Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്ലില്‍ ബെംഗളുരു ജംഷേദ്പൂരിനെ നേരിടുന്നു; ജയപ്രവചനം

ബെഗംളുരു: ഐഎസ്എല്‍ ആറാം സീസണിലെ തങ്ങളുടെ പന്ത്രണ്ടാം മത്സരത്തില്‍ ബെംഗളുരു ജംഷേദ്പൂരിനെ നേരിടാന്‍ ഒരുങ്ങുന്നു. വ്യാഴാഴ്ച ബെംഗളുരുവിന്റെ മൈതാനത്ത് രാത്രി 7.30നാണ് മത്സരം. 11 കളികളില്‍ നിന്നും 19 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള ബെംഗളുരു പ്ലേ ഓഫിലേക്കുള്ള ചുവടുവെപ്പിലാണ്. ജംഷേദ്പൂര്‍ ആവട്ടെ 10 കളികളില്‍നിന്നും 13 പോയന്റുമായി ആറാംസ്ഥാനത്തും.

അവസാന മത്സരത്തില്‍ ഗോവയ്‌ക്കെതിരെ നേടിയ വിജയം ബെംഗളുരുവിന് ആത്മവിശ്വാസമേകും. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ വകയായിരുന്നു രണ്ട് ഗോളുകളും. ഛേത്രിയുടെ ഫോമില്‍ വിശ്വാസമര്‍പ്പിച്ചാകും ബെംഗളുരു കളിക്കിറങ്ങുക. ഉദാന്ത സിങ്ങിന്റേയും ആഷിഖ് കരുണിയന്റേയും മോശം ഫോം പരിശീലകന് തലവേദനയാണ്. ഛേത്രിയെക്കൂടാതെ മറ്റു കളിക്കാരും ഗോളടിച്ചാല്‍ മാത്രമേ ടീമിന് മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂ.

bengalurufc-

പ്രധാന സ്‌ട്രൈക്കര്‍ സെര്‍ജിയോ കാസിലിനെ കൂടാതെയാകും ജംഷേദ്പൂര്‍ ബെംഗളുരുവിനെ നേരിടുക. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ടീമിന് ജയിക്കാനായിട്ടില്ല. പ്രതിരോധത്തിലും ആക്രമണത്തിലും ടീം ഒരുപോലെ പിന്നിലാണ്. ബെംഗളുരുവിനെതിരെ തോല്‍ക്കാതെ പിടിച്ചുനില്‍ക്കാന്‍ പരിശീലകന്‍ അന്റോണിയോ ഇറിയോണ്ടോ എന്ത് മാറ്റമാണ് വരുത്തയെന്ന് വ്യക്തമല്ല. പിറ്റിയും കാസെലും കളിക്കില്ലെന്ന് പരിശീലകന്‍ അറിയിച്ചു. ജയത്തോടെ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് ജെംഷേദ്പൂര്‍. ബെംഗളുരു ഒരു ഗോള്‍ മാര്‍ജിനില്‍ ജയിക്കുമെന്നാണ് പ്രവചനം.

Story first published: Thursday, January 9, 2020, 14:12 [IST]
Other articles published on Jan 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+