Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: തോല്‍വി... പൂനെ ആരാധകരുടെ കണ്‍ട്രോള്‍ പോയി, ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സിന് മര്‍ദ്ദനം, വീഡിയോ

പൂനെ: ഐഎസ്എല്ലിലെ കഴിഞ്ഞ മല്‍സരത്തിനു ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കു മര്‍ദ്ദനം. വെള്ളിയാഴ്ച രാത്രി ബ്ലാസ്‌റ്റേഴ്‌സി 2-1ന് പൂനെ സിറ്റിയെ പരാജയപ്പെടുത്തിയ ശേഷമാണ് പൂനെയുടെ ആരാധകരുടെ രോഷപ്രകടനം. സ്റ്റേഡിയത്തിലെ ചില പൂനെ ആരാധകര്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. ശ്രീ ശിവഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വച്ചാണ് സംഭവം.

1

കളിയില്‍ ബ്ലാസ്റ്റേഴ്‌സ് 1-0ന് ലീഡ് നേടിയ ശേഷമാണ് സ്റ്റേഡിയത്തില്‍ വച്ച് പൂനെയുടെ ആരാധകര്‍ ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സിനു നേരേ തിരിഞ്ഞത്. വാക്കേറ്റത്തില്‍ തുടങ്ങിയ തര്‍ക്കം പിന്നീട് കൈയേറ്റത്തിലെത്തുകയായിരുന്നു. മല്‍സരം കഴിഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തിരിച്ചുപോവുന്നതിനിടെ സ്‌റ്റേഡിയത്തിനു പുറത്തുവച്ച് പൂനെയുടെ ഒരു കൂട്ടം ആരാധധകര്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ മര്‍ദ്ദിക്കുകയും ചെയതു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.

അത്യധികം ആവേശകരമായ മല്‍സരത്തില്‍ ബ്ലാസ്റ്റഴ്‌സ് ഒന്നിനെതിരേ രണ്ടു ഗോളുള്‍ക്കാണ് പൂനെയെ പരാജയപ്പെടുത്തിയത്. ഇഞ്ചുറിടൈമിലാണ് കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടിലൂടെ മലയാളി താരം സികെ വിനീത് മഞ്ഞപ്പടയുടെ വിജയഗോള്‍ നേടിയത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറുകയും ചെയ്തിരുന്നു.

Story first published: Saturday, February 3, 2018, 12:15 [IST]
Other articles published on Feb 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+