Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൊറുസിയ ഡോട്മുണ്ടിന്റെ പരിശീലക സ്ഥാനത്ത് നിന്ന് തോമസ് ടുഷേല്‍ പുറത്ത്, ജര്‍മന്‍ കപ്പ് നേട്ടത്തിന് പിന്നാലെ നടപടി !!

മ്യൂണിക്: ജര്‍മന്‍ കപ്പ് ജേതാക്കളായ ബൊറുസിയ ഡോട്മുണ്ടിന്റെ പരിശീലകന്‍ തോമസ് ടുഷേലിനെ പുറത്താക്കി. ബുണ്ടസ് ലിഗയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ചാമ്പ്യന്‍സ് ലീഗില്‍ തിരിച്ചടിയേറ്റതും ടുഷേലിന്റെ പുറത്താകലിന് കാരണമായി.

പ്രധാന കാരണം....

പ്രധാന കാരണം....

എന്നാല്‍, പ്രധാനമായും കളിക്കാരുമായി തോമസ് ടുഷേലിനുള്ള അകല്‍ച്ചയാണ് പുറത്താക്കലില്‍ കലാശിച്ചത്. ക്ലബ്ബ് ക്യാപ്റ്റന്‍ മാര്‍സര്‍ ഷ്‌മെല്‍സറും പ്രധാന താരം മാര്‍കോ റ്യൂസും കോച്ച് തോമസ് ടുഷേലുമായി കടുത്ത അഭിപ്രായ വ്യത്യാസത്തിലാണ്. ശനിയാഴ്ച ജര്‍മന്‍ കപ്പിനുള്ള ഡോട്മുണ്ട് സ്‌ക്വാഡില്‍ നുറി സാഹിനെ മാറ്റി നിര്‍ത്തിയ കോച്ചിന്റെ നടപടിയും കളിക്കാര്‍ക്കിടയില്‍ അതൃത്പിയുണ്ടാക്കിയിരുന്നു.

നഷ്ടപരിഹാരം നല്‍കി....

നഷ്ടപരിഹാരം നല്‍കി....

ടീമിലെ കളിക്കാരുമായി യോജിച്ചു പോകുവാന്‍ പ്രയാസമുള്ളത പരിശീലകനെ പുറത്താക്കുക എന്ന നിലപാടാണ് ഡോട്മുണ്ട് ക്ലബ്ബ് മാനേജ്‌മെന്റ് സ്വീകരിച്ചത്. 2.9 ദശലക്ഷം നഷ്ടപരിഹാരം ടുഷേലിന് നല്‍കിക്കൊണ്ടാണ് പുറത്താക്കല്‍ എന്ന് ബില്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ആദ്യസീസണില്‍ മികവറിയിച്ചു...

ആദ്യസീസണില്‍ മികവറിയിച്ചു...

2015 ല്‍ യുര്‍ഗന്‍ ക്ലോപിന്റെ പകരക്കാരനായിട്ടാണ് തോമസ് ടുഷേല്‍ ബൊറുസിയ ഡോട്മുണ്ടിലെത്തുന്നത്. ടുഷേല്‍ സ്ഥാനമേല്‍ക്കുമ്പോള്‍ ബുണ്ടസ് ലിഗയില്‍ ഏഴാം സ്ഥാനത്തായിരുന്നു ഡോട്മുണ്ട്. ആദ്യ സീസണില്‍ തന്നെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ ടുഷേലിന് സാധി്ചു. പിയറി എമെറിക് ഓബമെയാംഗിനെ പ്രധാന സ്‌ട്രൈക്കറാക്കിയുള്ള തോമസിന്റെ പരീക്ഷണം ഫലം കാണുകയും ചെയ്തു.

രണ്ടാം സീസണില്‍ പാളി...

രണ്ടാം സീസണില്‍ പാളി...

രണ്ടാം സീസണിന് മുമ്പ് അര്‍മേനിയന്‍ താരം ഹെന്റിക് മഹിതരിയാനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് നല്‍കി ബയേണില്‍ നിന്ന് മരിയോ ഗോസെയെ തിരിച്ചു കൊണ്ടു വന്ന തോമസ് ടുഷേലിന് ക്ലബ്ബിനെ കിരീട വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. മാത്രമല്ല, ടീം ബുണ്ടസ് ലിഗയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

Story first published: Tuesday, May 30, 2017, 17:59 [IST]
Other articles published on May 30, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+