വിഎആര്‍ തരംഗമാകുന്നു.. റഷ്യന്‍ ലോകകപ്പിന്റെ മൂന്നാം കണ്ണ്, എല്ലാ ഫൗളും കണ്ടുപിടിക്കും.. ഫിഫ ഹാപ്പി!!
റഷ്യന്‍ ലോകകപ്പില്‍ കൊണ്ടുവന്ന ഏറ്റവും ശ്രദ്ധേയമായ കാര്യമായിരുന്നു വീഡിയോ അസിസ്റ്റന്റ് റഫറി എന്ന വിഎആര്‍. പലരും ഇത് ശരിയാവുമോ എന്ന് പോലും ചോദിച്ചിരുന്നു. എന്നാല്‍ ഫിഫ ഇക്കാര്യത്തില്‍ നുറ് ശതമാനം ഉറപ്പിലായിരുന്നു. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ വിഎആര്‍ തരംഗമായിരിക്കുകയാണ്. റഫറിക്ക് പറ്റുന്ന തെറ്റ് പോലും കണ്ടെത്താന്‍ സാധിച്ചത് വീഡിയോ റഫറിയുടെ മികവായിട്ടാണ് ഫിഫ അവതരിപ്പിക്കുന്നത്.
ടീമുകള്‍ പരാതിയുമായി എത്തിയിട്ടുണ്ടെങ്കിലും അതൊന്നും വലിയ പ്രശ്‌നമുള്ളതല്ലെന്നാണ് ഫിഫയുടെ നിലപാട്. ലോകകപ്പിന് മുമ്പ് വിഎആറിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി ഇപ്പോള്‍ തന്നെ നല്‍കി കഴിഞ്ഞു. നിര്‍ണായക ഘട്ടത്തിലേക്ക് മത്സരങ്ങള്‍ കടക്കുമ്പോള്‍ വിഎആര്‍ കൂടുതല്‍ ഉപകാരപ്പെടുമെന്ന് ഫിഫ പറയുന്നു. അതേസമയം ബ്രസീലാണ് വീഡിയോ അസിസ്റ്റന്റ് റഫറിയുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്ന ആദ്യത്തെ ടീം.

വിഎആറിന്റെ നേട്ടങ്ങള്‍.....
സ്‌പെയിനും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരമാണ് വിഎആറിന്റെ സവിശേഷതയായി എടുത്ത് പറയേണ്ടത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ മുന്നിട്ട് നില്‍ക്കുന്ന പോര്‍ച്ചുഗലിനെതിരെ സ്‌പെയിന്‍ ഡീഗോ കോസ്റ്റയിലൂടെ സമനില ഗോള്‍ നേടുന്നു. ഇത് പോര്‍ച്ചുഗീസ് പ്രതിരോധ താരം പെപ്പെയെ വീഴ്ത്തിയിട്ടാണെന്നായിരുന്നു പോര്‍ച്ചുഗലിന്റെ വാദം. എന്നാല്‍ വീഡിയോ റഫറിങില്‍ ഗോള്‍ കൃത്യമായി തന്നെ നേടിയതായി മനസിലാക്കുകയായിരുന്നു. ഫ്രാന്‍സും ടുണീഷ്യയും തമ്മിലുള്ള മത്സരത്തില്‍ ഗ്രിസ്മാനെ ടുണീഷ്യന്‍ താരം ഫെര്‍ജാനി സാസ്സി ഫൗള്‍ ചെയ്‌തെങ്കിലും വിഎആര്‍ പെനാല്‍ട്ടി ആവശ്യം തള്ളിക്കളഞ്ഞു.

ചില തെറ്റുകള്‍....
ഓസ്‌ട്രേലിയ-ഫ്രാന്‍സ് മത്സരത്തിലാണ് വിഎആറിന് തെറ്റിയത്. അന്റോണിയോ ഗ്രിസ്മാനെ ജോഷ് റിസ്ദന്‍ ഫൗള്‍ ചെയ്‌തെങ്കിലും റഫറി പെനാല്‍ട്ടി നല്‍കിയില്ല. എന്നാല്‍ ഫ്രാന്‍സ് വീഡിയോ റഫറിയിങിന് ആവശ്യപ്പെട്ടതോടെ അവര്‍ക്ക് അനുകൂലമായി പെനാല്‍ട്ടി ലഭിക്കുകയായിരുന്നു. റിസ്ദന്റേത് ഫൗള്‍ പെനാല്‍ട്ടി നല്‍കാന്‍ തരത്തിലുള്ളതാണെന്ന് റഫറി ആന്ദ്രേസ് കുന്‍ഹ വിധിച്ചു. എന്നാല്‍ ഇത് തെറ്റിപ്പോയ തീരുമാനമായിരുന്നു. ടുണീഷ്യ-ഇംഗ്ലണ്ട് മത്സരത്തില്‍ നിരവധി തവണ ഹാരി കെയ്‌നിനെ ഫൗള്‍ ചെയ്തിട്ടും വിഎആര്‍ പെനാല്‍ട്ടി അനുവദിച്ചില്ല. നിരവധി അവസരങ്ങള്‍ പെനാല്‍ട്ടി കൊടുക്കാവുന്നത് ഉണ്ടായിരുന്നു. ഇതും വീഡിയോ റഫറിയിങിന് തെറ്റിപ്പോയ കാര്യമാണ്.

നിരവധി ഗുണങ്ങള്‍
വിഎആറിനെ കൊണ്ട് നിരവധി ഗുണങ്ങളുണ്ടെന്ന് ഫിഫ പറയുന്നു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാത്ത ഫൗളുകള്‍ പോലും കണ്ടെത്താന്‍ സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത. ദക്ഷിണ കൊറിയ-സ്വീഡന്‍ മത്സരത്തിലെ വിഎആറിന്റെ നേട്ടങ്ങള്‍ സ്വീഡീഷ് കോച്ച് പ്രത്യേകം എടുത്ത് പറയുകയും ചെയ്തിരുന്നു. റഷ്യക്കെതിരായ മത്സരത്തില്‍ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായെ റോമന്‍ സോബ്‌നിന്‍ വീഴ്ത്തിയതിന് ഫ്രീകിക്കാണ് റഫറി നല്‍കിയത്. എന്നാല്‍ ഈജിപ്ഷ്യന്‍ താരങ്ങള്‍ വിഎആറിനായി വാദിക്കുകയും തുടര്‍ന്ന് പെനാല്‍ട്ടി ലഭിക്കുകയുമായിരുന്നു. സലാ ഈ പെനാല്‍ട്ടിയിലൂടെയാണ് ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയത്.

ബ്രസീലിന് പ്രതിഷേധം
വിഎആറിനെതിരെ തുറന്നടിച്ചത് ബ്രസീല്‍ മാത്രമാണ്. സ്വിറ്റ്‌സര്‍ലന്റിനെതിരായ മത്സരത്തില്‍ നെയ്മര്‍ പലതവണയായി ഫൗള്‍ ചെയ്യപ്പെട്ടിട്ടും റഫറി കണ്ണടച്ചെന്നാണ് ബ്രസീലിന്റെ പരാതി. വേറെയും തെറ്റുകള്‍ ഈ മത്സരത്തില്‍ സംഭവിച്ചിട്ടുണ്ട്. 50ാം മിനുട്ടില്‍ സ്വിസ് ടീം സമനില ഗോള്‍ നേടിയിരുന്നു. സൂബര്‍ ഹെഡ്ഡര്‍ ഗോള്‍ നേടിയത് മിറാന്‍ഡയെ ഫൗള്‍ ചെയ്തിട്ടാണ്. എന്നാല്‍ വിഎആര്‍ ഇത് ഗോളാണെന്ന് വിധിക്കുകയായിരുന്നു. ഗബ്രിയേല്‍ ജീസസിനെ ഫൗള്‍ ചെയ്തിട്ടും വിഎആറില്‍ ബ്രസീലിന് അനുകൂലമായി വിധിയുണ്ടായില്ല. പത്തിലേറെ തവണയാണ് നെയ്മര്‍ മത്സരത്തില്‍ ഫൗള്‍ ചെയ്യപ്പെട്ടത്. സുപ്രധാന സംഭവങ്ങള്‍ക്ക് എന്തുകൊണ്ട് വീഡിയോ റഫറിയിങ് ഉപയോഗിക്കുന്നില്ലെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഫിഫയോട് ചോദിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications