വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ആരാധകര്‍ക്ക് കലിപ്പ്, കളികാണാതെ ബ്ലാസ്റ്റേഴ്‌സിനെ കൈവിട്ടു; ശരിയായ തീരുമാനമല്ലെന്ന് മത്തേയൂസ്

ആരാധകര്‍ക്കും ബ്ലാസ്റ്റേഴ്സിനോട് കലിപ്പ് | Oneindia Malayalam

കൊച്ചി: തുടര്‍ച്ചയായ സമനിലകളും തോല്‍വിയും കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന ബ്ലാസ്‌റ്റേഴ്‌സ് ജെംഷേദ്പൂര്‍ മത്സരം. സ്റ്റേഡിയം നിറഞ്ഞുകവിയാറുള്ള മഞ്ഞപ്പട ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഒപ്പമെത്തിയവരാണ്. എന്നാല്‍, കഴിഞ്ഞദിവസം കൊച്ചിയിലെത്തിയതാവട്ടെ കേവലം 8451 പേര്‍ മാത്രം.

സീസണില്‍ 10 കളികളികള്‍ നിന്നായി കേവലം 9 പോയന്റുമായി ഏഴാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. മൂന്നു തോല്‍വിയും ആറ് സമനിലകളും ഒരു ജയവും മാത്രം. ടീമിന്റെ സമനിലയും തോല്‍വിയും ആരാധകരെ രോഷാകുലരാക്കിയിട്ടുണ്ട്. മത്സരഫലത്തേക്കാള്‍ ടീം കളിക്കുന്ന രീതിയാണ് അവരെ കൂടുതല്‍ കലിപ്പിലാക്കുന്നതെന്ന് വ്യക്തം. അഞ്ചു കളികളിലെങ്കിലും വ്യക്തമായ മേധാവിത്വമുണ്ടായശേഷമാണ് സമനില വഴങ്ങിയതും തോല്‍വിയിലേക്ക് നീങ്ങിയതും.

kerla blasters

'സപ്പോര്‍ട്ടേഴ്‌സ് നോട്ട് കസ്റ്റമേഴ്‌സ്' എന്ന ബാനറും 'വി ഡിസര്‍വ് ബെറ്റര്‍' എന്നിങ്ങനെയുള്ള ബാനറുകള്‍ സ്വന്തം മൈതാനത്ത് കാണേണ്ടിവന്നതും മറ്റൊന്നുകൊണ്ടുമല്ല. ആരാധകരുടെ ബഹിഷ്‌കരണം നേരത്തതന്നെ അറിയിച്ചിരുന്നതാണ്. കളിജയിച്ച് ആരാധകരെ തിരിച്ചുപിടിക്കാമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അവസരങ്ങള്‍ തുലച്ച് മറ്റൊരു സമനിലകൂടിയാണ് കേരളം നേടിയെടുത്തത്.

കളിക്കാരുടെ നിലവാരമില്ലായ്മയും പരിശീലകന്റെ പിടിപ്പുകേടുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന കാരണം. ഈ നിലയില്‍ കളിക്കുകയാണെങ്കില്‍ ഇത്തവണ പ്ലേ ഓഫില്‍ കടക്കാനുള്ള സാധ്യതപോലും ടീമിന് അവശേഷിക്കുന്നില്ല. അതേസമയം, ടീമിനെ ആരാധകര്‍ കൈവിടരുതെന്നാണ് കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ലോതര്‍ മത്തേയൂസ് പറയുന്നത്. കളി ജയിച്ചാലും തോറ്റാലും ആരാധകരുടെ പിന്തുണ എപ്പോഴും ടീമിനും കളിക്കാര്‍ക്കും ആവശ്യമാണ്. ലോകത്ത് എല്ലായിടത്തും ഇതേ രീതിയില്‍ തന്നെയാണ് മത്സരങ്ങള്‍. ആഗ്രഹിച്ച ഫലം ലഭിച്ചില്ലെങ്കിലും ടീമിനെ പിന്തുണയ്ക്കണെന്ന് താരം പറഞ്ഞു.

Story first published: Wednesday, December 5, 2018, 11:46 [IST]
Other articles published on Dec 5, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X