ഐസ്വാളിനെ കീഴടക്കി ബെംഗളുരു, ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി മോഹന്‍ ബഗാന്‍, ഐ ലീഗില്‍ വരാനിരിക്കുന്നത് സൂപ്പര്‍ ക്ലൈമാക്‌സ്
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളിലെ കൊല്‍ക്കത്തന്‍ ഡെര്‍ബിയില്‍ മോഹന്‍ ബഗാന്‍ 2-1ന് ഈസ്റ്റ് ബംഗാളിനെ കീഴടക്കിയപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളുരു എഫ് സി ഒന്നാം സ്ഥാനത്ത് മുന്നേറുന്ന ഐസ്വാള്‍ എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി, പിടിച്ചു കെട്ടി.

തൊണ്ണൂറാം മിനുട്ടില്‍ ഐസ്വാള്‍ വീണു
ഐസ്വാളിനെ ബെംഗളുരു എഫ് സി വീഴ്ത്തിയത് അവസാന മിനുട്ടിലാണ്. മാര്യന്‍ യുഗോവിചാണ് നാടകീയമായി തൊണ്ണൂറാം മിനുട്ടില്‍ വിജയഗോള്‍ നേടിയത്. കോച്ച് ഖാലിദ് ജമീലിനും സംഘത്തിനും ഈ തോല്‍വി വലിയ തിരിച്ചടിയായി.
തുടക്കം മുതല്‍ ബെംഗളുരു ആക്രമണം അഴിച്ചു വിട്ടു. ഇടത് വിംഗിലൂടെയായിരുന്നു ഏറെയും. അഞ്ചാം മിനുട്ടില്‍ തന്നെ ഛേത്രിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു.
ഐസ്വാള്‍ നിരയില്‍ കളം നിറഞ്ഞത് ഐവറികോസ്റ്റ് താരം ബായി കാമോയും ബ്രന്‍ഡന്‍ വാലറെന്‍ഡികയുമാണ്.

ബഗാന്‍ ആധിപത്യം..
സിലിഗുരിയിലെ കാഞ്ചന്‍ ജംഗ സ്റ്റേഡിയത്തില്‍ മോഹന്‍ ബഗാന് വേണ്ടി സോണി നോര്‍ദെ മുപ്പത്തഞ്ചാം മിനുട്ടിലും മാലിക് നാല്‍പ്പത്തിമൂന്നാം മിനുട്ടിലും സ്‌കോര്‍ ചെയ്തു. തൊണ്ണൂറാം മിനുട്ടില്‍ ബോര്‍ജസ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോളടിച്ചു

ഗോള്‍ നില
ബെംഗളുരു 1-0 ഐസ്വാള്‍
മോഹന്‍ ബഗാന്‍ 2-1 ഈസ്റ്റ് ബംഗാള്‍
മിനര്‍വ പഞ്ചാബ് 0-2 ചെന്നൈ സിറ്റി
മുംബൈ 0-0 ചര്‍ച്ചില്‍ ബ്രദേഴ്‌സ്
ശിവാജിയന്‍സ് 2-3 ഷില്ലോംഗ് ലജോംഗ്

ഐ ലീഗ് ടേബിള്‍ ( ടീം, മത്സരം, പോയിന്റ്)
1- ഐസ്വാള്‍ 15 30
2- മോഹന്‍ ബഗാന്‍ 14 29
3- ഈസ്റ്റ് ബംഗാള്‍ 15 27
4- ഷില്ലോംഗ് ലജോംഗ് 14 23
5- ബെംഗളുരു 15 21
6- ചര്‍ച്ചില്‍ ബ്രദേഴ്‌സ് 15 17
7- ചെന്നൈ സിറ്റി 15 16
8- ശിവാജിയന്‍സ് 15 14
9- മിനര്‍വ പഞ്ചാബ് 15 12
10- മുംബൈ 15 11
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications