വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബ്ലാസ്റ്റേഴ്‌സിന്റെ കോട്ട കാക്കാന്‍ അനസ് വരുന്നു... സൂചന നല്‍കി ജെയിംസ്, റിനോയുടെ പകരക്കാരന്‍?

കഴിഞ്ഞ സീസണിലെ ഐഎസ്എല്ലില്‍ ജംഷഡ്പൂരിനു വേണ്ടിയാണ് അനസ് കളിച്ചത്

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിനെ അടുത്ത സീസണിലെ ഐഎസ്എല്ലില്‍ പുതിയൊരു ലുക്കില്‍ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് കോച്ച് ഡേവിഡ് ജെയിംസ്. നിലവില്‍ ടീമിലുള്ള ചിലരെ ഒഴിവാക്കി പകരം മറ്റു താരങ്ങളെ കൊണ്ടുവന്ന് ബ്ലാസ്റ്റേഴ്‌സിനെ അടിമുടി മാറ്റുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

ഇപ്പോള്‍ ടീമിലുള്ള മലയാളി ഡിഫന്റര്‍ റിനോ ആന്റോ തന്റെ മുന്‍ ക്ലബ്ബായ ബെംഗളൂരു എഫ്‌സിയിലേക്കു തിരിച്ചുപോയെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് റ്റൊരു മലയാളി പ്രതിരോധതാരമായ അനസ് എടത്തൊടികയെ ബ്ലാസ്‌റ്റേഴ്‌സ് നോട്ടമിട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. താരവുമായി രണ്ടു വര്‍ഷത്തെ കരാറില്‍ ഒപ്പുവയ്ക്കാനും ബ്ലാസ്റ്റേ്‌സ് നീക്കം തുടങ്ങിക്കഴിഞ്ഞെന്നാണ് വിവരം. ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ എടിക്കെയും അനസിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്.

ക്ലാസിക് ജയം, ഇന്ത്യ കുറിച്ചത് റെക്കോര്‍ഡ്... കാര്‍ത്തിക്കിനും ചരിത്രനേട്ടം, ട്വന്റി20യില്‍ ഇതാദ്യംക്ലാസിക് ജയം, ഇന്ത്യ കുറിച്ചത് റെക്കോര്‍ഡ്... കാര്‍ത്തിക്കിനും ചരിത്രനേട്ടം, ട്വന്റി20യില്‍ ഇതാദ്യം

<span class=വിന്‍ഡീസ്-ഇന്ത്യ ഏകദിനമത്സരത്തിന് കൊച്ചി വേദിയാകും" title="വിന്‍ഡീസ്-ഇന്ത്യ ഏകദിനമത്സരത്തിന് കൊച്ചി വേദിയാകും" />വിന്‍ഡീസ്-ഇന്ത്യ ഏകദിനമത്സരത്തിന് കൊച്ചി വേദിയാകും

1

അടുത്തിടെ കഴിഞ്ഞ ഐഎസ്എല്ലിന്റെ നാലാം സീസണില്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിച്ച ജംഷഡ്പൂര്‍ എഫ്‌സിയുടെ താരമായിരുന്നു അനസ്. എന്നാല്‍ തുടര്‍ച്ചയായ പരിക്കുകള്‍ മൂലം വെറും എട്ടു മല്‍സരങ്ങളില്‍ മാത്രമാണ് 31 കാരന്‍ ജംഷഡ്പൂരിനായി കളിച്ചത്. വരാനിരിക്കുന്ന ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ സന്ദേഷ് ജിങ്കന്‍- അനസ് കോമ്പിനേഷനെ പ്രതിരോധത്തില്‍ അണിനിരത്താനാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ ദേശീയ ടീമിന്റെ പ്രതിരോധഭടന്‍മാര്‍ കൂടിയാണ് ജിങ്കനും അനസും.

2

ഐഎസ്എല്ലിന്റെ മൂന്നാം സീസണില്‍ ഡല്‍ഹി ഡൈനാമോസിനൊപ്പമായിരുന്നു അനസ്. ടീമിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം തന്നെ അദ്ദേഹം കാഴ്ചവച്ചിരുന്നു. നാലാം സീസണിനു മുമ്പാണ് ഐഎഎസ്എല്ലിലെ അരങ്ങേറ്റക്കാരായ ജംഷഡ്പൂര്‍ അനസിനെ സ്വന്തം കൂടാരത്തിലേക്കു കൊണ്ടുവന്നത്.

Story first published: Monday, March 19, 2018, 12:52 [IST]
Other articles published on Mar 19, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X