For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ആരാധകരുടെ ആക്രമണം; ബൊക്ക താരങ്ങള്‍ക്ക് പരിക്ക്; കോപ്പ ലിബര്‍ട്ടഡോറസ് മാറ്റിവെച്ചു

ബ്യൂണസ് ഐറിസ്: അര്‍ജന്റീന ഫുട്‌ബോളിലെ ചിരവൈരികളായ ബൊക്ക ജൂനിയേഴ്‌സും റിവര്‍പ്ലേറ്റും തമ്മില്‍ നടക്കാനിരുന്ന കോപ്പ ലിബര്‍ട്ടഡോറസ് ഫൈനല്‍ സെക്കന്റ് ലീഗ് മത്സരം മാറ്റിവെച്ചു. ശനിയാഴ്ച റിവര്‍പ്ലേറ്റ് മൈതാനമായ മോനുമെന്റല്‍ സ്‌റ്റേഡിയത്തില്‍ നടക്കാനിരുന്ന മത്സരം റിവര്‍പ്ലേറ്റ് ആരാധകരുടെ ആക്രമണത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. മത്സരം ബ്യൂണസ് ഐറിസില്‍വെച്ച് ഞായറാഴ്ച നടക്കും.

ഇരു ടീമുകളും തമ്മില്‍ നടന്ന ആദ്യപാദ ഫൈനല്‍ 2-2 എന്ന നിലയില്‍ സമനിലയിലായിരുന്നു. രണ്ടാം പാദമത്സരം നടക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പേ ഇരു ടീമിന്റെ ആരാധകര്‍ തമ്മില്‍ തെരുവില്‍ കശപിശ തുടങ്ങി. മത്സരദിവസം ഇത് കൈയ്യാങ്കളിയിലേക്ക് നീണ്ടതോടെ കളിക്കാരുമായെത്തിയ ബൊക്ക ടീമിന്റെ ബസ്സിന് നേരെ ആരാധകര്‍ ആക്രമണമഴിച്ചുവിടുകയായിരുന്നു.

football

പോലീസ് സ്ഥലത്തെത്തി അക്രമകാരികളെ തുരത്താന്‍ നടത്തിയ ശ്രമം കൂടുതല്‍ സംഘര്‍ഷത്തിന് വഴിവെച്ചു. ഇതിനിടെ ബൊക്ക ടീമിന്റെ ബസ് ആരാധകര്‍ എറിഞ്ഞു തകര്‍ത്തിരുന്നു. ചില കളിക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബൊക്ക താരം പാബ്ലോ പെരസിന്റെ കണ്ണിന് പരിക്കേറ്റു. ബൊക്കയുടെ മറ്റൊരു കളിക്കാരന്‍ ഗോണ്‍സാലോ ലമാര്‍ഡോയെ പിന്നീട് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു.

അര്‍ജന്റീന ഫുട്‌ബോളിന് ഇത് നാണക്കേടാണെന്ന് പല മുന്‍ താരങ്ങളും പ്രതികരിച്ചു. ലോകത്തിന് മുന്‍പില്‍ ഒരിക്കല്‍ക്കല്‍ക്കൂടി തങ്ങള്‍ നാണംകെട്ടെന്നാണ് മുന്‍താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട പ്രതികരിച്ചത്. യൂറോപ്പിലെ ചാമ്പ്യന്‍സ് ലീഗ് എന്നതുപോലെയാണ് സൗത്ത് അമേരിക്കയിലെ കോപ്പ ലിബര്‍ട്ടഡോസ്. ബൊക്കയും റിവര്‍പ്ലേറ്റും തമ്മല്‍ നടക്കാറുള്ള എല്ലാ മത്സരങ്ങളിലും കൈയ്യാങ്കളി പതിവാണ്. ഇരു ടീമുകളുടെയും മത്സരത്തിന് മുന്‍പ് പോലീസ് കനത്ത സുരക്ഷയൊരുക്കുകയാണ് പതിവ്. ഇത്തവണ പോലീസ് സുരക്ഷയും ഭേദിച്ചായിരുന്നു കളിക്കാര്‍ക്കുവേരെ ആക്രമണമുണ്ടായത്.

Story first published: Sunday, November 25, 2018, 12:03 [IST]
Other articles published on Nov 25, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+