Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെന്റെകെക്ക് ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അതിവേഗ ഗോള്‍, ജിബ്രാള്‍ട്ടറിനെതിരെ ബെന്റെകെക്ക് ഹാട്രിക്കും

ബ്രസല്‍സ്: ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഏറ്റവും വേഗമേറിയ ഗോള്‍ ബെല്‍ജിയം സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ ബെന്റെകെ സ്വന്തമാക്കി. ജിബ്രാള്‍ട്ടറിനെതിരെ ഏഴാം സെക്കന്‍ഡിലാണ് ബെന്റെകെയുടെ സ്‌കോറിംഗ് റെക്കോര്‍ഡ് സംഭവിച്ചത്.

ഗ്രൂപ്പ് എച്ചിലെ യോഗ്യതാ മത്സരത്തില്‍ ബെല്‍ജിയം 6-0ന് ജിബ്രാള്‍ട്ടറിനെ തകര്‍ത്തു കളഞ്ഞത് ഈ വേഗ ഗോളിന്റെ ചുവട് പിടിച്ചായിരുന്നു. 1993 നവംബറില്‍ ഇംഗ്ലണ്ടും സാന്‍മാരിനോയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഇതിന് മുമ്പത്തെ വേഗ ഗോള്‍ സംഭവിച്ചത്. സാന്‍ മാരിനോയുടെ ഡേവിഡ് ഗോല്‍തേരിയാണ് 8.3 സെക്കന്‍ഡില്‍ സ്‌കോര്‍ ചെയ്ത് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

christianbenteke

അതേ സമയം ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വേഗമേറിയ ഗോള്‍ തുര്‍ക്കിയുടെ ഹകന്‍ സുകുര്‍ 10.8 സെക്കന്‍ഡില്‍ നേടിയ ഗോളാണ്. 2002 ലോകകപ്പില്‍ ദക്ഷിണകൊറിയക്കെതിരെയായിരുന്നു ഈ ഗോള്‍. റൊമേലു ലുകാകുവിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് ബെന്റെകെയെ ആദ്യ ലൈനപ്പില്‍ ഉള്‍പ്പെടുത്തുന്നത്. ഇരുപത്തഞ്ചുകാരനായ ക്രിസ്റ്റല്‍പാലസ് സ്‌ട്രൈക്കര്‍ വേഗ ഗോളിന് പിന്നാലെ ഹാട്രിക്ക് പ്രകടനവും കാഴ്ചവെച്ച് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് വിളിച്ചോതി.

Story first published: Wednesday, October 12, 2016, 9:20 [IST]
Other articles published on Oct 12, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+