Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിക്ക് മറികടക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിയുമോ?; എതിരാളി ബെംഗളുരു, പ്രചവനം ഇങ്ങനെ

ISL 2019 : Bengaluru FC Vs Kerala Blasters Match Preview | Oneindia Malayalam

ബെംഗളുരു: പരിക്കും ഫോമില്ലായ്മയും തിരിച്ചടിയായ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളുരു എഫ്.സി.യെ നേരിടാനിറങ്ങുന്നു. ശനിയാഴ്ച രാത്രി കണ്ഠീരവ സ്റ്റേഡിയത്തില്‍ 7.30-നാണ് മത്സരം. ഐഎസ്എല്ലില്‍ ഒരിക്കല്‍പ്പോലും ബ്ലാസ്‌റ്റേഴ്‌സിന് തോല്‍പ്പിക്കാന്‍ കഴിയാത്ത ടീമാണ് ബെംഗളുരു. ആറാം സീസണില്‍ അതിന് കഴിയുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര ഫുട്‌ബോളിനായുള്ള നീണ്ട ഇടവേളയ്ക്കുശേഷം ഇരുടീമുകളും വീണ്ടും കളത്തിലിറങ്ങുമ്പോള്‍ പോരാട്ടം കടുക്കും.

പരിക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ആശങ്ക. ആദ്യ ഇലവനില്‍ കളിക്കാനിറങ്ങേണ്ട അഞ്ചോളം കളിക്കാര്‍ പരിക്കിന്റെ പിടിയിലാണ്. പ്രതിരോധതാരം ജെയ്റോ റോഡ്രിഗ്രസ് ബെംഗളുരുവിനെതിരെ ഇറങ്ങില്ല. റോഡ്രിഗസിന് പകരം സീസണില്‍ മറ്റൊരു താരത്തെ ടീമില്‍ എത്തിച്ചേക്കുമെന്നാണ് പരിശീലകന്‍ എല്‍ക്കോ ഷട്ടോരി നല്‍കുന്ന സൂചന. മധ്യനിരതാരം മരിയോ ആര്‍ക്വെസും പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ മലയാളി താരങ്ങള്‍ ടീമില്‍ ഇടം പിടിച്ചേക്കും. സഹല്‍ അബ്ദുള്‍ സമദ്, ക പി രാഹുല്‍, അബ്ദുള്‍ ഹക്കു, കെ പ്രശാന്ത്, ടി പി രെഹ്നേഷ് ടീമിലെത്തിയേക്കും. മുന്നേറ്റത്തില്‍ നായകന്‍ ബര്‍ത്തലോമ്യൂ ഒഗ്ബെച്ചെ കളിക്കുന്നതാണ് ഏക ആശ്വാസം. നാലു മത്സരം പൂര്‍ത്തിയായപ്പോള്‍ ഒരു ജയവും ഒരു സമനിലയും രണ്ടു തോല്‍വികളും ഉള്‍പ്പെടെ നാലു പോയന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്.

keralablastersvsbengalurufc

തുടക്കത്തില്‍ ജയം കിട്ടാതെ ഉഴറിയ ബെംഗളുരു അവസാന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്ത് ടൂര്‍ണമെന്റില്‍ തിരിച്ചെത്തിക്കഴിഞ്ഞു. സുനില്‍ ഛേത്രി, ഉദാന്ത സിങ്, റാഫേല്‍ അഗുസ്‌തോ, ആഷിഖ് കരുണിയന്‍ എന്നിവര്‍ കളിക്കുന്ന ടീം അതിശക്തമാണ്. ലീഗില്‍ ഇരുടീമുകളും നേരത്തെ നാലുതവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മൂന്നു തവണയും ബെംഗളുരുവിനായിരുന്നു ജയം. ഒരു മത്സരം സമനിലയായി. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ രണ്ട് ഗോള്‍ മാര്‍ജിനിലെങ്കിലും ബെംഗളുരു ജയിക്കുമെന്നാണ് പ്രവചനം.

Story first published: Saturday, November 23, 2019, 9:54 [IST]
Other articles published on Nov 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+