For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: കേമനാര്? ഒപ്പത്തിനൊപ്പം... പോയിന്റ് പങ്കിട്ട് ബെംഗളൂരുവും പൂനെയും

ബെംഗളൂരു-പൂനെ മല്‍സരം 1-1നു സമനിലയില്‍ കലാശിച്ചു

By Manu

ബെംഗളൂരു: ഐഎസ്എല്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടം ഒപ്പത്തിനൊപ്പം. ഒന്നാംസ്ഥാനത്തുള്ള ബെംഗളൂരു എഫ്‌സിയും രണ്ടാംസ്ഥാനക്കാരായ പൂനെ സിറ്റിയും തമ്മിലുള്ള മല്‍സരമാണ് 1-1നു സമനിലയില്‍ കലാശിച്ചത്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് ഗോള്‍ മടക്കി ബെംഗളൂരു സമനില പിടിച്ചുവാങ്ങിയത്. മല്‍സരഫലം പോയിന്റ് പട്ടികയില്‍ ഒരു ചലനവുമുണ്ടായിക്കിയില്ല. 34 പോയിന്റോടെ ബെംഗളൂരു ഒന്നാമതും 29 പോയിന്റുള്ള പൂനെ രണ്ടാമതും തുടരുകയാണ്. ഇതിനകം ടൂര്‍ണമെന്റില്‍ സെമിയില്‍ സ്ഥാനമുറപ്പിച്ച ഏക ടീം ബെംഗളൂരുവാണ്.

1

ബെംഗളൂരു-പൂനെ മല്‍സരം കാണികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു. 22ാം മിനിറ്റില്‍ സാര്‍ഥക് ഗൊലുയിലൂടെ പൂനെയാണ് ആദ്യം അക്കൗണ്ട് തുറന്നത്. മാര്‍സെലീഞ്ഞോ കൈമാറിയ പന്ത് അല്‍ഫാറോ മറിച്ചു നല്‍കിയപ്പോള്‍ സാര്‍ഥക് വലകുലുക്കുകയായിരുന്നു. സീസണില്‍ താരത്തിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്.

ഒന്നാംപകുതിയേക്കാള്‍ മികച്ചതായിരുന്നു രണ്ടാംപകുതി. ആക്രമണ, പ്രത്യാക്രമണങ്ങള്‍ കൊണ്ട് ഇരുടീമുകളും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുത്തു. 69ാം മിനിറ്റില്‍ ബെംഗളൂരു ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സുനില്‍ ഛേത്രി സ്വന്തം ടീമിന്റെ ബോക്‌സിനുള്ളില്‍ വച്ച് പന്ത് കൈകൊണ്ടു തൊടുത്തെങ്കിലും റഫറി പൂനെയ്ക്ക് പെനല്‍റ്റി അനുവദിച്ചില്ല.

2

75ാം മിനിറ്റില്‍ ബെംഗളൂരു സമനില കണ്ടെത്തി. മിക്കുവാണ് സ്‌കോറര്‍. സെംബോയി നല്‍കിയ ക്രോസ് മിക്കു അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അവസാന മിനിറ്റുകളില്‍ ഇരുടീമിനും വിജയഗോള്‍ നേടാനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി.

Story first published: Friday, February 16, 2018, 22:36 [IST]
Other articles published on Feb 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+