Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL; രണ്ടാം സെമിഫൈനല്‍ ആദ്യപാദത്തില്‍ ബെംഗളുരുവും എടികെയും ഇറങ്ങുന്നു

ബെംഗളുരു: ഐഎസ്എല്‍ ആറാം സീസണിലെ രണ്ടാം സെമി ഫൈനല്‍ മത്സരം ഞായറാഴ്ച നടക്കും. ബെംഗളുരുവും എടികെയും തമ്മില്‍ ആദ്യപാദ മത്സരമാണ് നടക്കുക. നിലവിലെ ചാമ്പ്യന്മാരും മുന്‍ ചാമ്പ്യന്മാരും തമ്മില്‍ ബെംഗളുരുവിന്റെ മൈതാനത്ത് നടക്കുന്ന മത്സരം ആവേശകരമാകുമെന്നുറപ്പാണ്. രാത്രി 7.30നാണ് മത്സരം. ലീഗ് മത്സരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയ ടീമാണ് എടികെ. ബെംഗളുരു മൂന്നാംസ്ഥാനത്തും ഫിനിഷ് ചെയ്തു.

നിലവിലെ ചാമ്പ്യന്മാരെന്ന പകിട്ടുമായി ആറാം സീസണിലിറങ്ങിയ ബെംഗളുരുവിന് അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഗോളടിക്കുന്നതില്‍ ടീം പിന്നിലായപ്പോള്‍ ഗോള്‍ വഴങ്ങുന്നതില്‍ പിശുക്കുകാട്ടി. പ്രതിരോധത്തിന്റെ മികവിലായിരുന്നു മിക്ക കളിയിലും ബെംഗളുരു മുന്നേറിയത്. 18 കളികളില്‍നിന്നും ആകെ 22 ഗോളുകള്‍ മാത്രമാണ് ടീം നേടിയത്. സെമിയില്‍ കാര്യങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷ. സുനില്‍ ഛേത്രി നയകിക്കുന്ന മുന്നേറ്റനിര തിളങ്ങിയാല്‍ ബെംഗളുരുവിന് ജയം എത്തിപ്പിടിക്കാം.

banglr-atk-isl

ഗോളടി കരുത്താക്കിയാണ് ഇത്തവണ എടികെയുടെ മുന്നേറ്റം. സീസണില്‍ 14 ഗോളുകള്‍ നേടിയ ഫിജി താരം റോയ് കൃഷ്ണ ഉജ്വല ഫോമിലാണ്. ഡേവിഡ് വില്യംസും കൂട്ടിനുണ്ട്. അതേസമയം, പ്രതിരോധത്തിലെ പിഴവുകള്‍ ടീമിന് ആശങ്കയുണ്ടാക്കുന്നു. മധ്യനിരയില്‍ എഡു ഗാര്‍ഷ്യ, ജാവിയര്‍ ഹെര്‍ണാണ്ടസ് തുടങ്ങിയവര്‍ മികവുകാട്ടുന്നുണ്ട്. കനത്ത പ്രതിരോധമുയര്‍ത്തുന്ന ബെംഗളുരുവിനെ മറികടക്കാന്‍ റോയ് കൃഷ്ണയ്ക്കും സംഘത്തിനും കഴിയുമെന്നാണ് കൊല്‍ക്കത്തന്‍ ടീമിന്റെ പ്രതീക്ഷ.

Story first published: Sunday, March 1, 2020, 11:01 [IST]
Other articles published on Mar 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+