Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാമറൂണ്‍ കടക്കാന്‍ മഞ്ഞപ്പട... ലക്ഷ്യം ആറാം ജയം, അര്‍ജന്റീന- മെക്‌സിക്കോ റീപ്ലേ വീണ്ടും

ലണ്ടന്‍/ മെന്‍ഡോസ: സൗഹൃദ ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ ജയം തുടരാനുറച്ച് ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീമുകളായ ബ്രസീലും അര്‍ജന്റീനയും വീണ്ടും കളത്തിലിറങ്ങുന്നു. ഇംഗ്ലണ്ടില്‍ നടക്കുന്ന കളിയില്‍ ആഫ്രിക്കന്‍ ശക്തികളായ കാമറൂണുമാണ് മഞ്ഞപ്പട കൊമ്പുകോര്‍ക്കുന്നതെങ്കില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും മെക്‌സിക്കോയുമായാണ് അര്‍ജന്റീനയുടെ ബലപരീക്ഷണം. ഇന്നു രാത്രി ഒരു മണിക്കാണ് ബ്രസീല്‍ കാമറൂണുമായി മുഖാമുഖം വരുന്നത്.

എന്നാല്‍ സ്വന്തം നാട്ടില്‍ വച്ചാണ് കരുത്തരായ മെക്‌സിക്കോയുമായാണ് അര്‍ജന്റീന അങ്കം കുറിക്കുന്നത്. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 5.30നാണ് കിക്കോഫ്. ഈ വര്‍ഷം ബ്രസീലിന്റെയും അര്‍ജന്റീനയുടെയും അവസാന മല്‍സരം കൂടിയാണിത്.

തോല്‍വിയറിയാതെ ബ്രസീല്‍

തോല്‍വിയറിയാതെ ബ്രസീല്‍

റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായ ശേഷം അപരാജിത കുതിപ്പാണ് നെയ്മറും സംഘവും നടത്തുന്നത്. കഴിഞ്ഞ അഞ്ചു മല്‍സരങ്ങിലും വെന്നിക്കൊടി പാറിച്ച് കുതിക്കുകയാണ് ബ്രസീല്‍. ചിരവൈരികളായ അര്‍ജന്റീനയെ മാത്രമല്ല അവസാന കളിയില്‍ ലാറ്റിനമേരിക്കയിലെ മറ്റൊരു അതികായന്‍മാരായ ഉറുഗ്വേയെയും മഞ്ഞപ്പട മുട്ടുകുത്തിച്ചിരുന്നു.
ലണ്ടനിലെ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ഉറുഗ്വേയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീല്‍ അടിയറവ് പറയിച്ചത്.

മാറ്റങ്ങളുണ്ടാവും

ഉറുഗ്വേയ്‌ക്കെതിരേ കളിച്ച കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ചില മാറ്റങ്ങളുമായിട്ടാവും ബ്രസീല്‍ ഇറങ്ങുകയെന്നാണ് സൂചന. റോബര്‍ട്ടോ ഫിര്‍മിനോയ്ക്കു പകരം യുവ സ്‌ട്രൈക്കര്‍ റിച്ചാര്‍ളിസണായിരിക്കും ടീമിന്റെ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുക. ഗോള്‍കീപ്പറായി അലിസണെ തന്നെ നിലനിര്‍ത്താനാണ് സാധ്യത.
പരിക്കിനെ തുടര്‍ന്നു സൂപ്പര്‍ താരം ഫിലിപ്പെ കുട്ടീഞ്ഞോ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും പുറത്തിരിക്കും. മാര്‍സെലോ, കസേമിറോ എന്നിവരും പരിക്കുമൂലം പുറത്താണ്. ഉറുഗ്വേയ്‌ക്കെതിരേ പകരക്കാരനായി ഇറങ്ങിയ അലന് ഇത്തവണ ആദ്യ ഇലവനില്‍ ഇടം ലഭിച്ചേക്കും.

ജയമാവര്‍ത്തിക്കാന്‍ അര്‍ജന്റീന

ജയമാവര്‍ത്തിക്കാന്‍ അര്‍ജന്റീന

നേരത്തേ നടന്ന ആദ്യപാദത്തില്‍ മെക്‌സിക്കോയെ 2-0ന് തകര്‍ത്തുവിട്ട അര്‍ജന്റീനയുടെ യുവനിര തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ജയമാവര്‍ത്തിക്കാനുള്ള പടയൊരുക്കത്തിലാണ്. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോനി ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്റര്‍മിലാന്‍ സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിയായിരിക്കും അര്‍ജന്റീനയുടെ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുക. ഒരിടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട എറിക്ക് ലമേല ആദ്യ ഇലവനില്‍ തന്നെ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

Story first published: Tuesday, November 20, 2018, 16:31 [IST]
Other articles published on Nov 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+