Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇടവേളയ്ക്കുശേഷം ബെംഗളുരു ഗോവ പോരാട്ടത്തോടെ ഐഎസ്എല്‍ ഉണരുന്നു

ബെംഗളുരു: ഐഎസ്എല്‍ 2020ലെ ആദ്യ മത്സരത്തില്‍ ബെംഗളുരു എഫ്‌സിയും ഗോവയും ഏറ്റുമുട്ടുന്നു. ബെംഗളുരുവിന്റെ മൈതാനത്ത് ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ക്രിസ്മസ് പുതുവര്‍ഷ ആഘോഷവുമായി ഇടവേളയിലായിരുന്ന ഐഎസ്എല്‍ സൂപ്പര്‍ പോരാട്ടത്തിലൂടെ തിരിച്ചുവരികയാണ്. പോയന്റ് പട്ടികയില്‍ മുന്നിലുള്ള ഇരു ടീമുകളും തമ്മിലുള്ള മത്സരം അപ്രവചനീയമാകും.

10 കളികളില്‍നിന്നും 16 പോയന്റുമായി ബെംഗളുരു സീസണില്‍ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് ടീമിന് തിരിച്ചടിയായി. കഴിഞ്ഞ അഞ്ചു കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ജയിക്കാന്‍ ചാമ്പ്യന്മാര്‍ക്ക് കഴിഞ്ഞിട്ടുള്ളൂ. സുനില്‍ ഛേത്രി, ആഷിഖ് കരുണിയന്‍, ഉദാന്ത സിങ്, ഗുര്‍പ്രീത് സിങ് സന്ധു, റാഫേല്‍ ഔഗസ്റ്റോ തുടങ്ങിയവരെല്ലാം ഗോവയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ സ്വന്തം മൈതാനത്ത് ജയം മാത്രമാണ് ലക്ഷ്യം.

bengalurufcvsgoafc

കഴിഞ്ഞ സീസണിലെ ഫോം ഇത്തവണയും നിലനിര്‍ത്താന്‍ ഗോവയ്ക്ക് കഴിയുന്നുണ്ട്. 10 കളികളില്‍നിന്നും 21 പോയന്റുമായി ടീം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ടീം തോറ്റിട്ടില്ല. അവസാന നാല് മത്സരങ്ങളും ജയിച്ച ടീം ഫോം നിലനിര്‍ത്തിയാല്‍ ബെംഗളുരു വിയര്‍ക്കും. പരിക്കുമാറി തിരിച്ചെത്തിയ കൊറോമിനാസ് ഫോം വിണ്ടെടുത്തുകഴിഞ്ഞു. ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ലെന്നി റോഡ്രിഗസ്, ഹ്യൂഗോ ബൗമസ് തുടങ്ങിയവര്‍ ബെംഗളുരുവിനെതിരെ കളിക്കിറങ്ങും.

Story first published: Friday, January 3, 2020, 11:32 [IST]
Other articles published on Jan 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+