Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ അമേരിക്ക 2019: കുട്ടീഞ്ഞോയ്ക്കു ഡബിള്‍, മിന്നുന്ന ജയത്തോടെ ബ്രസീല്‍ തുടങ്ങി

മനംനിറച്ച് മഞ്ഞപ്പട, കരുതിയിരിക്കുക അര്‍ജന്‌റീനക്കാരെ | Oneindia Malayalam

സാവോപോളോ: കിരീട ഫേവറിറ്റുകളും ആതിഥേയരുമായ ബ്രസീല്‍ തകര്‍പ്പന്‍ ജയത്തോടെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തുടക്കം ഗംഭീരമാക്കി. ഉദ്ഘാടന മല്‍സരത്തില്‍ ബൊളീവിയയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് മഞ്ഞപ്പട തുരത്തിയത്. ഗോള്‍രഹിതമായ ഒന്നാംപകുതിക്കു ശേഷമായിരുന്നു മൂന്നു ഗോളുകളും പിറന്നത്. ഇരട്ടഗോളുകള്‍ നേടിയ ഫിലിപ്പെ കുട്ടീഞ്ഞോയാണ് ബ്രസീലിന്റെ ഹീറോ. 50, 53 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഇരട്ടഗോള്‍ നേട്ടം. മൂന്നാം ഗോള്‍ നിശ്ചിത സമയം തീരാന്‍ അഞ്ചു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ എവേര്‍ട്ടന്റെ വകയായിരുന്നു.

coutinho

കളിയിലുടനീളം മേധാവിത്വം പുലര്‍ത്തിയ ബ്രസീല്‍ അര്‍ഹിച്ച വിജയം കൂടിയാണിത്. ആദ്യ പകുതിയില്‍ കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാംപകുതിയില്‍ തകര്‍ത്തുകളിച്ചു. തുടര്‍ച്ചയായ മുന്നേറ്റങ്ങളിലൂടെ ബ്രസീല്‍ എതിരാളികളെ മുള്‍മുനയില്‍ നിര്‍ത്തി. കാത്തിരിപ്പിനു വിരാമമിട്ട് കുട്ടീഞ്ഞോയാണ് ബ്രസീലിന്റെ അക്കൗണ്ട് തുറന്നത്. പെനല്‍റ്റിയില്‍ നിന്നായിരുന്നു 50ാ മിനിറ്റില്‍ താരത്തിന്റെ ഗോള്‍. റിച്ചാര്‍ളിസണിന്റെ ഷോട്ട് ബൊളീവിയന്‍ താരം യുസിനോ കൈകൊണ്ടു തട്ടിയതിനെ തുടര്‍ന്നായിരുന്നു. മൂന്നു മിനിറ്റിനുള്ളില്‍ ബ്രസീല്‍ ലീഡുയര്‍ത്തി. ഫിര്‍മിനോയുടെ ക്രോസ് കുട്ടീഞ്ഞോ ഹെഡ്ഡറിലൂടെ അനായാസം വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു. 85ാ മിനിറ്റില്‍ എവേര്‍ട്ടന്‍ ഗോള്‍പട്ടിക തികച്ചു. ഇടതുമൂലയിലൂടെ ബോക്‌സിലേക്ക് ഡ്രിബിള്‍ ചെയ്തു കയറിയ എവേര്‍ട്ടന്‍ ബൊളീവിയന്‍ പ്രതിരോധ മതില്‍ ഭേദിച്ച് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലയില്‍ തുളഞ്ഞു കയറിയപ്പോള്‍ ഗോളി കാഴ്ചക്കാരനായിരുന്നു.

ആദ്യപകുതിയില്‍ ബ്രസീല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും പ്രതിരോധാത്മക ഫുട്‌ബോളിലൂടെ ബൊളീവിയ ഗോള്‍ നേടാനുള്ള പഴുതുകളെല്ലാം അടയ്ക്കുകയായിരുന്നു. കളി തുടങ്ങി അഞ്ചാം മിനിറ്റിലാണ് ബ്രസീലിന് ആദ്യ ഗോളവസരം ലഭിക്കുന്നത്. ഫിലിപ്പെ കുട്ടീഞ്ഞോയുടെ ഫ്രീകിക്ക് ബൊളീവിയയുടെ പ്രതിരോധ മതിലില്‍ തട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ബ്രസീലിന് കോര്‍ണര്‍. കോര്‍ണര്‍ കിക്കില്‍ നിന്നും റോബര്‍ട്ടോ ഫിര്‍മിനോയുടെ ഷോട്ട് ഗോളി വിഫലമാക്കുകയായിരുന്നു. 11ാം മിനിറ്റില്‍ ബ്രസീലിന് മറ്റൊരു ഗോളവസരം. കോര്‍ണറില്‍ നിന്നും ഡിഫന്‍ഡര്‍ തിയാഗോ സില്‍വയുടെ ഹെഡ്ഡര്‍ പക്ഷെ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. തുടര്‍ന്നു കാര്യമായി ഗോളവസരങ്ങളൊന്നും കാണാതെയാണ് ആദ്യ പകുതി അവസാനിച്ചത്.

Story first published: Saturday, June 15, 2019, 8:11 [IST]
Other articles published on Jun 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+