Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെംഗളുരു എഫ് സി എഎഫ് സി കപ്പ് കിരീടം തേടി ഇറങ്ങുന്നു, ചരിത്രം പിറക്കുമോ?

ദോഹ: ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ പ്രാര്‍ഥനയിലാണ്. ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ ക്ലബ്ബ് എ എഫ് സി കപ്പ് നേടുന്നത് കാണുവാനുള്ള ഭാഗ്യം ഉണ്ടാകണേ എന്ന പ്രാര്‍ഥന. ഇന്ന് എ എഫ് സി കപ്പ് ഫൈനലില്‍ ബെംഗളുരു എഫ് സി ഇറാഖിന്റെ എയര്‍ഫോഴ്‌സ് ക്ലബ്ബിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ലാണ് തത്‌സമയ സംപ്രേഷണം.

എ എഫ് സി കപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യന്‍ ടീം ഫൈനലിന് യോഗ്യത നേടുന്നത്. മുമ്പ് ഡെംപോ ഗോവയും (2008) ഈസ്റ്റ് ബംഗാളും (2013) സെമിഫൈനലില്‍ കളിച്ചതായിരുന്നു പ്രധാന നേട്ടം. 1962 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ കിരീടം ഇന്ത്യ നേടിയതിന് ശേഷം ഏഷ്യന്‍ തലത്തില്‍ വലിയ നേട്ടങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ഇല്ല.

bfc

സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മലേഷ്യന്‍ ക്ലബ്ബിനെ ഇരുപാദത്തിലുമായി 4-2നാണ് ഇന്ത്യന്‍ ക്ലബ്ബ് തകര്‍ത്തുവിട്ടത്. ടൂര്‍ണമെന്റില്‍ ആറ് ജയം, മൂന്ന് തോല്‍വി, രണ്ട് സമനില എന്നിങ്ങനെയാണ് ബെംഗളുരുവിന്റെ പ്രകടനം.

ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രഥമ കോര്‍പറേറ്റ് ക്ലബ്ബ് എന്ന വിശേഷണമുള്ള ബെംഗളുരു എഫ് സി അതിന്റെ പ്രാരംഭ ലക്ഷ്യം നിറവേറ്റുന്നതിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങള്‍. ജെ എസ് ഡബ്ല്യു സ്റ്റീലിന്റെ ഉടമസ്ഥതയിലാണ് ബെംഗളുരു എഫ് സി. കൃത്യമായ പരിശീലന പദ്ധതികളും ഗെയിം പ്ലാനിംഗുകളുമായി മുന്നേറുന്ന കോച്ച് ആല്‍ബര്‍ട്ട റോകയാണ് ബെംഗളുരുവിന്റെ ആത്മവീര്യം. സ്പാനിഷ് ലാ ലിഗ കരുത്തരായ എഫ് സി ബാഴ്‌സലോണയുടെ മുന്‍ അസിസ്റ്റന്റ് കോച്ചാണ് ആല്‍ബര്‍ട്ട് റോക്ക.

ഫൈനലില്‍ ബെംഗളുരുവിനെ കാത്തിരിക്കുന്നത് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും ഫോമിലുള്ള ടീമാണ്. പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് ഇരുപത്താറ് ഗോളുകളാണ് ഇറാഖി ക്ലബ്ബ് അടിച്ച് കൂട്ടിയത്. ഇതില്‍ പതിനഞ്ച് ഗോളുകളും നേടിയത് സ്‌ട്രൈക്കര്‍ ഹമ്മാദി അഹമ്മദ് അബ്ദുല്ലയാണ്.

Story first published: Saturday, November 5, 2016, 9:14 [IST]
Other articles published on Nov 5, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+