Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ കപ്പില്‍ കൊല്‍ക്കത്തന്‍ ഡെര്‍ബിയില്ല; മിക്കു ഹാട്രിക്കില്‍ ബെംഗളൂരു ഫൈനലില്‍

ഭുവനേശ്വര്‍: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ കൊല്‍ക്കത്തന്‍ ഡെര്‍ബിയില്ല. കൊല്‍ക്കത്തയിലെ ഗ്ലാമര്‍ ടീമുകളായ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും തമ്മിലുള്ള ഫൈനല്‍ പോര് പ്രതീ്ക്ഷിച്ചവര്‍ക്ക് തിരിച്ചടി നല്‍കി ബെംഗളൂരു എഫ്‌സി സൂപ്പര്‍ കപ്പിന്റെ കിരീടപ്പോരാട്ടത്തിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ രണ്ടാം സെമി ഫൈനലില്‍ സുനില്‍ ഛെത്രി പടനയിക്കുന്ന ബെംഗളൂരു ശക്തരായ മോഹന്‍ ബഗാനെ പരാജയപ്പെടുത്തുകയായിരുന്നു.

മല്‍സരത്തില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ബഗാനെതിരേ ബെംഗളൂരുവിന്റെ തകര്‍പ്പന്‍ വിജയം. ഹാട്രിക്ക് നേടിയ മിക്കുവാണ് ബെംഗളൂരുവിന്റെ ഹീറോ. വെള്ളിയാഴ്ച ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ബെംഗളൂരു ഈസ്റ്റ് ബംഗാളിനെയാണ് എതിരിടുക. നേരത്തെ, ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ബംഗാള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചിരുന്നു.

photo

മല്‍സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമായിരുന്നു ബഗാനെതിരേ ബെംഗളൂരുവിന്റെ തിരിച്ചുവരവ്. പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ ബെംഗളൂരുവിനെ ദിപാന്‍ഡ ഡിക്ക നേടിയ ഗോളിലൂടെ ആദ്യപകുതിയില്‍ ബഗാന്‍ പിന്നിലാക്കുകയായിരുന്നു. എന്നാല്‍, രണ്ടാംപകുതിയില്‍ തിരിച്ചടിച്ച ബെംഗളൂരു 90 മിനിറ്റാവുമ്പോഴേക്കും മൂന്നു ഗോളുകള്‍ മിക്കുവിലൂടെ ബഗാന്റെ വലയ്ക്കുള്ളിലാക്കുകയായിരുന്നു. 63, 65, 88 മിനിറ്റുകളിലായിരുന്നു മിക്കുവിന്റെ ഗോള്‍ നേട്ടം. ഇതിനിടെ 70ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ നിഷു കുമാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് കളംവിട്ടെങ്കിലും അവസരം മുതലാക്കാന്‍ ബഗാന് സാധിച്ചില്ല. 90ാം മിനിറ്റില്‍ സുനില്‍ ഛെത്രിയിലൂടെ ബെംഗളൂരു വിജയവും ഫൈനല്‍ ടിക്കറ്റും ഉറപ്പാക്കി മല്‍സരത്തിലെ നാലാം ഗോളും ലക്ഷ്യത്തിലെത്തിച്ചു. കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കേ ഇഞ്ചുറിടൈമിലൂടെ തന്റേയും ബഗാന്റെയും രണ്ടാമത്തെ ആശ്വാസ ഗോളും ദിപാന്‍ഡ നേടി.

Story first published: Wednesday, April 18, 2018, 11:33 [IST]
Other articles published on Apr 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+