONALDO

അല്‍ നസര്‍ ക്ലബ്ബിനായാണ് റോണോ ഗോളുകള്‍ അടിച്ചുകൂട്ടുന്നത്. ഈ സീസണില്‍ ക്ലൂബ്ബിനു വേണ്ടി വിവിധ ടൂര്‍ണമെന്റുകളിലായി 27 മല്‍സരങ്ങളില്‍ നിന്നും 24 ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരം നാലു അസിസ്റ്റുകളും നല്‍കി. റൊണാള്‍ഡോയുടെ മികവില്‍ സൗദി ലീഗില്‍ അദ്ദേഹത്തിന്റെ ടീം മൂന്നാംസ്ഥാനത്തുമുണ്ട്. 20 മല്‍സരങ്ങളില്‍ നിന്നും 44 പോയിന്റാണ് ക്ലബ്ബിനുള്ളത്.

ലോക ഫുട്‌ബോളില്‍ പുരുഷ താരങ്ങളില്‍ ഏറ്റവുമധികം ഗോളുകള്‍ വാരിക്കൂട്ടിയ താരമെന്ന റെക്കോര്‍ഡിന്റെ അവകാശി കൂടിയാണ് റൊണാള്‍ഡോ. പോര്‍ച്ചുഗലിനും വിവിധ ക്ലബ്ബുകള്‍ക്കുമായി ഇതിനകം 1263 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം വാരിക്കൂട്ടിയത് 924 ഗോളുകളാണ്. 257 അസിസ്റ്റുകളും റോണോയുടെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.

Story first published: Wednesday, February 19, 2025, 19:50 [IST]
Other articles published on Feb 19, 2025
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+