Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളി ജയിക്കാന്‍ അര്‍ജന്റീന ബ്രസീലിനെ കണ്ട് പഠിക്കണം!

രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷം സമനിലയുമായി തിരിച്ചുകയറുന്ന അര്‍ജന്റീന. മൂന്നാം മിനുട്ടില്‍ ഗോള്‍ വഴങ്ങിയിട്ടും അവസാനം വരെ അടിച്ച് നിന്ന് ജയിച്ച് തിരിച്ചുവരുന്ന ബ്രസീല്‍ - കോപ്പ അമേരിക്ക 2015 ലെ ആദ്യ കളികളില്‍ സൂപ്പര്‍ ടീമുകള്‍ നല്‍കുന്ന ചിത്രം വളരെ വിചിത്രമാണ്. തൊണ്ണൂറാം മിനുട്ട് വരെ ജയിച്ചുനിന്ന ശേഷമാണ് അര്‍ജന്റീന തോല്‍വി പോലെ ഒരു സമനില വഴങ്ങിയതെങ്കില്‍ ബ്രസീല്‍ നേരെ തിരിച്ചായിരുന്നു.

ഒന്നിനെതിരെ രണ്ട് ഗോളിന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ബ്രസീല്‍ എന്നത് മറക്കുന്നില്ല. പക്ഷേ പോയിന്റ് പട്ടികയില്‍ ജയം കഷ്ടിയാണോ അതോ സൂപ്പറാണോ എന്നൊന്നും ആരും നോക്കാറില്ല. അവിടെ കണക്കുകള്‍ മാത്രമേ കാണൂ. സ്‌കോര്‍ ബോര്‍ഡ് സൂചിപ്പിക്കും പോലെയായിരുന്നില്ല കളി. കളിയുടെ ഏതാണ്ട് മുഴുവന്‍ സമയവും പന്ത് ബ്രസീലിന്റെ പക്കലായിരുന്നു. അത് പക്ഷേ ഞെട്ടിക്കുന്ന വിജയമാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്ന് മാത്രം.

brazil-fans

കളിയിലേക്ക് ബ്രസീല്‍ പൂര്‍ണമായും ഇറങ്ങുന്നതിന് മുമ്പ് തന്നെ ആദ്യ ഗോള്‍ വീണു. മൂന്നാം മിനുട്ടില്‍ കുയേവയാണ് ബ്രസീലിന്റെ വല കുലുക്കിയത്. രണ്ടേ രണ്ട് മിനുട്ട് മാത്രമേ ബ്രസീല്‍ ഞെട്ടിയിരുന്നുള്ളൂ. അഞ്ചാം മിനുട്ടില്‍ നായകന്‍ നെയ്മര്‍ ബ്രസീലിനെ ഒപ്പമെത്തിച്ചു. ഏതാണ്ട് ഒറ്റയ്ക്ക് തന്നെയാണ് നെയ്മര്‍ ബ്രസീലിന്റെ സമനില ഗോള്‍ നേടിയത്.

അഞ്ചോ ആറോ ഗോളിന് ജയിക്കേണ്ട കളി ഇഞ്ചുറി ടൈമിലെ കാത്തിരിപ്പ് വരെ എത്തിച്ചു ബ്രസീല്‍. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിലായിരുന്നു പകരക്കാരന്‍ ഡഗ്ലസ് കോസ്റ്റയുടെ വിജയഗോള്‍ പിറന്നത്. കോപ്പ അമേരിക്കയില്‍ നാളെ (ജൂണ്‍ 16 ചൊവ്വാഴ്ച) രണ്ട് കളികളാണ്. ആദ്യമത്സരത്തില്‍ ഇക്വഡോര്‍ ബൊളീവിയയെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30നാണ് ഈ കളി. 5 മണിക്കത്തെ രണ്ടാമത്തെ കളിയില്‍ ചിലി മെക്‌സിക്കോയ്‌ക്കെതിരെ ബൂട്ട് കെട്ടും.

Story first published: Monday, June 15, 2015, 11:03 [IST]
Other articles published on Jun 15, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+