Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി or റൊണാള്‍ഡോ, ആരെ തിരഞ്ഞെടുക്കും? കക്കയുടെ ക്ലാസ് മറുപടി

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ അതു ആരെ ആയിരിക്കുമെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ബ്രസീലിന്റെ മുന്‍ സൂപ്പര്‍ താരം കക്ക. മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് രണ്ടില്‍ ആരെയാണ് തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തിയത്.

മെസ്സിക്കും റൊണാള്‍ഡോയ്‌ക്കുമെതിരേ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നേരത്തേ ഏറ്റുമുട്ടിയ താരം കൂടിയാണ് കക്ക. മാത്രമല്ല, സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ പോര്‍ച്ചൂഗീസ് ക്യാപ്റ്റനോടൊപ്പം അദ്ദേഹം നേരത്തേ കളിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ റൊണാള്‍ഡോയ്ക്കു പകരം യഥാര്‍ഥ ഗോട്ടായി കക്ക ചൂണ്ടിക്കാണിച്ചിരിക്കുന്നത് മെസ്സിയെയാണ്. ഇതിന്റെ കാരണം അദ്ദേഹം തുറന്നു പറയുകയും ചെയ്തു.

KAKA

മെസ്സിയെന്നു കക്ക

ഞാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം നേരത്തേ കളിച്ചിട്ടുള്ളതാണ്. അദ്ദേഹം ശരിക്കും അദ്ഭുതപ്പെടുത്തുന്ന താരമാണ്. പക്ഷെ രണ്ടിലൊരാളിലേക്കു വന്നാല്‍ ഞാന്‍ ലയണല്‍ മെസ്സിയെ തിരഞ്ഞെടുക്കും. അദ്ദേഹം ശരിക്കുമൊരു ജീനിയസാണ്, യഥാര്‍ഥ പ്രതിഭയുമാണ്. മെസ്സി കളിക്കുന്ന രീതി അവിശ്വസനീയമാണെന്നും മുന്‍ ബാലണ്‍ ഡിയോര്‍ ജേതാവായ കക്ക അഭിപ്രായപ്പെട്ടു.

മെസ്സിയെ ബെസ്റ്റായി തിരഞ്ഞെടുക്കുമ്പോഴും റൊണാള്‍ഡോയുടെ അസാധാരണ കഴിവിനെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. മെഷീനെന്നായിരുന്നു റോണോയെ കക്ക വിശേഷിപ്പിച്ചത്. ക്രിസ്റ്റ്യാനോ ഒരു മെഷീനാണ്. അദ്ദേഹം വളരെ ശക്തനും വേഗതേറിയവനും മാത്രമല്ല, മാനസികമായും വളരെ കരുത്തുറ്റയാളാണ്.

എല്ലായ്‌പ്പോഴും കളിക്കാനും ജയിക്കാനുമാണ് ക്രിസ്റ്റ്യാനോ ആഗ്രഹിക്കാറുള്ളത്. ബെസ്റ്റായി മാറാനും അദ്ദേഹം ആഗ്രഹിക്കുന്നു. ഇതാണ് ക്രിസ്റ്റ്യാനോയിലുള്ള ഏറ്റവും അവിശ്വസനീയമായ കാര്യമെന്നും കക്ക ചൂണ്ടിക്കാട്ടി.

ഫുട്‌ബോളിന്റെ ചരിത്രമെടുക്കുകയാണെങ്കില്‍ ആദ്യ അഞ്ചില്‍ തീര്‍ച്ചയായും മെസ്സിയും ക്രിസ്റ്റ്യാനോയുമുണ്ടാവും. രണ്ടു പേരുടേയും പ്രകടനങ്ങള്‍ കാണാന്‍ കഴിഞ്ഞ നമ്മളെല്ലാം ഭാഗ്യവാന്‍മാരാണെന്നും 2007ലെ ബാലണ്‍ ഡിയോര്‍ ജേതാവായ ബ്രസീല്‍ ഇതിഹാസം കൂട്ടിച്ചേര്‍ത്തു.

LIONEL MESSI

2009 മുതല്‍ 13 വരെയാണ് റൊണാള്‍ഡോയ്‌ക്കൊപ്പം റയലില്‍ കക്ക കളിച്ചിട്ടുള്ളത്. പിന്നീട് അവിടെ നിന്നും പഴയ തട്ടകമായ ഇറ്റാലിയന്‍ ടീം എസി മിലാനിലേക്കു അദ്ദേഹം തിരികെ പോവുകയും ചെയ്തു. റോണോയാവട്ടെ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നാണ് 2009ല്‍ റയലിലേക്കു ചേക്കേറിയത്.

അവര്‍ക്കു വേണ്ടി 292 മല്‍സരങ്ങളില്‍ നിന്നും 311 ഗോളുകള്‍ സ്പാനിഷ് ലാ ലിഗയില്‍ അദ്ദേഹം അടിച്ചെടുക്കുകയും ചെയ്തു. ലീഗിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോള്‍വേട്ടക്കാരനും റൊണാള്‍ഡോയാണ്. മെസ്സിയാണ് തലപ്പത്തു നില്‍ക്കുന്നത്. 2000ല്‍ നാട്ടിലെ ക്ലബ്ബായ ന്യൂവെല്‍സ് യുവനൈല്‍സില്‍ നിന്നും ബാഴ്‌സലോണയിലെത്തിയ ശേഷം 474 ഗോളുകളാണ് ലാ ലിഗയില്‍ അദ്ദേഹം വാരിക്കൂട്ടിയത്.

Story first published: Monday, February 17, 2025, 15:55 [IST]
Other articles published on Feb 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+