Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍; ഒപ്പത്തിനൊപ്പമുള്ള ബെംഗളുരുവും ഒഡിഷയും നേര്‍ക്കുനേര്‍

ബെംഗളുരു: ഐഎസ്എല്‍ ആറം സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് ടീമുകള്‍. മത്സരം അവസാന ഘട്ടത്തിലേക്ക് കടക്കവെ ഒരു ടീമും ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പ്ലേ ഓഫ് സാധ്യതയുള്ള ബെംഗളുരുവും ഒഡിഷയും ഏറ്റുമുട്ടുമ്പോള്‍ വീറും വാശിയും ഏറുമെന്നുറപ്പാണ്. ബെംഗളുരുവിന്റെ മൈതാനത്ത് ബുധനാഴ്ച രാത്രി 7.30നാണ് മത്സരം.

ഒടുവിലത്തെ മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതില്‍ ബെംഗളുരു പരിശീലകന്‍ കാര്‍ലെസ് കുവാഡ്രെറ്റ് സന്തുഷ്ടനല്ല. പ്രതിരോധത്തിലെ പിഴവുകളാണ് തോല്‍വിക്കിടയാക്കിയത്. 13 കളികളില്‍നിന്നും 22 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള ടീമിന് ഇനിയുള്ള മത്സരഫലങ്ങളും നിര്‍ണായകമാണ്. സുനില്‍ ഛേത്രി നയിക്കുന്ന ടീം ഇക്കുറിയും കിരീടപ്രതീക്ഷയിലാണെങ്കിലും പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ തിരിച്ചടിയാകും. ഒഡിഷയ്‌ക്കെതിരായ മത്സരത്തില്‍ മികച്ച പോരാട്ടം നടത്താമെന്ന പ്രതീക്ഷയിലാണ് ടീം.

islbengalurufcvsodishafc

ആദ്യ ഘട്ടത്തിലെ കിതപ്പിനുശേഷം വമ്പന്‍ മുന്നേറ്റം നടത്തിയ ഒഡിഷ ഏതു ടീമിനും ഭീഷണിയാകുമെന്നുറപ്പാണ്. 13 കളിയില്‍ നിന്നും 21 പോയന്റുമായി ടീം നാലാം സ്ഥാനത്താണ്. പ്ലേ ഓഫ് ആണ് ആദ്യ ലക്ഷ്യമെന്നതിനാല്‍ ബെംഗളുരുവിനെതിരെ ജയിക്കാന്‍ തന്നെയാകും ടീമിനെ ഇറക്കുക. അവസാന നാല് കളികളിലും ജയിച്ച ആത്മവിശ്വാസം ടീമിനൊപ്പമുണ്ട്. ഗോളടിവീരന്‍ അരിദാനെ സന്റാനയും സിസ്‌കോ ഹെര്‍ണാണ്ടസും ഒരിക്കല്‍ക്കൂടി തിളങ്ങിയാല്‍ നിലവിലെ ചാമ്പ്യന്മാരെ ഒഡീഷ അട്ടിമറിക്കും.

Story first published: Wednesday, January 22, 2020, 11:44 [IST]
Other articles published on Jan 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+