Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീല്‍ പരാഗ്വേയ്ക്ക് മുന്നില്‍ കീഴടങ്ങി

സാന്റിയാഗോ: 2011ലെ കോപ്പ അമേരിക്ക പ്രകടനം പരാഗ്വേ ആവര്‍ത്തിക്കുകയായിരുന്നു. കരുത്തരായ ബ്രസീലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് തോല്‍പ്പിച്ച് പരാഗ്വേ അര്‍ജന്റീനയുമായി സെമിഫൈനല്‍ പോരാട്ടത്തിന് സ്ഥാനം ഉറപ്പിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു.

Paraguay vs Brazil

ഡാനി ആല്‍വ്‌സിന്റെ ക്രോസില്‍ നിന്നും മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം റൊബീഞ്ഞോ പതിനഞ്ചാം മിനിറ്റില്‍ നേടിയ ഗോളിലൂടെ ബ്രസീലാണ് ആദ്യം ലീഡ് നേടിയത്. പക്ഷേ, രണ്ടാം പകുതിയില്‍ തിയാഗോ സില്‍വയുടെ ഹാന്‍ഡ് ബോള്‍ കളിയുടെ ഗതി മാറ്റി മറിച്ചു. 72ാം മിനിറ്റില്‍ ഡെര്‍ലിസ് ഗോണ്‍സാലെസിന്റെ സ്‌പോട്ട് കിക്ക് ലക്ഷ്യത്തിലെത്തി. മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ രണ്ട് ബ്രസീല്‍ താരങ്ങള്‍ അവസരം കളഞ്ഞു കുളിച്ചതോടെ പരാഗ്വേ വിജയം കൈപ്പിടിയിലൊതുക്കി.

ആദ്യ സെമിഫൈനല്‍ ജൂണ്‍ 30നാണ്. ഇന്ത്യന്‍ സമയം രാവിലെ അഞ്ചു മണിക്ക് നടക്കുന്ന മത്സരത്തില്‍ ചിലി പെറുവിനെ നേരിടും. അര്‍ജന്റീന-പരാഗ്വേ സെമി ജൂലായ് ഒന്നിനാണ്. ലൂസേഴ്‌സ് ഫൈനല്‍ ജൂലായ് നാലിനും ഫൈനല്‍ ജൂലായ് അഞ്ചിനും നടക്കും. കലാശപോരാട്ടം ഇന്ത്യന്‍ സമയം 1.30(രാത്രി) ആയിരിക്കും.

Story first published: Sunday, June 28, 2015, 7:02 [IST]
Other articles published on Jun 28, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+