Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീലിനെ തടയാന്‍ ഉറുഗ്വേയ്ക്കുമായില്ല, തുടരെ അഞ്ചാം ജയം... മെക്‌സിക്കോയെ മുക്കി അര്‍ജന്റീന

ലണ്ടന്‍/ കോര്‍ഡോബ: സൗഹൃദ ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ ബ്രസീലിനും അര്‍ജന്റീനയ്ക്കും തകര്‍പ്പന്‍ ജയം. റഷ്യന്‍ ലോകകപ്പിനു ശേഷം വിജയക്കുതിപ്പ് നടത്തുന്ന മഞ്ഞപ്പട ലാറ്റിനമേരിക്കയിലെ തന്നെ അതികായന്‍മാരായ ഉറുഗ്വേയെയാണ് വീഴ്ത്തിയത്.

ലണ്ടനിലെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ വിജയം. മറ്റൊരു കളിയില്‍ കോണ്‍കകാഫ് മേഖലയിലെ ഗ്ലാമര്‍ ടീമായ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു അര്‍ജന്റീന കെട്ടുകെട്ടിച്ചു.

വിജയഗോള്‍ നേടിയത് നെയ്മര്‍

വിജയഗോള്‍ നേടിയത് നെയ്മര്‍

ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ നെയ്മറുടെ ഗോളിലാണ് ബ്രസീല്‍ ഉറുഗ്വേയെ മറികടന്നത്. 76ാം മിനിറ്റിലായിരുന്നു മല്‍സരവിധി നിര്‍ണയിച്ച നെയ്മറുടെ വിജയഗോള്‍. ഡാനിലോയെ ഉറുഗ്വേ താരം ഡിയേഗോ ലക്‌സാന്റ്‌റ് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റി നെയ്മര്‍ വലയ്ക്കുള്ളിലാക്കുകയായിരുന്നു.
ജയിക്കാനായെങ്കിലും ആധികാരികമായിരുന്നില്ല മഞ്ഞപ്പടയുടെ പ്രകടനം. ഉറുഗ്വേ പല തവണ ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്തിയെങ്കിലും ഗോള്‍കീപ്പര്‍ അലിസണിനെ കീഴടക്കാന്‍ കഴിഞ്ഞില്ല.
ലോകകപ്പിനു ശേഷം ബ്രസീലിന്റെ തുടര്‍ച്ചയായ അഞ്ചാമത്തെ ജയമാണിത്. അമേരിക്ക, എല്‍ സാല്‍വദോര്‍, സൗദി അറേബബ്യ, ചിരവൈരികളായ അര്‍ജന്റീന എന്നിവരെയെല്ലാം മഞ്ഞപ്പട തോല്‍പ്പിച്ചിരുന്നു.

അര്‍ജന്റീനയുടെ തിരിച്ചുവരവ്

അര്‍ജന്റീനയുടെ തിരിച്ചുവരവ്

കഴിഞ്ഞ മാസം നടന്ന ക്ലാസിക്ക് പോരാട്ടത്തില്‍ ബ്രസീലിനോട് പൊരുതിവീണ അര്‍ജന്റീന ഉജ്ജ്വല തിരിച്ചുവരവാണ് മെക്‌സിക്കോയ്‌ക്കെതിരേ നടത്തിയത്. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ റമിറോ ഫ്യൂന്‍സ് മോറിയുടെ ഗോളും 83ാം മിനിറ്റില്‍ ഐസക്ക് ബ്രിസുവേലയുടെ സെല്‍ഫ് ഗോളുമാണ് അര്‍ജന്റീനയ്ക്കു ആധികാരിക ജയം നേടിക്കൊടുത്തത്.
ഇരുടീമും ആക്രമണാത്മക ഫുട്‌ബോളാണ് കാഴ്ചവച്ചത്. കളിയുടെ ആദ്യ മിനിറ്റുകളില്‍ മെക്‌സിക്കന്‍ മുന്നേറ്റങ്ങള്‍ക്കു മുന്നില്‍ പകച്ചുനിന്നെങ്കിലും പിന്നീട് അര്‍ജന്റീന ശക്തമായി തിരിച്ചുവന്നു. പൗലോ ദിബാലയും ലൊറ്റാറോ മാര്‍ട്ടിനസും നടത്തിയ നീക്കങ്ങള്‍ പലപ്പോഴും മെക്‌സിക്കോയെ പ്രതിരോധത്തിലാക്കുകയും ചെയ്തു.

ചിലിയുടെ കഷ്ടകാലം തുടരുന്നു

ചിലിയുടെ കഷ്ടകാലം തുടരുന്നു

റഷ്യന്‍ ലോകകപ്പിനു യോഗ്യത നേടാനാവാതെ നിരാശപ്പെടുത്തിയ ലാറ്റിനമേരിക്കയിലെ കരുത്തുറ്റ ടീമായ ചിലിക്കു സസൗഹൃദ മല്‍സരത്തില്‍ തിരിച്ചടി നേരിട്ടു. ആവേശകരമായ കളിയില്‍ ചിലിയെ കോസ്റ്ററിക്ക രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു ഞെട്ടിക്കുകയായിരുന്നു. കെന്‍ഡല്‍ വാട്‌സന്റെ ഇരട്ടഗോളുകളാണ് കോസ്റ്ററിക്കയ്ക്കു അപ്രതീക്ഷിത ജയം സമ്മാനിച്ചത്. മൂന്നാം ഗോള്‍ റൊണാള്‍ഡ് മറ്റാറിറ്റയുടെ വകയായിരുന്നു. സെബാസ്റ്റിയന്‍ വെഗാസും സൂപ്പര്‍ താരം അലെക്‌സിസ് സാഞ്ചസുമാണ് ചിലിയുടെ ഗോളുകള്‍ മടക്കിയത്.

ബ്രസീല്‍- ഉറുഗ്വേ മല്‍സരത്തിന്റെ ഹൈലൈറ്റ്‌സ്

ലണ്ടനിലെ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ബ്രസീല്‍- ഉറുഗ്വേ പോരാട്ടത്തില്‍ നിന്നുള്ള ഹൈലൈറ്റ്‌സ് കാണാം

അര്‍ജന്റീന- മെക്‌സിക്കോ ഹൈലൈറ്റ്‌സ്

കോര്‍ഡോബയില്‍ നടന്ന അര്‍ജന്റീന- മെക്‌സിക്കോ സൗഹൃദ മല്‍സരത്തില്‍ നിന്നുള്ള ഹൈലൈറ്റ്‌സ്.

Story first published: Saturday, November 17, 2018, 9:36 [IST]
Other articles published on Nov 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+