ISL: രണ്ടാം ജയപ്രതീക്ഷയില്‍ ഹൈദരാബാദ് ബംഗളുരുവിന്റെ തട്ടകത്തില്‍
ബെംഗളുരു: ഐഎസ്എല്‍ ആറാം സീസണിലെ തങ്ങളുടെ പതിനഞ്ചാം മത്സരത്തില്‍ ബെംഗളുരു എഫ്‌സി ഹൈദരാബാദ് എഫ്‌സിയെ നേരിടാനൊരുങ്ങുന്നു. ബെംഗളുരുവിന്റെ മൈതാനത്ത് രാത്രി 7.30നാണ് മത്സരം. ഒന്നാം സ്ഥാനത്തുള്ള ഗോവയുമായി 5 പോയന്റ് വ്യത്യാസമുണ്ടെങ്കിലും ഇത്തവണ പ്ലേ ഓഫിലെത്തുമെന്ന് ബെംഗളുരു ഉറപ്പിച്ചിട്ടുണ്ട്. ഹൈദരാബാദ് ആകട്ടെ ആകെ ഒരു കളിയില്‍മാത്രമാണ് ജയിച്ചത്.
കഴിഞ്ഞ സീസണിലേതിന് സമാനമായ കളി പുറത്തെടുക്കാന്‍ ഇത്തവണ ബെംഗളുരുവിന് കഴിഞ്ഞിട്ടില്ല. ചില മത്സരങ്ങളില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് ടീമിന് തലവേദനയാണ്. സുനില്‍ ഛേത്രി നയിക്കുന്ന മുന്നേറ്റ നിരയിലാണ് ടീമിന്റെ പ്രതീക്ഷ. ഒഡിഷയ്‌ക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് ജയിച്ചാണ് ടീമിന്റെ വരവ്. പുതുതായി ടീമിലെത്തിയ സ്പാനിഷ് വിങ്ങര്‍ നിലി പെര്‍ഡോമോ ഹൈദരാബാദിനെതിരെ കളിക്കാനിറങ്ങിയേക്കും.

സീസണില്‍ ഒരു കളിമാത്രം ജയിച്ചിട്ടുള്ള ഹൈദരാബാദ് മുംബൈയ്‌ക്കെതിരായ അവസാന മത്സരത്തില്‍ 1-1 എന്ന നിലയില്‍ സമനില വഴങ്ങിയതാണ് ആശ്വാസം. തുടര്‍തോല്‍വികളില്‍ തകര്‍ന്ന ടീമിന് ഇനി തിരിച്ചുവരാന്‍ കഴിയില്ലെന്ന് ഉറപ്പായിട്ടുണ്ട്. അവശേഷിക്കുന്ന കളികളില്‍ ജയിച്ച് അഭിമാനത്തോടെ സീസണ്‍ അവസാനിപ്പിക്കാനാകും ശ്രമം. പുതിയ പരിശീലകന്‍ ജാവിയര്‍ ലോപ്പസിന് കീഴില്‍ ബെംഗളുരുവിനെതിരെ മികച്ച പദ്ധതികളുണ്ടാകും. മാഴ്‌സലീന്യോ, ബോബോ തുടങ്ങിയ കളിക്കാരെല്ലാം ബെംഗളുരുവിനെതിരെ കളിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications