നൈജീരിയയോട് സമനില വഴങ്ങി ബ്രസീല്‍; തിരിച്ചടിയായി നെയ്മറിന് പരിക്ക്
സിംഗപ്പൂര്‍ സിറ്റി: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ നൈജീരിയയോട് സമനില വഴങ്ങി കരുത്തരായ ബ്രസീല്‍ ഇരു ടീമും ഓരോ ഗോള്‍വീതമാണ് നേടിയത്. സിംഗൂപ്പൂര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ താരസമ്പന്നമായ ബ്രസീല്‍ നിരയെ നൈജീരിയ സമനിലയില്‍ പിടിച്ചുകെട്ടുകയായിരുന്നു. മത്സരത്തിന്റെ 12ാം മിനുട്ടില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ പരിക്കേറ്റ് പുറത്തുപോയത് ടീമിന് തിരിച്ചടിയായി. നെയ്മറിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല.
4-4-2 ഫോര്‍മേഷനിലിറങ്ങിയ ബ്രസിലിനെ 4-2-3-1 ഫോര്‍മേഷനില്‍ ഇറങ്ങിയാണ് നൈജീരിയ പിടിച്ചുകെട്ടിയത്.68 ശതമാനം പന്തടക്കവും 12 ഗോള്‍ശ്രമങ്ങളുമായി കണക്കുകളില്‍ ബ്രസീല്‍ മുന്നിട്ടുനിന്നെങ്കിലും ആദ്യം വലകുലുക്കിയത് നൈജീരിയയായിരുന്നു.35ാം മിനുട്ടില്‍ സിമോണിന്റെ അസിസ്റ്റില്‍ അറീബോയാണ് വലകുലുക്കിയത്.ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താനും നൈജീരിയക്കായി. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കം തന്നെ ബ്രസീല്‍ ഗോള്‍മടക്കി.48ാം മിനുട്ടില്‍ കാസമിറോയാണ് മഞ്ഞപ്പടയ്ക്കായി വലകുലുക്കിയത്.അവസാന സമയത്ത് പകരക്കാരെ ഇറക്കി വിജയ ഗോള്‍ നേടാന്‍ ബ്രസീല്‍ കോച്ച് ടിറ്റെ ശ്രമിച്ചെങ്കിലും നൈജീരിയയുടെ പ്രതിരോധക്കരുത്തിനെ വെല്ലാനായില്ല.

അടുത്തിടെയായുള്ള ബ്രസീലിന്റെ പ്രകടനം അത്ര മികച്ചതല്ല.അവസാന അഞ്ച് മത്സരത്തില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ബ്രസീല്‍ ജയിച്ചത്.മൂന്ന് മത്സരം സമനിലയായപ്പോള്‍ ഒരു മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications