Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെയ്ചൂങ് ബൂട്ടിയ; 'ഇന്ത്യന്‍ ഫുട്‌ബോളിന് ദൈവം നല്‍കിയ സമ്മാനം'

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയുടെ പടവുകളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ വിസ്മരിക്കാനാവാത്ത ഒരു പേരാണ് ബെയ്ചൂങ് ബൂട്ടിയ. ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം 'സിക്കിമീസ് സ്‌നിപ്പര്‍' എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന ബൂട്ടിയ ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ്. 1976 ഡിസംബര്‍ 15ന് സിക്കിമിലാണ് ബൂട്ടിയയുടെ ജനനം.

ബൂട്ടിയ

ചെറുപ്പം മുതല്‍ കായിക ഇനങ്ങളോട് താല്‍പ്പര്യം പുലര്‍ത്തിയിരുന്ന ബൂട്ടിയ സ്‌കൂള്‍ പഠനകാലത്ത് ബാസ്‌കറ്റ് ബോള്‍, ബാഡ്മിന്റണ്‍, അത്‌ലറ്റിക്‌സ് മത്സരങ്ങളിലും സജീവമായിരുന്നു. പിന്നീട് ഫുട്‌ബോളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച ബൂട്ടിയ തന്റെ അങ്കിളായ കര്‍മ ബൂട്ടിയ പരിശീലകനായുള്ള ക്ലബ്ബിനൊപ്പമാണ് ആദ്യം കളിച്ചിരുന്നത്. ചെറുപ്പത്തില്‍ തന്നെ നിരവധി ടൂര്‍ണമെന്റുകളിലും താരം പങ്കെടുത്തിരുന്നു. 1992ല്‍ സുബ്രോട്ടോ കപ്പില്‍ മികച്ച താരമായതോടെ ബൂട്ടിയയുടെ മികവ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങി.

ബൂട്ടിയ

ബൂട്ടിയയുടെ പ്രതിഭ മനസിലാക്കിയ മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഭാസ്‌കര്‍ ഗാംഗുലിയാണ് ഈസ്റ്റ് ബംഗാളിലേക്കുള്ള വഴി ബൂട്ടിയക്ക് മുന്നില്‍ തുറന്നത്. 1993ല്‍ ഈസ്റ്റ് ബംഗാളിനൊപ്പം ക്ലബ്ബ് കരിയര്‍ ആരംഭിച്ച ബൂട്ടിയ രണ്ട് വര്‍ഷം ക്ലബ്ബിനൊപ്പം തുടര്‍ന്നു. എന്നാല്‍ 9 മത്സരം മാത്രം കളിക്കാനാണ് അവസരം ലഭിച്ചത്. നാല് ഗോള്‍ താരം നേടുകയും ചെയ്തു. ഇതിനോടകം തന്നെ തന്റെ മികവ് തെളിയിക്കാന്‍ സാധിച്ചിരുന്നതിനാല്‍ 19ാം വയസില്‍ ബൂട്ടിയക്ക് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തി.

ബൂട്ടിയ

1995 മാര്‍ച്ച് 10ന് നെഹ്‌റു കപ്പിലെ തായ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ച ബൂട്ടിയ ഇതേ ടൂര്‍ണമെന്റില്‍ റെക്കോഡും സ്വന്തമാക്കി. ഉസ്ബക്കിസ്ഥാനെതിരായി ഗോള്‍ നേടിയതോടെ ഇന്ത്യക്കുവേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി നേടാന്‍ ബൂട്ടിയക്കായി. 2002ലെ എല്‍ജി കപ്പില്‍ വിയറ്റ്‌നാമിനെതിരേ ബൂട്ടിയയുടെ ഗോളിലാണ് ഇന്ത്യ 3-2ന് വിജയിച്ചത്.

ഇന്ത്യന്‍ ഫുട്‌ബോളിന് ദൈവം തന്നെ സമ്മാനം

പിന്നീടങ്ങോട്ട് ഇന്ത്യയുടെ മുന്‍ നിരയിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഐഎം വിജയനൊപ്പം മുന്നേറ്റത്തില്‍ ഇന്ത്യക്കുവേണ്ടി നിറഞ്ഞു കളിച്ചത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ്ണ കാലമായിരുന്നു. 'ഇന്ത്യന്‍ ഫുട്‌ബോളിന് ദൈവം തന്നെ സമ്മാനം' എന്നാണ് ബൂട്ടിയയെക്കുറിച്ച് ഐഎം വിജയന്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടത്. കാരണം അത്രത്തോളം ഇന്ത്യന്‍ ഫുട്‌ബോളിനെ വളര്‍ത്തുന്നതിനും കൂടുതല്‍ ആരാധക പിന്തുണ ഉണ്ടാക്കിയെടുക്കുന്നതിനും ബൂട്ടിയ പങ്കുവഹിച്ചിട്ടുണ്ട്.

ഇന്ത്യ

2005ലെ സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ നയിച്ചത് ബൂട്ടിയയായിരുന്നു. ഫൈനലില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടിയിരുന്നു. 2008ലെ സാഫ് കപ്പില്‍ ഇന്ത്യയെ ഫൈനലിലേക്കെത്തിക്കാന്‍ ബൂട്ടിയക്ക് സാധിച്ചെങ്കിലും ഫൈനലില്‍ മാലിദ്വീപിനോട് 1-0ന് പരാജയപ്പെട്ടു. 2008ലെ എഎഫ്‌സി കപ്പിലെ ഏറ്റവും മൂല്യമേറിയ താരമെന്ന ബഹുമതി ബൂട്ടിയക്ക് ലഭിച്ചു. 2009ലെ നെഹ്‌റു കപ്പിലൂടെ ഇന്ത്യന്‍ ജഴ്‌സിയില്‍ 100ാം മത്സരം പൂര്‍ത്തിയാക്കിയ കൂട്ടിയ 2011ലാണ് ദേശീയ കരിയറിന് വിരാമമിട്ടത്.

ഇന്ത്

104 ടൂര്‍ണമെന്റുകളില്‍ നിന്നായി 40 ഗോളാണ് അദ്ദേഹം ഇന്ത്യക്കുവേണ്ടി നേടിയത്. 2015ല്‍ ക്ലബ്ബ് കരിയറിനും അദ്ദേഹം വിരാമമിട്ടു. രണ്ട് തവണ എഐഎഫ്എഫിന്റെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ബൂട്ടിയയെ 1998ല്‍ അര്‍ജുന അവാര്‍ഡ് നല്‍കിയും 2008ല്‍ പത്മശ്രീ നല്‍കിയും രാജ്യം ആദരിച്ചു. വിരമിച്ച ശേഷം സിക്കിമിലെ യുവതാരങ്ങളുടെ വളര്‍ച്ചയ്ക്കായി പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കാലമെത്രെ കഴിഞ്ഞാലും ബൂട്ടിയ എന്ന വിസ്മയം ഇന്ത്യന്‍ ഫുട്‌ബോളിന്റെ വീര താരങ്ങളില്‍ ഒരാളായിത്തന്നെ അവശേഷിക്കും.

Story first published: Thursday, August 6, 2020, 11:20 [IST]
Other articles published on Aug 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+