Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓബമെയാംഗിന് നാല്‍പതാം ഗോള്‍, ബൊറുസിയ ഡോട്മുണ്ടിന് ജര്‍മന്‍ കപ്പ്‌

ബെര്‍ലിന്‍: എയിന്‍ട്രാച് ഫ്രാങ്ക്ഫര്‍ട്ടിനെ കീഴടക്കി ബൊറൂസിയ ഡോട്മുണ്ട് ജര്‍മന്‍ കപ്പ് സ്വന്തമാക്കി (2-1). സീസണിലെ നാല്‍പതാം ഗോളുമായി സൂപ്പര്‍ സ്‌ട്രൈക്കര്‍ പിയറി ഓബമെയാംഗ് ഡോട്മുണ്ടിന്റെ വിജയശില്പിയായി.

അറുപത്തേഴാം മിനുട്ടില്‍ പെനാല്‍റ്റി ഗോളിലായിരുന്നു ഓബമെയാംഗ് ഡോട്മുണ്ടിന് ജര്‍മന്‍ കപ്പ് ഉറപ്പാക്കിയത്. എട്ടാം മിനുട്ടില്‍ ഡെംബെലെയുടെ ഗോളില്‍ ഡോട്മുണ്ട് ലീഡെടുത്തു. എന്നാല്‍, ഇരുപത്തൊമ്പതാം മിനുട്ടിലെ ഗോളില്‍ റെബിക് ഫ്രാങ്ക്ഫര്‍ട്ടിന് സമനില നേടി.

aubameyang

ഫൈനലിലെ തകര്‍പ്പന്‍ പെര്‍ഫോമന്‍സോടെ ഓബമെയാംഗ് അടുത്ത സീസണില്‍ ജര്‍മനിയിലുണ്ടാകില്ലെന്ന് ഉറപ്പായി. മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബ്ബുകളും ഫ്രാന്‍സിലെ പി എസ് ജിയും താരത്തിനായി രംഗത്തുണ്ട്.

ബുണ്ടസ് ലിഗയില്‍ പിറകിലായതും ചാമ്പ്യന്‍സ് ലീഗില്‍ മൊണാക്കോയോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടതും ഡോട്മുണ്ട് ആരാധകര്‍ക്ക് നിരാശയേകിയിരുന്നു. ജര്‍മന്‍ കപ്പ് നേടിയതോടെ അത് പരിഹരിക്കാനായി.

Story first published: Sunday, May 28, 2017, 11:37 [IST]
Other articles published on May 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+