Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് യോഗ്യതാ റൗണ്ട് : ബ്രസീല്‍ ഉറുഗ്വെയെ തകര്‍ത്തു, ഒറ്റ ഗോളില്‍ അര്‍ജന്റീന മുഖം രക്ഷിച്ചു!!

ബ്രസീലിയ: ലാറ്റിനമേരിക്കന്‍ മേഖലാ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ഉറുഗ്വെയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മഞ്ഞപ്പട തകര്‍ത്തുവിട്ടത്. അര്‍ജന്റീനയും ജയം കണ്ടു. ചിലിയെ ഏക ഗോളിന് മറികടന്നാണ് അര്‍ജന്റീനയുടെ മുന്നേറ്റം. വെനിസ്വെല - പെറു മത്സരം സമനില (2-2).

ഒന്നാമനായി ബ്രസീല്‍, മൂന്നാം സ്ഥാനത്തേക്ക് കയറി അര്‍ജന്റീന

ഒന്നാമനായി ബ്രസീല്‍, മൂന്നാം സ്ഥാനത്തേക്ക് കയറി അര്‍ജന്റീന

പതിമൂന്ന് റൗണ്ടുകളില്‍ ഒമ്പതാം ജയത്തോടെ മുപ്പത് പോയിന്റ് കരസ്ഥമാക്കിയ ബ്രസീലാണ് ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. 23 പോയിന്റോടെ ഉറുഗ്വെ രണ്ടാം സ്ഥാനത്തും 22 പോയിന്റോടെ അര്‍ജന്റീന മൂന്നാം സ്ഥാനത്തുമാണ്. നാലാം സ്ഥാനത്തുള്ള കൊളംബിയക്ക് 21 പോയിന്റും അഞ്ചാം സ്ഥാനത്തുള്ള ഇക്വഡോറിന് ഇരുപത് പോയിന്റും. 20 പോയിന്റുമായി ചിലി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പരാഗ്വെ (18), പെറു (15), ബൊളിവിയ (7) എന്നീ ടീമുകള്‍ അവസാന മൂന്ന് സ്ഥാനങ്ങളില്‍.

പൗളീഞ്ഞോക്ക് ഹാട്രിക്ക്...

പൗളീഞ്ഞോക്ക് ഹാട്രിക്ക്...

ഉറുഗ്വെയുടെ മണ്ണില്‍ ബ്രസീലിന് സ്വപ്‌നവിജയം സമ്മാനിച്ചത് പൗളിഞ്ഞോയുടെ ഹാട്രിക്കാണ്. കൂടെ നെയ്മറുടെ സൂപ്പര്‍ ഗോളും. 19, 52, 90 മിനുട്ടുകളിലാണ് ഹാട്രിക്ക്. എഴുപത്തിനാലാം മിനുട്ടില്‍ നെയ്മറും സ്‌കോര്‍ ചെയ്തു. ഉറുഗ്വെയുടെ ആശ്വാസ ഗോള്‍ കവാനിയാണ് നേടിയത്. ലീഡ് ഗോള്‍ നേടിയ ശേഷമാണ് ഉറുഗ്വെ തകര്‍ന്നു പോയത്.

മെസി ഗോളില്‍ അര്‍ജന്റീന...

മെസി ഗോളില്‍ അര്‍ജന്റീന...

പതിനാറാം മിനുട്ടില്‍ മെസി നേടിയ പെനാല്‍റ്റി ഗോളിലാണ് അര്‍ജന്റീന സ്വന്തം മണ്ണില്‍ ചിലിയെ മറികടന്നത്. ഏഞ്ചല്‍ ഡി മരിയയെ ബോക്‌സിനുള്ളില്‍ ചിലിയുടെ ജോസെ ഫ്യന്‍സാലിഡ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. മെസിയുടെ കിക്ക് തടയാന്‍ ചിലി ഗോളി ക്ലോഡിയോ ബ്രാവോക്ക് സാധിച്ചില്ല.

 ഗോള്‍ നില

ഗോള്‍ നില

വെനിസ്വെല 2-2 പെറു

അര്‍ജന്റീന 1-0 ചിലി

ഉറുഗ്വെ 1-4 ബ്രസീല്‍

Story first published: Friday, March 24, 2017, 10:35 [IST]
Other articles published on Mar 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+