Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്ത് തട്ടിയെടുത്തപ്പോള്‍ ട്രൗസര്‍ അഴിച്ചു കളഞ്ഞു, ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇതാ നാണിപ്പിക്കുന്ന റെഡ് കാര്‍ഡ്

ഏഥന്‍സ്: കടുത്ത ടാക്ലിംഗ് ചെയ്തിട്ടോ, അടി കൂടിയതിനോ ചുവപ്പ് കാര്‍ഡ് കണ്ടിരുന്നെങ്കില്‍ ബോസ്‌നിയ ഹെര്‍സെഗോവിന സ്‌ട്രൈക്കര്‍ എദിന്‍ സെക്കോക്ക് അഭിമാനിക്കാമായിരുന്നു. ഇതിപ്പോള്‍ നാണക്കേടായി! എതിരാളിയുടെ ട്രൗസറഴിച്ചതിനാണ് മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചുവപ്പ്കാര്‍ഡ് കണ്ട് പുറത്തായത്.

ഗ്രീസിനെതിരായ മത്സരത്തില്‍ ബോസ്‌നിയ 1-0ന് മുന്നിട്ട് നില്‍ക്കുമ്പോഴാണ് സെക്കോ മോശം രീതിയില്‍ പെരുമാറിയത്. ബോസ്‌നിയയുടെ നായകനാണെന്ന കാര്യവും ഇറ്റലിയില്‍ എ എസ് റോമക്കായി കളിക്കുന്ന സെക്കോ മറന്നു. എഴുപത്താറാം മിനുട്ടിലാണ് സംഭവം. ഗ്രീസിന്റെ കിരിയാകോസ് പാപഡോപൊലസ് സെക്കോയുടെ കാലില്‍ നിന്ന് പന്ത് തട്ടിയെടുക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. സെക്കോ വിട്ടുകൊടുക്കുന്നില്ല.

bosniacaptainedindzeko

ഒടുവില്‍ സെക്കോ വീഴുന്നു. പക്ഷേ, പന്ത് കാലില്‍ ഇറുക്കിപ്പിടിച്ച് സെക്കോ സമയം കളഞ്ഞപ്പോള്‍ ഗ്രീക്ക് താരം അത് തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നു. അതിനിടെ സെക്കോ ട്രൗസര്‍ വലിച്ചൂരി കിരിയാകോസിനെ അപമാനിച്ചു. അതും പോരാഞ്ഞ് ദേഷ്യത്തോടെ എണീറ്റ സെക്കോ ഗ്രീക്ക് താരത്തെ മല്ലയുദ്ധത്തിലെന്ന പോലെ ഇടിച്ച് നിലത്തിട്ടു. പോരേ പൂരം. റഫറി അപ്പോള്‍ തന്നെ രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പ് കാര്‍ഡും കാണിച്ച് സെക്കോയെ ഗ്രൗണ്ടില്‍ നിന്ന് ഗെറ്റൗട്ടടിച്ചു. ഇഞ്ചുറി ടൈമില്‍ ഗ്രീസ് സമനില ഗോളടിക്കുകയും ചെയ്തു.

Story first published: Tuesday, November 15, 2016, 8:50 [IST]
Other articles published on Nov 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+