Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ തോല്‍വി ചോദിച്ചുവാങ്ങിയത്; യുവനിര കഴിവുതെളിയിച്ചില്ല

ഫ് ളോറിഡ: ലോകമെമ്പാടുമുള്ള ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് കഴിഞ്ഞ ലോകകപ്പ് മുതല്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. 5 തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിന്റെ പ്രകടനം ശരാശരിയിലും താഴെയാണെന്നതാണ് കാരണം. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ സെമി ഫൈനലില്‍ ജര്‍മനിയോട് 7-1 എന്ന സ്‌കോറിന് പരാജയപ്പെട്ടശേഷം ടീമിന് ആത്മവിശ്വാസം തിരികെ കിട്ടിയിട്ടില്ല.

ലോകപ്പിന് ശേഷം തുടരെവന്ന രണ്ട് കോപ്പ അമേരിക്ക ടൂര്‍ണമെന്റിലും ടീം ആരാധകരെ നിരാശപ്പെടുത്തി. 2015ല്‍ പരാഗ്വെയോടാണ് തോറ്റതെങ്കില്‍ ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും മുന്നേറാന്‍പോലും ബ്രസീലിന് കഴിഞ്ഞില്ല. ഇക്വഡോര്‍, പെറു, ഹെയ്തി എന്നിങ്ങനെ ദുര്‍ബലരുള്ള ഗ്രൂപ്പില്‍ നിന്നും ബ്രസീല്‍ പുറത്തായത് ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിക്കുന്നതാണ്.

neymar-luiz-gustavo-brazil

കടുത്ത ബ്രസീല്‍ വിരുദ്ധര്‍പോലും കോപ്പയില്‍ ബ്രസീലിന്റെ തോല്‍വി പ്രവചിച്ചുകാണില്ല. മുന്‍ ക്യാപ്റ്റന്‍ ദുംഗയ്ക്ക് കീഴില്‍ കോപ്പയ്‌ക്കൊരുങ്ങിയ ബ്രസീലിന് തുടക്കംമുതല്‍ തൊട്ടതെല്ലാം പിഴച്ചിരുന്നു. സൂപ്പര്‍താരം നെയ്മറുടെ സേവനം ബാഴ്‌സലോണ വിട്ടുകൊടുക്കാത്തതിനു പുറമെ അരഡസന്‍ താരങ്ങളാണ് ടൂര്‍ണമെന്റിന് തൊട്ടുമുന്‍പ് പരിക്കേറ്റ് പിന്മാറിയത്.

ആദ്യമത്സരത്തില്‍ ഇക്വഡോറിനോട് സമനിലയില്‍ കുരുങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ ഹെയ്തിയെ 7-1ന് തോല്‍പ്പിച്ച് യുവനിരയുമായെത്തിയ ബ്രസീല്‍ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കിയിരുന്നു. അവസാന മത്സരത്തില്‍ പെറുവിനെതിരെ സമനിലപോലും മതിയായിരുന്നു ക്വാര്‍ട്ടറിലെത്താന്‍. എന്നാല്‍, വിവാദ ഗോളില്‍ പെറു ജയിച്ചതോടെ ബ്രസീല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

ബ്രസീലിന്റെ തോല്‍വിയില്‍ നിര്‍ഭാഗ്യത്തെ പഴിച്ച് രക്ഷപ്പെടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഫുട്‌ബോളില്‍ ഭാഗ്യ നിര്‍ഭാഗ്യം അവിഭാജ്യ ഘടകമാകുന്നത് സാധാരണമാണ്. ഒരു സെല്‍ഫു ഗോളിലൂടെയോ, വിവാദ പെനാല്‍റ്റിയിലൂടെയോ, ചുവപ്പു കാര്‍ഡിലൂടെയോ ഏതു തരത്തിലും ടീമിനെ നിര്‍ഭാഗ്യം പിടികൂടാം. ഇതിനെ മറികടക്കാന്‍ മികച്ച കളി കാഴ്ചവെക്കുക മാത്രമാണ് ടീമുകള്‍ക്ക് മുന്നിലുള്ള ഏകവഴി.

എന്നാല്‍, കളിമറന്ന ബ്രസീല്‍ ഒട്ടേറെ അവസരങ്ങള്‍ തുലച്ചാണ് തോല്‍വി ചോദിച്ചുവാങ്ങിയത്. ഫിനിഷിങ്ങിലെ പോരായ്മയും കൗടീനോയയും, വില്യനും പോലെയുള്ള പേരുകേട്ട താരങ്ങളുടെ മങ്ങിയ പ്രകടനവുമെല്ലാം ബ്രസീലിന്റെ പുറത്താകലിന് കാരണമായിട്ടുണ്ട്. ചരിത്രത്തിലാദ്യമായി ബ്രസീല്‍ കോപ്പയിലെ ഗ്രൂപ്പ് മത്സരത്തില്‍ തന്നെ പുറത്തായതോടെ കോച്ച് ദുംഗയുടെ സ്ഥാനചലനവുമുണ്ടായേക്കാം. സ്വന്തം നാട്ടില്‍ ഈ വര്‍ഷം നടക്കുന്ന ഒളിമ്പിക്‌സില്‍ നാടാടെ സ്വര്‍ണമണയുക മാത്രമാണ് ഇപ്പോഴെത്തെ നാണക്കേടു മറക്കാന്‍ ബ്രസീലിനുമുന്നിലുള്ള പോംവഴി.

Story first published: Tuesday, June 14, 2016, 8:37 [IST]
Other articles published on Jun 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+