Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഷറാനോയ്ക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മറ്റൊരു അര്‍ജന്റൈന്‍ താരം

റഷ്യൻ ലോകകപ്പിന്റെ പ്രീ ക്വാട്ടറിൽ ഫ്രാൻസിനോട് തോറ്റ് പുറത്തായതിന് പിന്നാലെ അര്‍ജന്റൈന്‍ മധ്യനിര താരമായ ലൂക്കാസ് ബിഗ്ലിയ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.മത്സര ശേഷം തന്നെ അർജന്റീനയുടെ സീനിയർ താരമായ മഷറാനോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു അതിനു പിന്നാലെയാണ് ഈ എ സി മിലാൻ താരത്തിന്റെയും പടിയിറക്കം.

"ഫുട്ബോൾ അങ്ങനെയാണ് ചിലർ വലിയ ആഘോഷങ്ങളില്ലാതെ വിടപറയുന്നു ചിലർ തീരാ സങ്കടത്തോടെ പടിയിറങ്ങുന്നു,ഇതാണ് മികച്ച സമയമെന്ന് എനിക്ക് തോന്നു, ഒട്ടെറെ മികച്ച യുവ പ്രതിഭകൾ അവസരം കാത്തുനിൽക്കുന്നുണ്ട് അവർക്കുവേണ്ടി ഞാൻ വഴിമാറികൊടുക്കുന്നു" ;ബിഗ്ലിയ വിരമിക്കൽ പ്രഖ്യാപനത്തിനിടെ പറഞ്ഞു.

javiermascherano

അര്‍ജന്റൈന്‍ ജേഴ്സിയിൽ 59 മത്സരങ്ങൾ കളിച്ചിട്ടുള്ള ബിഗ്ലിയ മൂന്ന് ഗോളുകളും നേടിട്ടുണ്ട്.2014 ബ്രസീൽ ലോകകപ്പിൽ അർജന്റീനയെ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് ഈ മുപ്പത്തിരണ്ടുകാരൻ.അർജന്റീനയിലെ പ്രാദേശിക ക്ലബ്ബായ അര്ജന്റീനോസ് ജൂനിയർസിനുവേണ്ടി കളിച്ചുതുടങ്ങിയ ബിഗ്ലിയ 2006 മുതൽ ബെൽജിയൻ ക്ലബ്ബായ അണ്ടെർലെക്റ്റിൽ ചേർന്നു,ആ സീസണിലെ മികച്ച യുവ താരമായും ബിഗ്ലിയ തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2013 ൽ ഇറ്റാലിയൻ ക്ലബ്ബായ ലാസിയോയിലെത്തിയ ബിഗ്ലിയ 2017 ൽ എ സി മിലാനിലേക്കും ചേക്കേറി.ക്ലബ്ബ് തലത്തിൽ 500ലേറെ മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ബിഗ്ലിയ

Story first published: Sunday, July 1, 2018, 16:04 [IST]
Other articles published on Jul 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+