Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ്റ്റ്യാനോ ഔട്ട്, മെസ്സി ഇന്‍!! എക്കാലത്തെയും മികച്ച 8 പേര്‍, തിരഞ്ഞെടുത്ത് റൊണാള്‍ഡോ

കാല്‍പ്പന്തു കളിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച എട്ടു ഇതിഹാസങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് ബ്രസീലിന്റെ മുന്‍ ഇതിഹാസ സ്‌ട്രൈക്കര്‍ റൊണാള്‍ഡോ. ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ചവരില്‍ ഒരാളായ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഈ ലിസ്റ്റില്‍ നിന്നും അദ്ദേഹം തഴഞ്ഞുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന താര്യം.

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലണ്‍ ഡിയോര്‍ പുരസ്‌കാരം അഞ്ചു തവണ സ്വന്തമാക്കിയിട്ടുള്ള താരമാണ് റൊണാള്‍ഡോ. മാത്രമല്ല ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരില്‍ ഒരാളും കൂടിയാണ്. എന്നിട്ടും റോണോയെ ഓള്‍ടൈം ലിസ്റ്റില്‍ നിന്നും റൊണാള്‍ഡോ തഴഞ്ഞത് ലോകമെമ്പാടുള്ള ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ആരൊക്കെയാണ് ബ്രസീല്‍ ഇതിഹാസം തിരഞ്ഞെടുത്ത ബെസ്റ്റ് 8ല്‍ ഇടം പിടിച്ച താരങ്ങളെന്നു നോക്കാം.

RONALDO

മികച്ച 8 പേര്‍ ആരെല്ലാം?

ഗാര്‍ഡിയനു നല്‍കിയ അഭിമുഖത്തിലാണ് ബ്രസീലിന്റെ മുന്‍ ലോകകപ്പ് ജേതാവ് കൂടിയായ റൊണാള്‍ഡോ എക്കാലത്തെയും മികച്ച എട്ടു ഫുട്‌ബോളല്‍മാര്‍ ആരൊക്കെയാണെന്നു തിരഞ്ഞെടുത്തത്. ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ പകരം വയ്ക്കാനില്ലാത്ത ഇതിഹാസങ്ങളിലൊരാളാണ് റൊണാള്‍ഡോ നസാരിയോയെന്നു മുഴുവന്‍ പേരുള്ള റൊണാള്‍ഡോ. 2002ല്‍ ലോകകപ്പില്‍ ബ്രസീലിന്റെ സുവര്‍ണ തലമുറ കിരീടം ചൂടിയപ്പോള്‍ ടീമിന്റെ ഹീറോസില്‍ ഒരാളും കൂടിയായിരുന്നു അദ്ദേഹം.

അര്‍ജന്റീനയുടെ ഡിയേഗോ മറഡോണ, ലയണല്‍ മെസ്സി, നെതര്‍ലാന്‍ഡ്‌സിന്റെ യൊഹാന്‍ ക്രൈഫ്, മാര്‍ക്കോ വാന്‍ബാസ്റ്റണ്‍, ജര്‍മനിയുടെ ഫ്രന്‍സ് ബെക്കന്‍ബോവര്‍, നാട്ടുകാരായ പെലെ, റൊണാള്‍ഡീഞ്ഞോ, എന്നിവര്‍ക്കൊപ്പം സ്വയം തന്റെ പേരും കൂടി ഏറ്റവും മികച്ച എട്ടു ഫുട്‌ബോളര്‍മാരുടെ എലൈറ്റ് ലിസ്റ്റില്‍ റൊണാള്‍ഡോ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

താന്‍ തിരഞ്ഞെടുത്തിട്ടുള്ള ഈ എട്ടു പേരെക്കുറിച്ച് ആരാധകര്‍ ചര്‍ച്ച ചെയ്യട്ടെ. പക്ഷെ നിങ്ങള്‍ക്കു അവരെ താരതമ്യം ചെയ്യാനോ, റാങ്കിങ് നല്‍കാനോ സാധിക്കില്ലെന്നും റൊണാള്‍ഡോ വ്യക്തമാക്കി.

CRISTIANO RONALDO

റോണോയെ തഴഞ്ഞ് കക്കയും

ബ്രസീല്‍ ടീമില്‍ റൊണാള്‍ഡോയ്‌ക്കൊപ്പവും പിന്നീട് റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പവും കളിച്ചിട്ടുള്ള താരമാണ് ബ്രസീലിന്റെ മുന്‍ ഇതിഹാസ പ്ലേമേക്കറായ കക്ക. ഈ രണ്ടു പേരില്‍ ആരാണ് ബെസ്റ്റെന്നു ഒരിക്കല്‍ ചോദിച്ചപ്പോള്‍ ക്രിസ്റ്റ്യാനോയെ തള്ളിയ അദ്ദേഹം റൊണാള്‍ഡോയെയാണ് കേമനായി ചൂണ്ടിക്കാണിച്ചത്.

ഞാന്‍ ഒപ്പം കളിച്ചിട്ടുള്ള താരങ്ങളില്‍ ഏറ്റവും കേമന്‍ നാട്ടുകാരന്‍ കൂടിയായ റൊണാള്‍ഡോയാണ്. കളിക്കളത്തില്‍ അദ്ദേഹം കാണിക്കാറുള്ള കാര്യങ്ങള്‍ കണ്ടപ്പോള്‍ ശരിക്കും ആശ്ചര്യമാണ് തോന്നിയത്. ഞാന്‍ ഒപ്പം കളിച്ചവരില്‍ ബെസ്റ്റ് റൊണാള്‍ഡോ തന്നെയാണെങ്കിലും ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചെയ്തതും, ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ യഥാര്‍ഥമല്ലെന്നു നമുക്കു തോന്നിപ്പോവുമെന്നും കക്ക പറയുന്നു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമായി എനിക്കു തോന്നിയിട്ടുള്ളത് അദ്ദേഹം സ്വയം പ്രചോദിപ്പിക്കുന്ന രീതിയാണ്. ഇത്രയേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടും സ്വയം വീണ്ടും വീണ്ടും പ്രചോദിപ്പിക്കാന്‍ ക്രിസ്റ്റ്യാനോയ്ക്കു കഴിയുന്നുവെന്നും കക്ക ചൂണ്ടിക്കാട്ടുന്നു.

അതേസമയം, 39 കാരനായ റൊണാള്‍ഡോ നിലവില്‍ സൗദി ക്ലബ്ബായ അല്‍ നസ്‌റിനു വേണ്ടിയാണ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവര്‍ക്കൊപ്പം ചേര്‍ന്ന അദ്ദേഹം 53 മല്‍സരങ്ങളില്‍ നിന്നും 54 ഗോളുകളും അടിച്ചെടുത്തു കഴിഞ്ഞു.

Story first published: Thursday, October 10, 2024, 15:14 [IST]
Other articles published on Oct 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+