ലോകകപ്പ്: ക്വാര്‍ട്ടര്‍ ഫൈനലിലെ തോല്‍വി; ബ്രസീല്‍ ടീം ബസിനു നേരെ ആരാധകരുടെ മുട്ടയേറ്
റിയോ ഡി ജനെയ്‌റോ: റഷ്യന്‍ ഫിഫ ലോകകപ്പില്‍ കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ടീമായിരുന്നു അഞ്ച് തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍. എന്നാല്‍, ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തിനോട് തോറ്റ് പുറത്താവാനായിരുന്നു മഞ്ഞപ്പടയുടെ വിധി. മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും മുതലാക്കാന്‍ കഴിയാതെ പോയതാണ് ബ്രസീലിന് തിരിച്ചടിയായത്.
മികച്ച ടീമും കളിയും കാഴ്ചവച്ചിട്ടും കിരീടം നേടാന്‍ കഴിയാതെ മടങ്ങിയത് ബ്രസീല്‍ ആരാധകരെ നിരാശരാക്കിയിരുന്നു. ബെല്‍ജിയത്തിനെതിരേ നഷ്ടപ്പെടുത്തിയ സുവര്‍ണാവസരങ്ങളാണ് പ്രിയപ്പെട്ട ടീമിന്റെ തോല്‍വി കാരണമെന്നതും ആരാധകരുടെ നിരാശ വര്‍ധിപ്പിക്കുകയും ചെയ്തു.

ഈ നിരാശ ആരാധകര്‍ തീര്‍ത്തത് ബ്രസീല്‍ താരങ്ങള്‍ സഞ്ചരിച്ച ബസിനു നേരെ മുട്ടയെറിഞ്ഞാണ്. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി കൊണ്ടിരിക്കുന്ന വീഡിയോയിലാണ് ബ്രസീല്‍ ടീമിനു നേരെ ആരാധകര്‍ മുട്ടയെറിഞ്ഞു പ്രതിഷേധം രേഖപ്പെടുത്തുന്നത്. ബ്രസീലിന്റെ എതിരാളികളികളായ ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമാക്കിയിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications