Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ത്രില്ലറായി അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍; അവസാന മിനിറ്റ് ഗോളില്‍ ബ്രസീല്‍ ജേതാക്കള്‍

റിയോ ഡി ജനീറോ: അണ്ടര്‍ 17 ഫിഫ ലോകകപ്പിലെ ത്രില്ലര്‍ ഫൈനലിനൊടുവില്‍ ബ്രസീല്‍ ജേതാക്കള്‍. ഫൈനലില്‍ മെക്‌സിക്കോയെ 2-1 എന്ന സ്‌കോറിനാണ് ബ്രസീല്‍ വീഴ്ത്തിയത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ആതിഥേയര്‍ അവസാന മിനിറ്റുകളിലാണ് രണ്ട് ഗോള്‍ നേടി ജയം സ്വന്തമാക്കിയത്. നാലാം തവണയാണ് ബ്രസീല്‍ അണ്ടര്‍ 17 ലോകകപ്പ് നേടുന്നത്. സ്വന്തം നാട്ടുകാര്‍ക്കുമുന്നില്‍നേടിയ ഗോളില്‍ ഇക്കുറി ഇരട്ടിമധുരമായി. 2003ന് ശേഷം ബ്രസീലിന്റെ ആദ്യ കിരീടം കൂടിയാണിത്.

ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം 66-ാം മിനിറ്റില്‍ മെക്‌സിക്കോയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ഗോണ്‍സാലെസ് ഒലിവന്‍ മെക്‌സിക്കോയ്ക്കായി വലകുലുക്കി. ടീം കിരീടം നേടുമെന്ന് തോന്നിച്ച ഘട്ടത്തില്‍ 84-ാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ സമനില ഗോള്‍. വാര്‍ പരിശോധിച്ച് അനുവദിച്ച പെനാല്‍റ്റിയിലൂടെ ജോര്‍ഗെയാണ് സ്‌കോറര്‍. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ബ്രസീല്‍ വിജയഗോളും നേടി. വിനീഷ്യസ് മാര്‍ക്വെസ് ആണ് ഗോളടിച്ച് ഹീറോയായത്.

brazilcrownedunder17worldcup

പന്തടക്കത്തിലും ഗോളാക്രമണത്തിലും മുന്നിട്ടുനിന്നത് ബ്രസീലാണ്. 24 തവണ ബ്രസീല്‍ എതിര്‍ പാളയത്തില്‍ ഗോളിന് ശ്രമിച്ചപ്പോള്‍ 12 തവണ മെക്‌സിക്കോയും ആക്രമിച്ചു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍വി മുന്നില്‍ക്കണ്ട ടീമാണ് ഒടുവില്‍ കിരീടം സ്വന്തമാക്കിയത്. നേരത്തെ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ച് ഫ്രാന്‍സ് മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. 3-1 എന്ന സ്‌കോറിനായിരുന്നു ഫ്രാന്‍സിന്റെ വിജയം.

Story first published: Monday, November 18, 2019, 11:45 [IST]
Other articles published on Nov 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+