വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

തന്ത്രം ഫലിച്ചു, എന്തു ചെയ്യണമെന്നറിയാതെ ബ്രസീല്‍ പകച്ചുനിന്നു!! ഡിബ്രൂയ്ന്‍ പറയുന്നത്...

കളിയില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം അദ്ദേഹത്തിനായിരുന്നു

കസാന്‍: 2014ലെ ലോകകപ്പില്‍ സ്വന്തം നാട്ടിലേറ്റ മുറിവുണക്കാന്‍ ഇറങ്ങിയ ബ്രസീലിന് റഷ്യയില്‍ നിന്നും കണ്ണീരോടെ മടക്കം. ക്വാര്‍ട്ടര്‍ ഫൈനലില്‍ യൂറോപ്യന്‍ ഫുട്‌ബോളിലെ പുതിയ ശക്തികളായ ബെല്‍ജിയമാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മഞ്ഞപ്പടയെ വീഴ്ത്തിയത്. ഇത്തവണ കിരീടസാധ്യതയില്‍ ഏറ്റവും മുന്‍പന്തിയിലുണ്ടായിരുന്ന ടീമായിരുന്നു ബ്രസീല്‍. എന്നാല്‍ ബെല്‍ജിയത്തിന്റെ കൗണ്ടര്‍അറ്റാക്കിങ് ഫുട്‌ബോളില്‍ ബ്രസീലിന് ചുവടുപിഴയ്ക്കുകയായിരുന്നു.

രണ്ടാം ഗോള്‍ നേടുന്നതിനൊപ്പം കളം നിറഞ്ഞു കളിക്കുകയും ചെയ്ത ബെല്‍ജിയത്തിന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡിബ്രൂയ്‌നായിരുന്നു മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്. മല്‍സരത്തിന്റെ ആദ്യപകുതിയില്‍ എന്തു ചെയ്യണമെന്നു പോലുമറിയാതെയാണ് ബ്രസീല്‍ കളിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്ത്രങ്ങള്‍ അതിജീവിക്കാനായില്ല

തന്ത്രങ്ങള്‍ അതിജീവിക്കാനായില്ല

പ്രത്യേക ഗെയിം പ്ലാനുമായാണ് ബ്രസീലിനെതിരേ ബെല്‍ജിയം ഇറങ്ങിയത്. തങ്ങളുടെ തന്ത്രങ്ങള്‍ മനസ്സിലാക്കുന്നതിലും അത് മറികടക്കുന്നിലും സംഭവിച്ച വീഴ്ചയാണ് ബ്രസീലിന്റെ പതനത്തിന് കാരണമെന്ന് ഡിബ്രുയ്ന്‍ ചൂണ്ടിക്കാട്ടി.
കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ലുക്കാക്കുവും ഹസാര്‍ഡും തങ്ങളുടെ പൊസിഷന്‍ മാറിയാണ് കളിച്ചത്. റൈറ്റ്ബാക്കായിരുന്ന മാര്‍സെലോയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതിനു വേണ്ടിയായിരുന്നു ഇതെന്നും ഡിബ്രുയ്ന്‍ പറഞ്ഞു.

 ആദ്യപകുതി ഗംഭീരം

ആദ്യപകുതി ഗംഭീരം

മല്‍സരത്തിന്റെ ആദ്യപകുതിയിലാണ് ബെല്‍ജിയം മികച്ചു നിന്നത്. നിരവധി ഗോളവസരങ്ങള്‍ ഒന്നാംപകുതിയില്‍ സൃഷ്ടിക്കാനും ഞങ്ങള്‍ക്കു സാധിച്ചു. എന്ത് ചെയ്യണമെന്നു പോലുമറിയാതെ ബ്രസീല്‍ പലപ്പോഴും പകച്ചു നില്‍ക്കുകയായിരുന്നുവെന്നും ഡിബ്രുയ്ന്‍ വിലയിരുത്തി.
രണ്ടാംപകുതിയില്‍ ബ്രസീല്‍ തന്ത്രം മാറ്റിയാണ് ഇറങ്ങിയത്. അതുകൊണ്ടു തന്നെ അവര്‍ക്കായിരുന്നു ആധിപത്യം. എങ്കിലും ചില ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ തങ്ങള്‍ക്കായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സ് അസാധാരണ ടീം

ഫ്രാന്‍സ് അസാധാരണ ടീം

സെമി ഫൈനലില്‍ തങ്ങളുടെ എതിരാളികളായ ഫ്രാന്‍സിനെ അസാധാരണ ടീമെന്നാണ് ഡിബ്രുയ്ന്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ലോകകപ്പിന്റെ സെമി ഫൈനലിലെത്തിയാല്‍ ഒരു എതിരാളികളും ദുര്‍ബലരായിരിക്കില്ലെന്നും അദദ്ദേഹം പറഞ്ഞു.
ഏറ്റവും മികച്ചവര്‍ മാത്രമേ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടു തന്നെ കൂടുതല്‍ മികച്ച തയ്യാറെടുപ്പോടെയായിരിക്കും സെമി ഫൈനലില്‍ ഇറങ്ങുകയെന്നും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം കൂടിയായ ഡിബ്രുയ്ന്‍ വിശദമാക്കി.

അവസാനം വരെ പൊരുതും

അവസാനം വരെ പൊരുതും

ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്താനായതില്‍ അഭിമാനവും സന്തോഷവുമുണ്ട്. സെമിയില്‍ ഫ്രാന്‍സിനെതിരേ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനായിരിക്കും ശ്രമമെന്നും ഡിബ്രുയ്ന്‍ പറഞ്ഞു.
മികച്ച പ്രകടനം നടത്തി ഫൈനലിലേക്ക് മുന്നേറുകയാണ് ബെല്‍ജിയത്തിന്റെ ലക്ഷ്യം. ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ എപ്പോഴും ഭാഗ്യമുണ്ടാവണമെന്നില്ല. അതിനാല്‍ ലഭിച്ച ഈ അവസരം പരമാവധി മുതലെടുത്ത് ബെല്‍ജിയത്തിന് ചരിത്രത്തില്‍ ഇടം നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Saturday, July 7, 2018, 12:48 [IST]
Other articles published on Jul 7, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X