Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ മത്സരത്തിനിടെ കുഴഞ്ഞുവീണ റഫറിക്ക് ദാരുണമരണം

എല്‍ അല്‍റ്റോ: ബൊളീവിയ ഒന്നാം ഡിവിഷന്‍ ഫുട്‌ബോളില്‍ മത്സരം നിയന്ത്രിക്കുന്നതിനിടെ റഫറി കുഴഞ്ഞുവീണു മരിച്ചു. മുപ്പത്തിയൊന്നുകാരനായ വിക്ടര്‍ ഹ്യൂഗോ ഹര്‍ട്ടാഡോ ആണ് മരിച്ചത്. ബൊളീവിയന്‍ ലീഗിലെ ആല്‍വേസ് റെഡിയും ഓറിയന്റെ പെട്രോലെറോയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. കുഴഞ്ഞുവീണ റഫറിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

football

മത്സരം നിയന്ത്രിക്കുന്നതിടെ 47-ാം മിനിറ്റില്‍ റഫറി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കളിക്കാരും ടീം ഡോക്ടര്‍മാരും ഓടിയെത്തി പ്രാഥമിക ചികിത്സ നല്‍കി. മിനിറ്റുകള്‍ക്കുള്ളില്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. സമുദ്രനിരപ്പില്‍നിന്നും 3,900 മീറ്റര്‍ അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍വെച്ചായിരുന്നു മത്സരം.

ബൊളീവിയയിലെ ഉയര്‍ന്ന നിരപ്പില്‍നിന്നുമുള്ള ഫുട്‌ബോള്‍ കളി പലപ്പോഴും കളിക്കാര്‍ക്കും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഓക്‌സിജന്റെ അളവ് കുറഞ്ഞതിനാല്‍ ഇവിടെ കളിക്കാനെത്തുന്ന വിദേശ രാജ്യങ്ങളിലെ കളിക്കാരും ബുദ്ധിമുട്ടുക പതിവാണ്. നേരത്തെ ബൊളീവിയയില്‍ കളിക്കാനെത്തിയ ബ്രസീല്‍ താരങ്ങള്‍ ഓക്‌സിജന്‍ ഉപയോഗിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. ഓക്‌സിജന്റെ അഭാവമുള്ളതിനാല്‍ തുറന്ന സ്‌റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടത്താറുള്ളത്. ചില മൈതാനങ്ങള്‍ക്ക് ഫിഫ വിലക്കും നിലനില്‍ക്കുന്നുണ്ട്.

Story first published: Monday, May 20, 2019, 17:02 [IST]
Other articles published on May 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+