Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ്: ലിവര്‍പൂളും കടന്ന് ഡോട്മുണ്ടിന്റെ കുതിപ്പ്

ചാര്‍ലോറ്റ് (അമേരിക്ക): പുതിയ സീസണിനു മുന്നോടിയായി നടക്കുന്ന ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് (ഐസിസി) ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജര്‍മന്‍ അതികായന്‍മാരായ ബൊറൂസ്യ ഡോട്മുണ്ട് വിജയകുതിപ്പ് തുടരുന്നു. ടൂര്‍ണമെന്റിലെ മൂന്നാം മല്‍സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ലിവര്‍പൂളിനെയാണ് ഡോട്മുണ്ട് പരാജയപ്പെടുത്തിയത്.

borussia dortmund

ക്രിസ്റ്റിയാന്‍ പുലിസിക്ക് ഇരട്ട ഗോളുമായി മിന്നിയ മല്‍സരത്തില്‍ ഡോട്മുണ്ട് 3-1ന് ലിവര്‍പൂളിനെ തകര്‍ക്കുകയായിരുന്നു. മല്‍സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമായിരുന്നു തങ്ങളുടെ മുന്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് തന്ത്രങ്ങളോതുന്ന ലിവര്‍പൂളിനെതിരേ ഡോട്മുണ്ടിന്റെ ഗംഭീര തിരിച്ചുവരവ്.

അമേരിക്കന്‍ താരം കൂടിയായ പുലിസിക്ക് 66, 89 മിനിറ്റുകളിലാണ് ഡോട്മുണ്ടിനു വേണ്ടി നിറയൊഴിച്ചത്. കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇഞ്ചുറി ടൈമില്‍ ബ്രൂണ്‍ ലാര്‍സന്‍ ഡോട്മുണ്ടിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

25ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ ഡിജ്ക്കാണ് മല്‍സരത്തില്‍ ലിവര്‍പൂളിന്റെ ഏക ഗോള്‍ നേടിയത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പോയിന്റ് പട്ടികിയല്‍ ഡോട്മുണ്ട് വീണ്ടും തലപ്പത്തെത്തി. നേരത്തെ, ആദ്യ മല്‍സരത്തില്‍ ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഡോട്മുണ്ട് തോല്‍പ്പിച്ചിരുന്നു. ഈ മാസം 25നാണ് ടൂര്‍ണമെന്റിലെ നാലാം മല്‍സരം അരങ്ങേറുന്നത്. യുവന്റസും ബയേണ്‍ മ്യൂണിക്കും തമ്മിലാണ് ക്ലാസിക്ക് പോരാട്ടത്തില്‍ മുഖാമുഖം വരുന്നത്. അന്നേ ദിവസം തന്നെ പല പ്രമുഖ മല്‍സരങ്ങളും ടൂര്‍ണമെന്റില്‍ അരങ്ങേറുന്നുണ്ട്.

Story first published: Monday, July 23, 2018, 12:28 [IST]
Other articles published on Jul 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+