Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെംഗളൂരുവിനൊപ്പം ഇനി ഗാര്‍ഷ്യയില്ല... ചൈനയില്‍ പന്ത് തട്ടും, ഇന്ത്യന്‍ ക്ലബ്ബിന് അപൂര്‍വ്വനേട്ടം

ബെംഗളൂരു: ഇത്തവണത്തെ ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച സ്പാനിഷ് വിങര്‍ എഡു ഗാര്‍ഷ്യയെ ഇനി സീസണില്‍ കാണാനാവില്ല. താരത്തെ ചൈനീസ് ക്ലബ്ബായ സെജിയങ് ല്യുചെങ് സ്വന്തമാക്കിയതോടെയാണിത്. പുറത്തുവിട്ടിട്ടില്ലാത്ത തുകയ്ക്കാണ് ഗാര്‍ഷ്യയെ ചൈനീസ് ക്ലബ്ബ് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. രണ്ടാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കൈമാറ്റം.

1

ഈ കൈമാറ്റത്തോടെ പുതിയൊരു റെക്കോര്‍ഡും ബെംഗളൂരു സ്വന്തം പേരില്‍ കുറിച്ചു. ഒരു താരത്തെ വിദേശ ക്ലബ്ബിന് വിറ്റ് പണം നേടുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബെന്ന റെക്കോര്‍ഡിനാണ് ബെംഗളൂരു അര്‍ഹരായത്. സ്പാനിഷ് ക്ലബ്ബായ റയല്‍ സരഗോസയില്‍ നിന്നും കഴിഞ്ഞ സപ്തംബറിലാണ് ഒരു സീസണിലെ വായ്പയില്‍ ഗാര്‍ഷ്യയെ ബെംഗളൂരു ടീമിലെത്തിച്ചത്. വന്നയുടന്‍ 28 കാരനായ താരം ടീമിലെ അവിഭാജ്യഘടകമായി അദ്ദേഹം മാറി.

2

ഇത്തവണത്തെ ഐഎസ്എല്ലില്‍ അരങ്ങേറിയ ബെംഗളൂരുവിന്റെ കന്നി ഗോള്‍ ഗാര്‍ഷ്യയുടെ വകയായിരുന്നു. മുംബൈ സിറ്റിയെ ബെംഗളൂരു 2-0ന് തകര്‍ത്ത മല്‍സരത്തിലാണ് താരം ലക്ഷ്യം കണ്ടത്. ഈ മാസമാസമാദ്യം എഫ്‌സി ഗോവയ്‌ക്കെതിരേ നടന്ന കളിയിലും ഗാര്‍ഷ്യ സ്‌കോര്‍ ചെയ്തിരുന്നു. സീസണില്‍ അഞ്ചു ഗോളവസരങ്ങള്‍ക്കു വഴിയൊരുക്കിയ അദ്ദേഹം കൗണ്ടര്‍അറ്റാക്കുകള്‍ നയിക്കുന്നതിലും കേമനായിരുന്നു.

3

ഫെബ്രുവരി 28ന് ചൈനയിലെ ട്രാന്‍സ്ഫര്‍ വിപണി അടയ്ക്കാനിരിക്കെയാണ് ഗാര്‍ഷ്യയെ ല്യുചെങ് കൈക്കലാക്കിയത്. ക്ലബ്ബുമായി കരാര്‍ ഒപ്പിട്ട താരം ടീമിനൊപ്പം ചേര്‍ന്നു കഴിഞ്ഞു. ബെംഗളൂരുവിന് വേണ്ടി ഇതുവരെ നല്‍കിയ സംഭാവനയില്‍ കോച്ച് റോക്ക ഗാര്‍ഷ്യയോട് നന്ദി അറിയിച്ചു. വളരെ പ്രൊഫഷണലായ താരമായിരുന്നു ഗാര്‍ഷ്യയെന്നും അദ്ദേഹത്തിന്റെ സംഭാവനകള്‍ ഏറെ വലുതായിരുന്നുവെന്നും റോക്ക കൂട്ടിച്ചേര്‍ത്തു.

Story first published: Friday, February 23, 2018, 13:09 [IST]
Other articles published on Feb 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+