ബ്രസീൽ ഫുട്ബോൾ താരം റോബർട്ടോ കാർലോസിന് ജയിൽ ശിക്ഷ! നാണംകെടുത്തിയ കേസും....
റിയോ ഡി ജനീറോ: ബ്രസീലിയൻ ഫുട്ബോൾ താരമായ റോബർട്ടോ കാർലോസിന് കോടതി മൂന്നു മാസത്തെ തടവ് ശിക്ഷ വിധിച്ചു. മുൻഭാര്യയിലുള്ള മക്കൾക്ക് ചിലവ് നൽകാതിരുന്നതിനാണ് റോബർട്ടോ കാർലോസിന് ശിക്ഷ ലഭിച്ചിരിക്കുന്നത്.
ആദ്യ ഭാര്യ ബാർബറ തേളറിൽ കാർലോസിന് രണ്ട് മക്കളാണുള്ളത്. ബാർബറയുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞ സമയത്ത് മക്കളുടെ ചിലവിനായി കാർലോസ് 15,148 പൗണ്ട് നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സാമ്പത്തികമായി തകർന്ന തനിക്ക് ഇത്രയും തുക നൽകാനാവില്ലെന്നാണ് കാർലോസ് കോടതിയെ അറിയിച്ചത്. തുടർന്നാണ് മക്കൾക്ക് ചിലവ് നൽകാത്തതിന് കാർലോസിനെ കോടതി മൂന്നു മാസത്തെ തടവിന് ശിക്ഷിച്ചത്.

പാപ്പരാണെന്ന്...
ലോകം കണ്ട എക്കാലത്തെയും മികച്ച വിംഗ് ബാക്കുകളിലൊരാളായ റോബർട്ടോ കാർലോസ് താൻ പാപ്പരാണെന്നാണ് കോടതിയെ അറിയിച്ചത്.

നൽകിയേ മതിയാകു...
ആദ്യ ഭാര്യ ബാർബറ തേളിൽ രണ്ട് മക്കളാണ് കാർലോസിനുള്ളത്. ഈ ബന്ധം വേർപിരിഞ്ഞതിനെ തുടർന്നാണ് രണ്ട് മക്കൾക്ക് ചിലവിനായി 15,148 പൗണ്ട് നൽകണമെന്ന് കോടതി ഉത്തരവിട്ടത്.

ജയിൽ ശിക്ഷ...
മക്കൾക്ക് ചിലവിന് നൽകാത്തതിനാണ് കോടതി റോബർട്ടോ കാർലോസിന് മൂന്നു മാസത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഒൻപതാം കുഞ്ഞിനെ കാത്തിരിക്കുന്നു...
പുതിയ ഭാര്യയായ മരിയാന ലുക്കോണിൽ തന്റെ ഒൻപതാം കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് കാർലോസിന് ജയിൽ ശിക്ഷ ലഭിച്ചിരിക്കുന്നത്.

കരുത്തനായ വിംഗ് ബാക്ക്...
ലോകം കണ്ട ഏറ്റവും മികച്ച വിംഗ് ബാക്കുകളിലൊരാളാണ് റോബർട്ടോ കാർലോസ്. ബ്രസീലിന് വേണ്ടി 125 മത്സരങ്ങൾ കളിച്ച കാർലോസ് 11 ഗോളുകളും നേടിയിട്ടുണ്ട്. 2002ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിലും
കാർലോസുണ്ടായിരുന്നു.

റയൽ മാഡ്രിഡിനും...
ക്ലബ് ഫുട്ബോളിൽ അത്‌ലറ്റിക്കോ മിനെരിയോ, പാല്‍മെരിസ്, ഇന്റര്‍ മിലാന്‍, റയല്‍ മാഡ്രിഡ്, ഫെനെര്‍ബാഷെ, കോറിന്ത്യന്‍സ് എന്നിവയ്ക്കുവേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. റയൽ മാഡ്രിഡിന് വേണ്ടിയാണ് ഏറ്റവും കൂടുതൽ കളിച്ചത്.

ഐഎസ്എൽ...
ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ സീസണുകളിൽ ദില്ലി ഡൈനാമോസിനു വേണ്ടിയും റോബർട്ടോ കാർലോസ് കളിക്കാനിറങ്ങിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications